AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയും ബോണസും എപ്പോൾ ലഭിക്കും? അറിയാം…

7th Pay Commission DA Hike: റെയിൽവേ, പ്രതിരോധ മേഖലയിലെ പൊതുമേഖലാ യൂണിറ്റുകൾ, തപാൽ വകുപ്പ് പോലുള്ള നോൺ-ഗസറ്റഡ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് സാധാരണയായി ദുർഗ്ഗാ പൂജ, ദസ്സറ, ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് (PLB) നൽകുന്നത്.

7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്തയും ബോണസും എപ്പോൾ ലഭിക്കും? അറിയാം…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 25 Sep 2025 17:21 PM

ഒക്ടോബറിലെ ശമ്പളത്തിൽ ക്ഷാമബത്ത വർ​ദ്ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാർ. ക്ഷാമബത്ത (ഡിഎ), ക്ഷാമാശ്വാസം (ഡിആർ) എന്നിവ വർദ്ധിപ്പിക്കുന്നതിലെ കാലതാമസത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ജീവനക്കാരുടെയും തൊഴിലാളിയുടെയും കോൺഫെഡറേഷൻ ധനമന്ത്രി നിർമ്മല സീതാരാമന് കത്തെഴുതിയിരുന്നു. ഉത്സവ സീസണിന് മുമ്പ് ഡിഎ, ബോണസ് എന്നിവയിൽ ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നായിരുന്നു പ്രധാന ആവശ്യം.

കേന്ദ്ര സർക്കാർ എല്ലാ വർഷവും രണ്ടുതവണയാണ് ഡിഎ പരിഷ്കരിക്കുന്നത്. രണ്ടാമത്തെ വർദ്ധനവ് സാധാരണയായി സെപ്റ്റംബർ അവസാനമോ ഒക്ടോബർ ആദ്യമോ പ്രഖ്യാപിക്കും. എന്നാൽ ഇവ സംബന്ധിച്ച ഓർഡറുകൾ ഇതുവരെ ലഭിക്കാത്തതിനാൽ ജീവനക്കാരും പെൻഷൻകാരും നിരാശരാണ്.

ക്ഷാമബത്ത, ക്ഷാമാശ്വാസം, അലവൻസുകൾ, പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് (PLB) തുടങ്ങിയവയുടെ വർദ്ധനവ് ഉടൻ നിലവിൽ വരുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസർക്കാർ ജീവനക്കാ‍ർ.  റെയിൽവേ, പ്രതിരോധ മേഖലയിലെ പൊതുമേഖലാ യൂണിറ്റുകൾ, തപാൽ വകുപ്പ് പോലുള്ള നോൺ-ഗസറ്റഡ് കേന്ദ്രസർക്കാർ ജീവനക്കാർക്ക് സാധാരണയായി ദുർഗ്ഗാ പൂജ, ദസ്സറ, ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് (PLB) നൽകുന്നത്.

ALSO READ: റെയിൽവെ ജീവനക്കാർക്കുള്ള പൂജ സമ്മാനം; 78 ദിവസത്തെ വേതനം ബോണസായി നൽകും

ക്ഷാമബത്ത വർദ്ധനവ്: എപ്പോഴാണ് ലഭിക്കുക?

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ആറുമാസത്തിലൊരിക്കലാണ് (ജനുവരിയിലും ജൂലൈയിലും) ക്ഷാമബത്ത പുതുക്കി നൽകുന്നത്. 2024 ജൂലൈ മാസം മുതൽ പ്രാബല്യത്തിൽ വരേണ്ട ഡി.എ. വർദ്ധനവിന്റെ കാര്യത്തിൽ കേന്ദ്രമന്ത്രിസഭയുടെ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ കേന്ദ്ര മന്ത്രിസഭാ യോഗം ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ശമ്പളം ലഭിക്കുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്തയിലും ക്ഷാമാശ്വാസത്തിലും 2 ശതമാനം വർദ്ധനവ് അംഗീകരിച്ചിരുന്നു. ഇതോടെ ക്ഷാമബത്ത 55 ശതമാനമായി ഉയർന്നു. നിലവിൽ, 55 ശതമാനം ഡിഎ/ഡിആർ നിരക്കിൽ, ഒരു സർക്കാർ ജീവനക്കാരന് ഇപ്പോൾ പ്രതിമാസം 27,900 രൂപ (കുറഞ്ഞ അടിസ്ഥാന ശമ്പളം + ഡിഎ) ലഭിക്കുന്നുണ്ട്. പെൻഷൻകാർക്ക് പ്രതിമാസം 13,950 രൂപയും (കുറഞ്ഞ അടിസ്ഥാന പെൻഷൻ + ഡിആർ) കിട്ടുന്നു.

റിപ്പോർട്ടുകൾ പ്രകാരം, അടുത്ത ഡിഎ/ഡിആർ വർദ്ധനവ് ഏകദേശം 3 ശതമാനമായിരിക്കും. അതായത്, 18,000 രൂപ അടിസ്ഥാന ശമ്പളത്തിൽ, 3 ശതമാനം നിരക്കിൽ 540 രൂപ കൂടെ വർദ്ധിപ്പിക്കും. ഇതോടെ ശമ്പളം 58 ശതമാനം ഡിഎയിൽ 28,440 രൂപയായി ഉയരും. അതുപോലെ, പെൻഷൻ തുക 270 രൂപ കൂടി 14,220 രൂപയായി ഉയരും.