AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gas Cylinder Accident: ഗ്യാസ് സിലിണ്ടർ അപകടം; 50 ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും; പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കണം

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടാകുന്ന അപകടങ്ങൾക്ക് അമ്പതുലക്ഷം രൂപവരെ നഷ്ടപരിഹാരവും ഇൻഷുറൻസ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന വിവരം പലർക്കും അറിയില്ലെന്നതാണ് വാസ്തവം

Gas Cylinder Accident: ഗ്യാസ് സിലിണ്ടർ അപകടം; 50 ലക്ഷം രൂപ ഇൻഷുറൻസ് ലഭിക്കും; പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കണം
Gas CylindersImage Credit source: Social Media
sarika-kp
Sarika KP | Updated On: 25 Sep 2025 16:40 PM

പാചകവാതക സിലിണ്ടറുകൾ ഇല്ലാത്ത വീടുകൾ ഇന്ന് ഇല്ലെന്നുതന്നെ പറയാം. എന്നാൽ ഗ്യാസ് കണക്ഷൻ വ്യാപകമായതോടെ അതുമൂലമുള്ള അപകടങ്ങളുടെ എണ്ണവും വർദ്ധിച്ചു. പലപ്പോഴും ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മാരകമായ അപകടങ്ങളാണ് ഉണ്ടാകുന്നത്. എന്നാൽ ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങൾക്ക് അമ്പതുലക്ഷം രൂപവരെ നഷ്ടപരിഹാരവും ഇൻഷുറൻസ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന വിവരം പലർക്കും അറിയില്ലെന്നതാണ് വാസ്തവം.

പ്രീമിയമായി ഒരു പൈസ അടയ്ക്കാതെയാണ് ഇത്രയും വലിയ തുക നഷ്ടപരിഹാരമായി ലഭിക്കുന്നതെന്നാണ് പ്രധാന പ്രത്യേകത. ഈ പദ്ധതി ഉപഭോക്താക്കൾക്ക് സുരക്ഷിതമായ ഗ്യാസ് ഉപയോഗം ഉറപ്പാക്കുന്നതിനും അപകടസാധ്യതകൾ കുറയ്ക്കുന്നതിനും വേണ്ടിയാണ്. എന്നാൽ വെറുതെ ഇത് കിട്ടില്ല. ഇതിനായി ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം. അത് എന്തൊക്കെ എന്ന് നോക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഒരു ഗ്യാസ് കണക്ഷൻ എടുക്കുന്ന സമയം മുതൽ ആ കുടുംബത്തിലെ എല്ലാവർക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. എന്നാൽ ഇൻഷുറൻസ് തുക ലഭിക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇതിൽ ഏറ്റവും പ്രധാനം സിലിണ്ടറുകളുടെ കാലാവധിയാണ്. റീഫിൽ ചെയ്ത സിലിണ്ടർ വീട്ടിൽ കൊണ്ടുവരുമ്പോൾ ഇതിന്റെ എക്‌സ്‌പയറി ഡേറ്റ് പ്രത്യേകം ശ്രദ്ധിക്കണം. എക്‌സ്‌പയറി ഡേറ്റ് കഴിഞ്ഞ സിലിണ്ടർ അപകടത്തിൽപ്പെട്ടാൽ ഒരുതരത്തിലുള്ള ഇൻഷുറൻസ് പരിരക്ഷയും ലഭിക്കില്ല . മറ്റൊരാളുടെ പേരിലുള്ള കണക്ഷൻ ഉപയോഗിക്കുമ്പോഴാണ് അപകടം സംഭവിച്ചതെങ്കിൽ നിങ്ങൾക്ക് ഇൻഷുറൻസ് ലഭിക്കില്ല.

Also Read:വെളിച്ചെണ്ണ വാങ്ങിയോ? ഇന്നത്തെ വില…..

നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ

സിലിണ്ടർ പൊട്ടിത്തെറിച്ച് മരണം സംഭവിച്ചാൽ, മരിച്ച വ്യക്തിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ വരെ ഇൻഷുറൻസ് തുക ലഭിക്കും. അപകടത്തിൽ പരിക്കേറ്റവർക്ക്, പരിക്കിന്റെ തീവ്രത അനുസരിച്ച് 5 ലക്ഷം രൂപ വരെയും വീടോ മറ്റും കേടുപാടുകൾ സംഭവിച്ചാൽ, ഇത് വിലയിരുത്തി നഷ്ടപരിഹാരം നൽകും.

നടപടിക്രമങ്ങൾ

നഷ്ടപരിഹാരം ലഭിക്കുന്നതിന്, അപകടം നടന്ന ഉടൻ തന്നെ ഗ്യാസ് വിതരണ കമ്പനിയെയും ഇൻഷുറൻസ് കമ്പനിയെയും വിവരം അറിയിക്കേണ്ടതാണ്. അപകടത്തിന്റെ വിശദാംശങ്ങൾ, മെഡിക്കൽ രേഖകൾ, പോലീസ് റിപ്പോർട്ട്, മറ്റ് ആവശ്യമായ രേഖകൾ എന്നിവ സമർപ്പിക്കേണ്ടതുണ്ട്. ഇവയെല്ലാം വിലയിരുത്തിയാണ് തുക ലഭിക്കുക. ഈ തുക ഗ്യാസ് കമ്പനി വിതരണക്കാരന് നൽകും. അവർ ഉപഭോക്താവിനും. രേഖകളെല്ലാം സമർപ്പിച്ചാൽ പരമാവധി ആറുമാസത്തിനുളളിൽ പണം ലഭിക്കും.