350cc Bike: 350 സിസി ബൈക്ക് വാങ്ങുന്നുണ്ടോ? വില കുറവിൽ സ്വന്തമാക്കാം, ജിഎസ്ടി പണിയാകില്ല
350cc bikes GST hike: റോയൽ എൻഫീൽഡിന്റെ ക്ലാസിക് 350, ഹണ്ടർ 350, മീറ്റിയോർ 350 തുടങ്ങിയ മോഡലുകളുടെ വിലയിൽ 15,000 രൂപ മുതൽ 22,000 രൂപ വരെ കുറവ് വന്നേക്കാം.
ഇത് 350 സിസി ബൈക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. പരിഷ്കരണത്തിന്റെ ഭാഗമായി ജിഎസ്ടി വർധിപ്പിച്ചെങ്കിലും വില കൂട്ടില്ലെന്ന് കമ്പനികൾ അറിയിച്ചു. ട്രയംഫ്, കെടിഎം, അപ്രീലിയ തുടങ്ങിയ ബ്രാൻഡുകൾ 350 സിസിക്ക് മുകളിലുള്ള ബൈക്കുകളുടെ വില വർദ്ധിപ്പിക്കില്ലെന്നാണ് അറിയിപ്പ്. ഉയർന്ന ജിഎസ്ടി നിരക്ക് കമ്പനികൾ തന്നെ വഹിക്കാൻ തീരുമാനിച്ചതാണ് ഇതിന് കാരണം.
പുതിയ ജിഎസ്ടി പരിഷ്കാരം അനുസരിച്ച്, 350 സിസി വരെയുള്ള ഇരുചക്രവാഹനങ്ങളുടെ നികുതി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. 350 സിസിക്ക് മുകളിലുള്ള ബൈക്കുകൾക്ക് 40 ശതമാനം നികുതിയാണ്.
ഇത് റോയൽ എൻഫീൽഡ് പോലുള്ള കമ്പനികളുടെ 350 സിസി ബൈക്കുകൾക്ക് വലിയ വിലക്കുറവ് നൽകുന്നതാണ്. റോയൽ എൻഫീൽഡിന്റെ ക്ലാസിക് 350, ഹണ്ടർ 350, മീറ്റിയോർ 350 തുടങ്ങിയ മോഡലുകളുടെ വിലയിൽ 15,000 രൂപ മുതൽ 22,000 രൂപ വരെ കുറവ് വന്നേക്കാം. ഹോണ്ട, ബജാജ്, ടിവിഎസ് തുടങ്ങിയവയ്ക്കും വില കുറവ് ഉണ്ടായേക്കും.
വാഹന വിലയിലെ കുറവ് ഉത്സവ സീസണിൽ ഇരുചക്രവാഹന വിപണിയിൽ വലിയ ഉണർവുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതൽ ആളുകൾക്ക് ബൈക്കുകൾ വാങ്ങാൻ ഇത് സഹായിക്കും.