8th Pay Commission: എട്ടാം ശമ്പള കമ്മീഷനിൽ കുറഞ്ഞത് 51000, അന്നത്തെ ഫോർമുല ഇനിയും?
എട്ടാം ശമ്പള കമ്മിഷൻ പ്രാബല്യത്തിൽ വന്നാൽ ജീവനക്കാരുടെ ശമ്പളത്തിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന ശമ്പളത്തിൽ ഏകദേശം 3 മടങ്ങ് വർദ്ധന ഉണ്ടാകാം

8th Pay Commission Big Changes
കുറച്ച് മാസങ്ങൾ കൂടി കഴിഞ്ഞാൽ എട്ടാം ശമ്പള കമ്മീഷൻ നടപ്പിലായേക്കുമെന്നാണ് സൂചന. അതായത് 2026 ജനുവരിയോടെ ഇത് നടപ്പാക്കിയേക്കുമെന്നാണ് വിവരം. അതിനിടയിൽ എട്ടാം ശമ്പള കമ്മീഷൻ സംബന്ധിച്ച് സംസ്ഥാന സർക്കാരുകൾ, ധനകാര്യ മന്ത്രാലയം, വിവിധ വകുപ്പുകൾ എന്നിവരുമായി കൂടിയാലോചന പ്രക്രിയ നടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിൽ വലിയ വർധനയാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം ക്ഷാമബത്തയും ഫിറ്റ്മെന്റ് ഘടകവും വർദ്ധിക്കും, ഇത് ജീവനക്കാർക്കും പെൻഷൻകാർക്കും ഗുണം ചെയ്യും.
ആ മാജിക് ഫോർമുല
ഏഴാം ശമ്പള കമ്മിഷൻ നടപ്പാക്കിയ അതേ രീതിയിലാണ് എട്ടാം ശമ്പള കമ്മിഷനും നടപ്പിലാവുന്നതെങ്കിൽ ശമ്പളം വർദ്ധിക്കും. ജീവനക്കാരുടെ ശമ്പളവും പെൻഷനും വർദ്ധിപ്പിക്കാൻ അക്രോയിഡ് ഫോർമുലയാണ് നേരത്തെ ഉപയോഗിച്ചത്. ജീവിതച്ചെലവ് കുറയ്ക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ സൂത്രവാക്യം ഡോ. വാലസ് അക്രോയ്ഡ് അവതരിപ്പിച്ചതാണ്. ഈ ഫോർമുലയിൽ, ശരാശരി ജീവനക്കാരൻ്റെ പ്രധാന ആവശ്യങ്ങളെ അടിസ്ഥാനമാക്കി വേണം ശമ്പളം കണക്കാക്കണമെന്ന് പറയുന്നു. ഇത് തയ്യാറാക്കുമ്പോൾ ജീവനക്കാരുടെ ആവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ കണക്കിലെടുത്തിരുന്നു. പതിനഞ്ചാമത് ഇന്ത്യൻ ലേബർ കോൺഫറൻസ് (ഐഎൽസി) 1957-ൽ ഈ ഫോർമുല സ്വീകരിച്ചു.
ഏഴാം ശമ്പള കമ്മിഷൻ
ഈ ഫോർമുല ഉപയോഗിച്ചാണ് ഏഴാം ശമ്പള കമ്മിഷനിൽ ജീവനക്കാരുടെ ശമ്പളം വർദ്ധിപ്പിച്ചത്. ഏഴാം ശമ്പള കമ്മിഷൻ നടപ്പാക്കിയ ശേഷം ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 7000-ൽ നിന്ന് 18000 രൂപയായി ഉയർന്നു. അന്ന് ജീവനക്കാരുടെ ശമ്പളവും പെൻഷനുമായി 2.57 ആണ് ഫിറ്റ്മെന്റ് ഫാക്ടർ നടപ്പാക്കിയത്. ഈ ഫിറ്റ്മെന്റ് ഘടകം നിർണ്ണയിച്ചത് അക്രോയിഡ് ഫോർമുല വഴിയാണ്
മൂന്നിരട്ടി വർദ്ധന
എട്ടാം ശമ്പള കമ്മിഷൻ പ്രാബല്യത്തിൽ വന്നാൽ ജീവനക്കാരുടെ ശമ്പളത്തിൽ വലിയ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന ശമ്പളത്തിൽ ഏകദേശം 3 മടങ്ങ് വർദ്ധന ഉണ്ടാകാം, എട്ടാം ശമ്പളക്കമ്മീഷന്റെ കീഴിലും ഈ ഫോർമുല ഉപയോഗിക്കുകയാണെങ്കിൽ, ശമ്പളവും പെൻഷനും കണക്കാക്കുന്നത് 2.86 എന്ന ഫിറ്റമെൻ്റ് ഘടകത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും. ഇതിനർത്ഥം മിനിമം അടിസ്ഥാന ശമ്പളം 18000 രൂപയിൽ നിന്ന് 51480 രൂപയായി ഉയർത്താം എന്നാണ്. ഒപ്പം പെൻഷൻ 9000 രൂപയിൽ നിന്ന് 25740 രൂപയായും ഉയരും.