AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

FASTag Annual Pass: ഒരു വര്‍ഷത്തേക്ക് ഫാസ്ടാഗ് പാസ്! എങ്ങനെ ലഭിക്കും?

How To Get FASTag Annual Pass: 3,000 രൂപ വിലയുള്ള ഈ പാസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് 200 ടോള്‍ ഫ്രീ യാത്രകള്‍ നടത്താനാകും. വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്തുന്നതിലൂടെ ലാഭം നേടാനാകും എന്ന പ്രതീക്ഷയിലാണ് മന്ത്രാലയം.

FASTag Annual Pass: ഒരു വര്‍ഷത്തേക്ക് ഫാസ്ടാഗ് പാസ്! എങ്ങനെ ലഭിക്കും?
ഫാസ്ടാഗ്Image Credit source: FASTag NETC X Page
shiji-mk
Shiji M K | Published: 04 Aug 2025 12:12 PM

ഹൈവേയിലൂടെ സ്ഥിരമായി യാത്ര നടത്തുന്നവര്‍ക്ക് 2025 ഓഗസ്റ്റ് 15 മുതല്‍ ഫാസ്ടാഗ് വാര്‍ഷിക പാസ് അവതരിപ്പിക്കാനൊരുങ്ങി ഗതാഗാത മന്ത്രാലയം. 3,000 രൂപ വിലയുള്ള ഈ പാസ് ഉപയോഗിച്ച് നിങ്ങള്‍ക്ക് 200 ടോള്‍ ഫ്രീ യാത്രകള്‍ നടത്താനാകും. വാര്‍ഷിക ഫീസ് ഏര്‍പ്പെടുത്തുന്നതിലൂടെ ലാഭം നേടാനാകും എന്ന പ്രതീക്ഷയിലാണ് മന്ത്രാലയം.

വാര്‍ഷിക പാസ് എടുക്കുന്നതിന് ഉപയോക്താക്കള്‍ എന്‍എച്ച്എഐ വെബ്‌സൈറ്റ് വഴിയോ രാജ്മാര്‍ഗ്‌യാത്ര ആപ്പ് വഴിയോ വാഹനത്തിന്റെ യോഗ്യതയും മറ്റ് വിവരങ്ങളും പരിശോധിക്കണം. പരിശോധനയ്ക്ക് ശേഷം 2025-26 അടിസ്ഥാന വര്‍ഷത്തേക്കുള്ള 3,000 രൂപ പേയ്‌മെന്റ് നടത്തണം. പേയ്‌മെന്റ് സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ പാസ് സജീവമാകും.

യോഗ്യത

സ്വകാര്യ കാറുകള്‍, ജീപ്പുകള്‍, വാനുകള്‍ എന്നിവയ്ക്ക് മാത്രമാണ് വാര്‍ഷിക പാസ് ലഭിക്കുക. വാണിജ്യ വാഹനങ്ങള്‍ക്ക് പാസിന് യോഗ്യതയില്ല.

വെബ്‌സൈറ്റ് വഴിയോ അല്ലെങ്കില്‍ ആപ്പ് വഴിയോ മാത്രമേ പാസ് ആക്ടിവേഷന് സാധിക്കൂ. ഒരിക്കല്‍ ആക്ടിവേറ്റ് ചെയ്താല്‍ വാര്‍ഷിക പാസ് നിയുക്ത നാഷണല്‍ ഹൈവേ, നാഷണല്‍ എക്‌സ്പ്രസ്വേ ഫീ പ്ലാസകളില്‍ ഒരു വര്‍ഷത്തേക്ക് 200 യാത്രകള്‍ നടത്തുന്നതിന് അനുവദിക്കുന്നു. സംസ്ഥാന ഹൈവേകളിലോ അല്ലെങ്കില്‍ സാധാരണ ഫാസ്ടാഗ് നിരക്കുകള്‍ ബാധകമാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ഉള്ള ഫീ പ്ലാസകളില്‍ ഇത് പാസ് ഉള്‍പ്പെടുന്നില്ല.

Also Read: Aadhaar Address Update: ആധാറിലെ അഡ്രസ് മാറ്റണോ? ഇത്രമാത്രം ചെയ്താൽ മതി!

പോയിന്റെ അധിഷ്ഠിത പ്ലാസകള്‍ക്ക് ഓരോ ക്രോസിങും ഒരു യാത്രയായി കണക്കാക്കുന്നു. ഒരു റൗണ്ട് ട്രിപ്പ് രണ്ടായി കണക്കാക്കുന്നു. അടച്ച ടോളിങ് പ്ലാസകള്‍ക്ക് ഒരു എന്‍ട്രി എക്‌സിറ്റ് യാത്രയെ അനുവദിക്കൂ. 200 യാത്രകള്‍ക്ക് ശേഷം വീണ്ടും ആക്ടിവേറ്റ് ചെയ്തില്ലെങ്കില്‍ വാര്‍ഷിക പാസ് സാധാരണ ഫാസ്ടാഗിലേക്ക് മാറും.