AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: ജീവനക്കാർക്ക് കിട്ടുന്നത് 17 മാസത്തെ കുടിശ്ശിക, അടിസ്ഥാന ശമ്പളത്തോടൊപ്പം ഡിഎ ലയിപ്പിക്കുമോ?

8th Pay Commission Updates: ഏഴാം ശമ്പള കമ്മീഷന്റെ സമയപരിധി ഡിസംബർ 31 ന് അവസാനിക്കും. അതിനാൽ 2025 ജനുവരിയിൽ, എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാനുള്ള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

8th Pay Commission: ജീവനക്കാർക്ക് കിട്ടുന്നത് 17 മാസത്തെ കുടിശ്ശിക, അടിസ്ഥാന ശമ്പളത്തോടൊപ്പം ഡിഎ ലയിപ്പിക്കുമോ?
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 24 Oct 2025 | 07:15 PM

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, പെൻഷനുകൾ, ആനുകൂല്യങ്ങൾ എന്നിവയിലെ പരിഷ്കരണങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ നിയമിച്ച സ്ഥാപനമാണ് ശമ്പള കമ്മീഷൻ. ജീവനക്കാരുടെ ശമ്പള വർദ്ധനവ് ഈ സ്ഥാപനമാണ് തീരുമാനിക്കുന്നത്. നിലവിൽ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സർക്കാർ ജീവനക്കാർ.

ഏഴാം ശമ്പള കമ്മീഷന്റെ സമയപരിധി ഡിസംബർ 31 ന് അവസാനിക്കും. അതിനാൽ 2025 ജനുവരിയിൽ, എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാനുള്ള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏകദേശം പത്ത് മാസത്തിന് ശേഷവും, അത് സംബന്ധിച്ചുള്ള ഔദ്യോഗിക വിജ്ഞാപനമോ മറ്റ് സജ്ജീകരണമോ നടത്തിയിട്ടില്ല. കമ്മീഷൻ എപ്പോൾ രൂപീകരിക്കുമെന്നും അതിന്റെ ശുപാർശകൾ എപ്പോൾ പ്രാബല്യത്തിൽ വരുമെന്നുമുള്ള ആശയക്കുഴപ്പത്തിലാണ് ജീവനക്കാർ.

എട്ടാം ശമ്പള കമ്മീഷൻ: കുടിശ്ശിക എത്ര ലഭിക്കും?

സാധാരണ ഗതിയിൽ , ഒരു ശമ്പള കമ്മീഷൻ നിലവിൽ വന്നാൽ റിപ്പോർട്ട് തയ്യാറാക്കാൻ ഏകദേശം 18 മുതൽ 24 മാസം വരെ സമയമെടുക്കാറുണ്ട്. അതിനുശേഷം, സർക്കാരിന് ഇത് അവലോകനം ചെയ്യാനും അന്തിമ അംഗീകാരം നൽകാനും മൂന്ന് മുതൽ ഒൻപത് മാസം വരെ സമയം വേണ്ടിവരും. ഈ രീതി ഇത്തവണയും പിന്തുടർന്നാൽ റിപ്പോർട്ട് 2027 ഏപ്രിലോടെ തയ്യാറാകും. എന്നിരുന്നാലും 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ ശുപാർശകൾ നടപ്പിലാക്കിയാൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2027 ജൂലൈ മുതൽ ശമ്പള വർദ്ധനവും 17 മാസത്തെ കുടിശ്ശികയും ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്.

അടിസ്ഥാന ശമ്പളത്തോടൊപ്പം ഡിഎ ലയിപ്പിക്കുമോ?

നിലവിൽ ക്ഷാമബത്ത അടിസ്ഥാന ശമ്പളവുമായി ലയിപ്പിക്കാൻ സർക്കാരിന് പദ്ധതിയില്ലെന്നാണ് റിപ്പോർട്ട്. വരാനിരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ ചർച്ചകളിൽ ഈ ആവശ്യം ഉന്നയിക്കപ്പെടുമെങ്കിലും, കേന്ദ്ര സർക്കാർ അംഗീകരിക്കാൻ സാധ്യതയില്ല.

നിലവിലെ സ്ഥിതി?

നിലവിൽ, എട്ടാം കേന്ദ്ര ശമ്പള കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് (ToR) കേന്ദ്ര സർക്കാർ സജീവമായി രൂപപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. 50 ലക്ഷത്തിലധികം ജീവനക്കാർക്കും 65 ലക്ഷം പെൻഷൻകാർക്കും ശമ്പളം, പെൻഷനുകൾ, അലവൻസുകൾ എന്നിവ പരിഷ്കരിക്കുന്നതിനുള്ള നിർണായക ഘട്ടമാണ് ടേംസ് ഓഫ് റഫറൻസ്.  2025 നവംബറോടെ ഒരു ഗസറ്റ് വിജ്ഞാപനം വരുമെന്നാണാണ് പ്രതീക്ഷിക്കുന്നത്.