AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indian Railway Employees Bonus : റെയിൽവെ ജീവനക്കാർക്കുള്ള പൂജ സമ്മാനം; 78 ദിവസത്തെ വേതനം ബോണസായി നൽകും

Indian Railway Employees Durga Puja Bonus : റെയിൽവെയുടെ പത്ത് ലക്ഷം നോൺ-ഗെസെറ്റഡ് ജീവനക്കാർക്കാണ് ബോണസിൻ്റെ ഗുണഫലം ലഭിക്കുക.ഇതിനായി കേന്ദ്രം ക്യാബിനെറ്റ് 1,8675.68 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

Indian Railway Employees Bonus : റെയിൽവെ ജീവനക്കാർക്കുള്ള പൂജ സമ്മാനം; 78 ദിവസത്തെ വേതനം ബോണസായി നൽകും
Representational ImageImage Credit source: PTI/Firdous Nazir/NurPhoto via Getty Images
jenish-thomas
Jenish Thomas | Updated On: 24 Sep 2025 22:08 PM

ദുർഗ്ഗ പൂജയോട് അനുബന്ധിച്ച് റെയിൽവെ ജീവനക്കാർക്ക് വിതരണം ചെയ്യാനുള്ള ഈ വർഷത്തെ ബോണസിന് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ. 78 ദിവസത്തെ തുല്യ വേതനം റെയിൽവെയുടെ നോൺ-ഗെസെറ്റഡ് ജീവനക്കാർക്ക് ബോണസായി നൽകാനാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 1,865.68 കോടി രൂപ കേന്ദ്രം അനുവദിച്ചു. എല്ലാ വർഷം ദുർഗ്ഗാ പൂജയോട് അനുബന്ധിച്ചാണ് റെയിൽവെ തങ്ങളുടെ ജീവനക്കാർക്ക് ഈ ബോണസ് അനുവദിക്കുന്നത്.

ഇത്തവണ എത്ര രൂപ ബോണസ് ലഭിക്കും?

78 ദിവസത്തെ തുല്യ വേതനം ബോണസായി നൽകാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അതായത് 17,951 രൂപ ഈ മാസത്തെ ശമ്പളത്തിനൊപ്പം റെയിൽവെ ജീവനക്കാർക്ക് ബോണസായി ലഭിക്കും. റെയിൽവെയുടെ കീഴിലുള്ള 10,91,146 നോൺ ഗെസെറ്റഡ് ജീവനക്കാർക്ക് ബോണസ് ആനുകൂല്യമായി ലഭിക്കുക.

ALSO READ : EPFO: ഇപിഎഫ്ഒ ഉപഭോക്താക്കള്‍ക്ക് സന്തോഷവാർത്ത, പെൻഷൻ തുകയിൽ വർധന; ഇത്രയും കൂടിയേക്കാം…

ബോണസ് ലഭിക്കുന്ന ജീവനക്കാർ

ട്രാക്ക് മെയ്ൻ്റേനേഴ്സ്, ലോക്കോ പൈലറ്റുകൾ, ഗ്വാർഡുകൾ, സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, ടെക്നീഷ്യന്മാർ, ടെക്നീഷ്യന്മാരുടെ ഹെൽപ്പെർമാർ, പോയിൻ്റ്സ്മാൻ, മിനിസ്റ്റീരിയൽ സ്റ്റാഫുമാർ കൂടാതെ റെയിൽവെയുടെ ഗ്രൂപ്പ് സി ജീവനക്കാർക്കും ബോണസ് ലഭിക്കും.

കഴിഞ്ഞ വർഷത്തെ ബോണസ് എത്രയായിരുന്നു?

കഴിഞ്ഞ വർഷവും 78 ദിവസത്തെ തുല്യ വേതനമായിരുന്നു കേന്ദ്രം അനുവദിച്ചത്. അന്ന് 11.72 ലക്ഷം ജീവനക്കാർക്കായി കേന്ദ്രം 2,029 കോടിയാണ് ബോണസിനായി കേന്ദ്രം അനുവദിച്ച തുക.