AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

7th Pay Commission DA Hike: ക്ഷാമബത്ത പ്രഖ്യാപനം, തീയ്യതി സൂചനകളെത്തി, എത്ര കൂടും

7th Pay Commission DA Hike : ഡിഎ വർധനക്കൊപ്പം എട്ടാം ശമ്പളക്കമീഷൻ നടപ്പാക്കുന്നതും ഏതാണ്ട് തീരുമാനമായി കഴിഞ്ഞു. ഏഴാം ശമ്പള കമ്മീഷൻ്റെ പുതുക്കിയ ഡിഎ വർധന ഉടൻ തന്നെ ലഭിച്ചേക്കാം എന്നാണ് സൂചന. ഇതിൻ്റെ ചില സാധ്യതാ തീയ്യതികളും ഇതിനോടകം ചർച്ചയിൽ എത്തിക്കഴിഞ്ഞു

7th Pay Commission DA Hike: ക്ഷാമബത്ത പ്രഖ്യാപനം, തീയ്യതി സൂചനകളെത്തി, എത്ര കൂടും
7th Pay Commission Da HikeImage Credit source: TV9 Network
arun-nair
Arun Nair | Published: 04 Aug 2025 17:20 PM

വിലക്കയറ്റം വർധിക്കുമ്പോൾ സർക്കാർ ജീവനക്കാർക്കും അൽപ്പം കോളടിച്ചേക്കാം. ഏഴാം ശമ്പള കമ്മീഷന് കീഴിൽ ശമ്പളം വാങ്ങുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഒരു സന്തോഷ വാർത്ത ഉടൻ എത്തിയേക്കാം. . ഏഴാം ശമ്പള കമ്മീഷൻ്റെ പുതുക്കിയ ഡിഎ വർധന ഉടൻ തന്നെ ലഭിച്ചേക്കാം എന്നാണ് സൂചന. ഇതിൻ്റെ ചില സാധ്യതാ തീയ്യതികളും ഇതിനോടകം ചർച്ചയിൽ എത്തിക്കഴിഞ്ഞു. ഓഗസ്റ്റ് 15-നകം മോദി സർക്കാർ പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചനയെന്ന് ഇന്ത്യാ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ജൂലൈ മാസം മുതലുള്ള മുൻകാല പ്രാബല്യത്തോടെയായിരിക്കും ആനുകൂല്യങ്ങൾ നടപ്പിലാക്കുന്നത്.

ഡിഎ വർദ്ധന എത്ര പ്രതീക്ഷിക്കാം?

അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയെ (AICPI-IW) ആശ്രയിച്ചിരിക്കും ഡിഎ വർദ്ധനവ്. 2025 മെയ് മാസത്തിൽ 0.5 പോയൻ്റ് വർദ്ധിച്ച് സൂചിത 144 ആയി ഉയർന്നു. മാർച്ചിൽ 143, ഏപ്രിലിൽ 143.5, മെയ് മാസത്തിൽ 144 എന്നിങ്ങനെയായിരുന്നു സൂചിക തുടർച്ചയായി മൂന്ന് മാസത്തേക്ക് വർദ്ധിച്ചത്. ഇത് കണക്കിലെടുക്കുമ്പോൾ, ജൂലൈ മുതൽ ഡിഎ അലവൻസ് 3-4 ശതമാനം വരെ വർദ്ധിക്കാൻ സാധ്യതയുണ്ട്.

വർദ്ധന ഉണ്ടായാൽ

മൂന്ന് ശതമാനം വർദ്ധന ഉണ്ടായാൽ, ക്ഷാമബത്ത നിലവിലുള്ള 55% ൽ നിന്ന് 58% ആയി ഉയരും, കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നാല് ശതമാനം വർദ്ധനവിലൂടെ ഡിഎ 59% ആകും. വർഷത്തിൽ രണ്ടുതവണ ഡിഎ പുനഃപരിശോധിക്കുകയും ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കി പണപ്പെരുപ്പത്തിനനുസരിച്ച് ക്രമീകരിക്കുകയും ചെയ്യുന്നു.

എട്ടാം ശമ്പള കമ്മീഷൻ

ഡിഎ വർധനക്കൊപ്പം എട്ടാം ശമ്പളക്കമീഷൻ നടപ്പാക്കുന്നതും ഏതാണ്ട് തീരുമാനമായി കഴിഞ്ഞു. മുൻ ശമ്പള കമ്മീഷനുകളുടെ നടത്തിപ്പ് അനുസരിച്ച്, ശുപാർശകൾ നടപ്പിലാക്കാൻ സർക്കാരിന് സാധാരണയായി 18 മുതൽ 24 മാസം വരെ സമയം എടുക്കും. 2027-ന് മുൻപ് എട്ടാം ശമ്പള കമ്മീഷൻ നടപ്പാക്കാൻ സാധ്യതയില്ല. നിലവിൽ, ഏഴാം ശമ്പള കമ്മീഷൻ്റെ ശുപാർശകൾ പ്രാബല്യത്തിലുണ്ട്, 2025 ഡിസംബർ വരെ ഇത് തുടരും.