Kerala Budget: ലക്ഷ്യം തുടർഭരണം, ശമ്പള പരിഷ്കരണം മുതൽ ദാരിദ്ര നിർമാജ്ജനം വരെ; ബജറ്റിൽ എന്ത്?
Kerala Budget 2026 Expectations: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. ക്ഷേമ പെൻഷൻ വർധന, റബറിന്റെ താങ്ങുവില വർധന, ദാരിദ്ര്യ നിർമാർജന പദ്ധതികൾ തുടങ്ങിയവയെല്ലാം ഇത്തവണ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ്ണ ബജറ്റ് ജനുവരി 29 വ്യാഴാഴ്ച ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വൻ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ പ്രതീക്ഷിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനപ്രിയ പ്രഖ്യാപനങ്ങളിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. ക്ഷേമ പെൻഷൻ വർധന, റബറിന്റെ താങ്ങുവില വർധന, ദാരിദ്ര്യ നിർമാർജന പദ്ധതികൾ തുടങ്ങിയവയെല്ലാം ഇത്തവണ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.
ബജറ്റിലെ പ്രധാന പ്രതീക്ഷകൾ
ക്ഷേമ പെൻഷൻ വർധന: നിലവിലെ ക്ഷേമ പെൻഷൻ 2,500 രൂപയായി ഉയർത്താൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനമായി ഇത് മാറിയേക്കാം.
റബർ താങ്ങുവില: റബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ബജറ്റിലുണ്ടാകുമെന്ന് സൂചനയുണ്ട്. ഇത് മധ്യതിരുവിതാംകൂറിലെ കർഷക വോട്ടുകളെ സ്വാധീനിക്കാൻ സഹായിക്കും.
ശമ്പള പരിഷ്കരണം: പുതിയ ശമ്പള കമ്മീഷനെ നിയമിക്കുന്നതിന് പകരം പ്രത്യേക കമ്മിറ്റിയെ നിയമിച്ച് 10 മുതൽ 15 ശതമാനം വരെ ശമ്പള വർധനവ് നടപ്പിലാക്കിയേക്കാം. വിരമിച്ചവർക്കായി അഷ്വേഡ് പെൻ പദ്ധതിയും ബജറ്റിലുണ്ടാകും.
സപ്ലൈകോ സബ്‌സിഡി: വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി സപ്ലൈകോ വഴിയുള്ള സബ്‌സിഡി സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കൂടുതൽ തുക വകയിരുത്തും.
സിൽവർ എക്കോണമി: വയോജനങ്ങളുടെ ക്ഷേമം മുൻനിർത്തിയുള്ള പ്രത്യേക പദ്ധതികളും ‘ലൈഫ് മിഷൻ’ പദ്ധതിയുടെ അടുത്ത ഘട്ടത്തിനായുള്ള വിഹിതവും ബജറ്റിൽ ഇടംപിടിക്കും.
സാമ്പത്തിക പ്രതിസന്ധിയും വെല്ലുവിളികളും
കേന്ദ്ര സർക്കാരുമായുള്ള ധനവിനിമയ തർക്കങ്ങൾ, കടമെടുപ്പ് പരിധിയിലെ നിയന്ത്രണം എന്നിവ കാരണം സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണ്. എങ്കിലും ഉയരുന്ന സംസ്ഥാന വരുമാനവും ജി.എസ്.ടി വരുമാനത്തിലെ സ്ഥിരതയും സർക്കാരിന് ആശ്വാസം നൽകുന്നുണ്ട്. നഗര വികസനവും ഗതാഗത സംവിധാനങ്ങളും കോർത്തിണക്കിയുള്ള പുതിയ നഗര ഗതാഗത സംവിധാനവും ബജറ്റിൽ പ്രഖ്യാപിച്ചേക്കാം.