AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: അപ്രതീക്ഷിത ഇടിവിൽ സ്വർണം; കൂടിയതെല്ലാം കുറച്ച് പൊന്നിന്റെ പടിയിറക്കം

Kerala Gold Rate Today: ഒക്ടോബർ 21നാണ് ചരിത്രത്തിലെ ഏറ്റവും വലിയ വില രേഖപ്പെടുത്തിയത്. പവന് 97,360 രൂപയായിരുന്നു അന്നത്തെ വില. എന്നാൽ ഉച്ചയോടെ വീണ്ടും ചിത്രം മാറി, 95760 രൂപയായി കുറഞ്ഞു.

Gold Rate: അപ്രതീക്ഷിത ഇടിവിൽ സ്വർണം; കൂടിയതെല്ലാം കുറച്ച് പൊന്നിന്റെ പടിയിറക്കം
Gold Rate Image Credit source: PTI
nithya
Nithya Vinu | Published: 24 Oct 2025 20:17 PM

റെക്കോർഡ് കുതിപ്പിന് ബ്രേക്കിട്ട് സംസ്ഥാനത്തെ സ്വർണവില. കഴിഞ്ഞ ഒരാഴ്ചയോളമായി സ്വര്‍ണ വില കുറഞ്ഞ് കൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ 91720 രൂപയായിരുന്നു ഒരു പവന്റെ വില. ഇന്ന് രാവിലെ 280 രൂപ കൂടി പവന് 92000 രൂപയിൽ എത്തി. എന്നാൽ വൈകുന്നേരം വീണ്ടും വിലയിൽ ഇടിവ് സംഭവിച്ചു. രാവിലത്തെ നിരക്കിൽ നിന്നും 800 രൂപയുടെ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്.

ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 91,200 രൂപയായി കുറഞ്ഞു. ഗ്രാം സ്വര്‍ണത്തിന്റെ വില 11400 ആയി രേഖപ്പെടുത്തി. നിലവിൽ രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ ആണ് സ്വർണത്തിന്റെ വ്യാപാരം.

ഈ വർഷം സ്വർണത്തിന് 57 ശതമാനം വർധനയാണ് ആഗോളവിപണിയിൽ ഉണ്ടായത്. 4,381 ഡോളറാണ് ഈ വർഷത്തെ ഉയർന്ന സ്വർണനിരക്ക്.  ഒക്ടോബർ 21നാണ് ചരിത്രത്തിലെ ഏറ്റവും വലിയ വില രേഖപ്പെടുത്തിയത്. പവന് 97,360 രൂപയായിരുന്നു അന്നത്തെ വില. എന്നാൽ ഉച്ചയോടെ വീണ്ടും ചിത്രം മാറി, 95760 രൂപയായി കുറഞ്ഞു. ഈ ആഴ്ച ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലായി നാലുതവണയാണ് സ്വർണവില കുറഞ്ഞത്. ആകെ 5,640 രൂപയുടെ ഇടിവാണ് സംഭവിച്ചത്.

യുഎസും ചൈനയും തമ്മിൽ ചർച്ചയ്ക്കുള്ള സാധ്യത തെളിഞ്ഞതും വ്യാപാരയുദ്ധം വൈകാതെ അവസാനിച്ചേക്കും എന്ന വിലയിരുത്തലുമാണ് സ്വർണത്തിന് ആഘാതമായത്. മധ്യേഷ്യയിൽ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ധാരണയും സ്വർണത്തിന് തിരിച്ചടിയായി