AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Investment Tips: 5 വർഷത്തിൽ 31 കോടിയുടെ സമ്പാദ്യം, പ്രയോ​ഗിച്ചത് ഈയൊരു തന്ത്രം!

Investment Tips and Strategy: സമ്പത്തിന്റെ അടിസ്ഥാനം ഭാ​ഗ്യത്തിലല്ലെന്ന് വ്യക്തമാക്കി സിഎ നിതിൻ കൗശിക്. അച്ചടക്കം, ക്ഷമ, മികച്ച സാമ്പത്തിക ആസൂത്രണം എന്നിവയാണ് സാമ്പത്തിക ലാഭത്തിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.

Investment Tips: 5 വർഷത്തിൽ 31 കോടിയുടെ സമ്പാദ്യം, പ്രയോ​ഗിച്ചത് ഈയൊരു തന്ത്രം!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 24 Oct 2025 17:49 PM

വേഗത്തിലുള്ള ലാഭത്തിനും ധനസമ്പാദനത്തിനും സോഷ്യൽ മീഡിയയിൽ ആവശ്യക്കാർ ഏറുമ്പോൾ, സമ്പത്തിന്റെ അടിസ്ഥാനം ഭാ​ഗ്യത്തിലല്ലെന്ന് വ്യക്തമാക്കി സിഎ നിതിൻ കൗശിക്. അച്ചടക്കം, ക്ഷമ, മികച്ച സാമ്പത്തിക ആസൂത്രണം എന്നിവയാണ് സാമ്പത്തിക ലാഭത്തിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. നിതിൻ കൗശിക് എക്സിൽ പങ്കുവച്ച പോസ്റ്റ് വൈറലായിരിക്കുകയാണ്.  5 വർഷം കൊണ്ട് എട്ട് കോടി ആസ്തിയിൽ നിന്ന് 31 കോടി രൂപയായി സമ്പാദ്യം ഉയർത്തി എഞ്ചിനീയറുടെ വളർച്ചയാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

5 വർഷം കൊണ്ട് 31 കോടി

ഹ്രസ്വകാല വിപണിയിലെ ട്രെൻഡുകൾക്ക് പകരം ദീർഘകാല കാഴ്ചപ്പാടോടെ നിർമ്മിച്ച ഓഹരി പോർട്ട്‌ഫോളിയോ ആയിരുന്നു വിജയത്തിന്റെ പ്രധാന കാരണമെന്ന് നിതിൻ വ്യക്തമാക്കുന്നു.  വളർച്ചയും സ്ഥിരതയും സന്തുലിതമാക്കാൻ വേണ്ടി സ്മോൾ-ക്യാപ്, മിഡ്-ക്യാപ്, ലാർജ്-ക്യാപ് വിഭാഗങ്ങളിലെ ഓഹരികളെ കൂട്ടിച്ചേർത്തു.

മൊത്തം ഇക്വിറ്റി നിക്ഷേപത്തിന്റെ ഏകദേശം 20%, സ്ഥിരമായ വരുമാനത്തിനായി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിച്ചു. ഇതിലൂടെ 5 വർഷം കൊണ്ട് 18.7% കോമ്പൗണ്ട് വാർഷിക വളർച്ചാ നിരക്ക് (CAGR) നേടാനായി.

നിക്ഷേപം വർദ്ധിപ്പിക്കുന്നതിലും വിപണി അപകടസാധ്യതകൾ കുറയ്ക്കുന്നതിലും ലോഹങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. 2020-ൽ പോർട്ട്‌ഫോളിയോയുടെ 5% മാത്രമായിരുന്ന ലോഹങ്ങളുടെ വിഹിതം, ക്രമേണ 20% ആയി വർദ്ധിപ്പിച്ചു. 2025-ൽ സ്വർണ്ണം 63%-ഉം വെള്ളി 65%-ഉം കുതിച്ചുയർന്നപ്പോൾ ഈ നിക്ഷേപം കാര്യമായ നേട്ടം നൽകുകയും ഓഹരി വിപണിയിലെ അപകടസാധ്യതകളെ മറികടക്കാൻ സഹായിക്കുകയും ചെയ്തു.

8.5% ഹോം ലോൺ എടുത്ത് 3.5 കോടിയുടെ ആഢംബര ഫ്ലാറ്റ് വാങ്ങാനുള്ള ക്ലയിന്റിന്റെ പദ്ധതി വേണ്ടെന്ന് വെപ്പിക്കുകയും പകരം, കടമില്ലാത്ത പ്രീമിയം പ്ലോട്ട് വാങ്ങാൻ നിർദ്ദേശിക്കുകയും ചെയ്തു. 20 മാസത്തിനുള്ളിൽ ഭൂമിയുടെ മൂല്യം 25% വർദ്ധിച്ചു. കൂടാതെ, 75 ലക്ഷം രൂപയുടെ പലിശയിനത്തിലുള്ള നഷ്ടവും നിക്ഷേപകന് ഒഴിവാക്കാൻ കഴിഞ്ഞു.