7th Pay Commission: ഡിഎ വർദ്ധനവ് കാത്ത് പെൻഷൻകാർ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എന്തൊക്കെ പ്രതീക്ഷിക്കാം?

7th Pay Commission DA Hike Update: നിലവിൽ, ഏകദേശം 48 ലക്ഷം കേന്ദ്ര സർക്കാരും 66 ലക്ഷം പെൻഷൻകാരുമാണ് ക്ഷാമബത്ത വർധനവ് പ്രതീക്ഷിച്ചിരിക്കുന്നത്.

7th Pay Commission: ഡിഎ വർദ്ധനവ് കാത്ത് പെൻഷൻകാർ; കേന്ദ്ര സർക്കാർ ജീവനക്കാർക്ക് എന്തൊക്കെ പ്രതീക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Published: 

19 Aug 2025 13:21 PM

രാജ്യത്തെ എല്ലാ പെൻഷൻകാരും കേന്ദ്ര സർക്കാർ ജീവനക്കാരും ഡിഎ വർദ്ധനവ് സംബന്ധിച്ച പ്രഖ്യാപനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മാർച്ചിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ഡിഎയിൽ 2% വർദ്ധനവ് അംഗീകരിച്ചിരുന്നു.

2025 ജനുവരി 1 മുതൽ ഏഴാം ശമ്പള കമ്മീഷൻ പരിഷ്കരണം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ജീവനക്കാർക്കും പെൻഷൻകാർക്കും കുടിശ്ശിക തുക വിതരണം ചെയ്തിരുന്നു. നിലവിൽ, ഏകദേശം 48 ലക്ഷം കേന്ദ്ര സർക്കാരും 66 ലക്ഷം പെൻഷൻകാരുമാണ് ക്ഷാമബത്ത വർധനവ് പ്രതീക്ഷിക്കുന്നത്. ഏഴാം ശമ്പള കമ്മീഷൻ പ്രകാരം, ഈ ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. പെൻഷൻകാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന പെൻഷൻ 9,000 രൂപയാണ്.

ഡിഎ/ഡിആർ വർദ്ധനവിൽ എന്താണ് പ്രതീക്ഷിക്കേണ്ടത്?

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഏകദേശം 3% ഡിഎ/ഡിആർ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ്  റിപ്പോർട്ടുകൾ. ഇത് യാഥാർത്ഥ്യമായാൽ, ഡിഎ/ഡിആർ നിരക്ക് 58% ആയി ഉയരും. 18,000 രൂപ കുറഞ്ഞ അടിസ്ഥാന ശമ്പളമുള്ള ഒരു ജീവനക്കാരന്, പ്രതിമാസം 540 രൂപ അധികമായി ലഭിക്കുമെന്നാണ് ഇതിനർത്ഥം.

58% ഡിഎ നിരക്കിലേക്ക് വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, ഏഴാം ശമ്പള കമ്മീഷൻ പ്രകാരമുള്ള ആകെ കുറഞ്ഞ ശമ്പളം 28,440 രൂപയായി ഉയരും. അതേസമയം, വിരമിച്ച സർക്കാർ ജീവനക്കാരുടെ അടിസ്ഥാന പ്രതിമാസ പെൻഷനിൽ 270 രൂപ കൂടി ചേർക്കാൻ സാധ്യതയുണ്ട്. ഇത് അവരുടെ മൊത്തം കുറഞ്ഞ പെൻഷൻ 14,220 രൂപയായി ഉയർത്തും.

2025 ജനുവരിയിൽ, കേന്ദ്ര സർക്കാർ എട്ടാം കേന്ദ്ര ശമ്പള കമ്മീഷന് അംഗീകാരം നൽകിയെങ്കിലും അതിന്റെ അംഗങ്ങളെയും ചെയർമാനെയും സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇപ്പോഴും വന്നിട്ടില്ല. പണപ്പെരുപ്പത്തിന്റെ ആഘാതം, മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങൾ, സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ എന്നിവയുൾപ്പെടെ ഒന്നിലധികം ഘടകങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ശമ്പള ഘടന പരിഷ്കരിക്കുന്നതിനുള്ള ശുപാർശകൾ.

 

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്