Kerala Gold Rate: സ്വർണം ഇനി കിട്ടാക്കനിയോ? റെക്കോർഡുകൾ തകർത്തു, 84,000ന് അടുത്ത് വില
Kerala Gold Rate Today: ഓരോ ദിവസവും വില കുറയുമെന്ന പ്രതീക്ഷയിലിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയാണ് ഇന്നത്തെ വില.
റെക്കോഡുകൾ തകർത്ത് സ്വർണവില. ആഭരണപ്രേമികളെയും സാധാരണക്കാർക്കും വെല്ലുവിളി ഉയർത്തി സ്വർണവില കുതിക്കുന്നു. ഓരോ ദിവസവും വില കുറയുമെന്ന പ്രതീക്ഷയിലിരിക്കുന്ന ജനങ്ങൾക്ക് ഇരുട്ടടിയാണ് ഇന്നത്തെ വില. ഒരു പവന്
84,000 ആകാൻ ഇനി വെറും 160 രൂപയുടെ ദൂരം മാത്രമാണുള്ളത്.
ഇന്ന് പവന് 920 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 83,840 രൂപയായി. ജിഎസ്ടിയും (3%), പണിക്കൂലിയും (3-35%), ഹോൾമാർക്ക് ഫീസും (53.10 രൂപ) കൂടിച്ചേരുമ്പോൾ ഒരു പവൻ വാങ്ങാൻ 90,000 രൂപയോളം ചെലവാകും. ഒരു ഗ്രാം വാങ്ങാൻ 10,480 രൂപയാണ് നൽകേണ്ടത്.
രാജ്യാന്തര വില ഔൺസിന് 3,722 ഡോളറിലെത്തിയിട്ടുണ്ട്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത് സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. പലിശനിരക്ക് കുറയുമ്പോൾ ഇത് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങളുടെ സ്വീകാര്യ കൂട്ടും. ഇതാണ് വില കൂടാനിടയാക്കുന്നത്.
ASLO READ: സ്വര്‍ണത്തിന് ഇനി വില കുറയുമോ? വിപണിയിലേക്ക് കണ്ണുംനട്ട് ലോകം
സെപ്റ്റംബർ മാസത്തെ സ്വർണ വില (പവനിൽ)
സെപ്റ്റംബർ 01: 77,640
സെപ്റ്റംബർ 02: 77,800
സെപ്റ്റംബർ 03: 78,440
സെപ്റ്റംബർ 04: 78,360
സെപ്റ്റംബർ 05: 78,920
സെപ്റ്റംബർ 06: 79,560
സെപ്റ്റംബർ 07: 79,560
സെപ്റ്റംബർ 08: 79,480 (രാവിലെ)
സെപ്റ്റംബർ 08: 79,880 (വൈകുന്നേരം)
സെപ്റ്റംബർ 09: 80,880
സെപ്റ്റംബർ 10: 81,040
സെപ്റ്റംബർ 11: 81,040
സെപ്റ്റംബർ 12: 81,600
സെപ്റ്റംബർ 13: 81,520
സെപ്റ്റംബർ 14: 81,520
സെപ്റ്റംബർ 15: 81,440
സെപ്റ്റംബർ 16: 82,080
സെപ്റ്റംബർ 17: 81,920
സെപ്റ്റംബർ 18: 81,520
സെപ്റ്റംബർ 19: 81,640
സെപ്റ്റംബർ 20: 82,240
സെപ്റ്റംബർ 21: 82240
സെപ്റ്റംബർ 22: 82560 (രാവിലെ)
സെപ്റ്റംബർ 22: 82920 (വൈകുന്നേരം)
സെപ്റ്റംബർ 23: 83,840