8th Pay Commission: ഡിഎ 74 ശതമാനം! സർക്കാർ ജീവനക്കാർക്ക് ഇനിയെന്ത് വേണം?

8th Pay Commission implementation: പുതിയ ശമ്പള പരിഷ്കരണം ഏകദേശം 48 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 67 ലക്ഷത്തോളം പെൻഷൻകാർക്കും നേരിട്ട് ഗുണകരമാകും. കോവിഡ് കാലത്തിന് ശേഷമുള്ള വിലക്കയറ്റം കണക്കിലെടുത്ത് ശമ്പളത്തിൽ വലിയ മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്.

8th Pay Commission: ഡിഎ 74 ശതമാനം! സർക്കാർ ജീവനക്കാർക്ക് ഇനിയെന്ത് വേണം?

പ്രതീകാത്മക ചിത്രം

Published: 

05 Jan 2026 | 05:17 PM

എട്ടാം ശമ്പളകമ്മീഷനെ കാത്തിരിക്കുന്ന കേന്ദ്രസർക്കാർ ജീവനക്കാർ‌ക്ക് ആശ്വാസമായി പുതിയ റിപ്പോർട്ടുകൾ. പുതിയ ശമ്പള കമ്മീഷൻ വൻതോതിലുള്ള ക്ഷാമബത്ത (ഡിഎ) വർദ്ധനവ് പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. നവംബറിൽ കമ്മീഷൻ രൂപീകരിച്ചെങ്കിലും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ ഏഴാം ശമ്പളകമ്മീഷന്റെ കാലാവധി കഴിഞ്ഞതിനാൽ എട്ടാം ശമ്പളകമ്മീഷൻ ജനുവരി 1ന് പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. എന്നാൽ ഇതുവരെയും അവ നടപ്പിലായിട്ടില്ല.

ഡിഎ 74 ശതമാനത്തിലേക്ക്?

 

റിപ്പോർട്ടുകൾ പ്രകാരം, പുതിയ ശമ്പള പരിഷ്കരണം നിലവിൽ വരുമ്പോൾ അടിസ്ഥാന ശമ്പളത്തിൽ ഗണ്യമായ വർദ്ധനവുണ്ടാകും. ക്ഷാമബത്ത 74 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്. ഇത് സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ വരുമാനത്തിൽ ​ഗണ്യമായ വർദ്ധനവ് ഉണ്ടാക്കും. നിലവിൽ, ഡിഎ 58% ആണ്.

ALSO READ: ശമ്പളം മാത്രമല്ല, അലവൻസുകളിലും വൻ വർദ്ധനവ്; കൈയിൽ കിട്ടുന്നത് ലക്ഷങ്ങൾ!

ശമ്പളത്തിൽ എത്ര വർദ്ധനവുണ്ടാകും?

 

ഫിറ്റ്മെന്റ് ഫാക്ടറിൽ മാറ്റം വരുത്തുന്നതിലൂടെ അടിസ്ഥാന ശമ്പളത്തിൽ 25 ശതമാനം മുതൽ 35 ശതമാനം വരെ വർദ്ധനവ് ജീവനക്കാർ പ്രതീക്ഷിക്കുന്നു. നിലവിൽ 2.57 ശതമാനമായ ഫിറ്റ്മെന്റ് ഫാക്ടർ 3.68 ശതമാനമായി ഉയർത്തണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം. ഇത് അംഗീകരിക്കപ്പെടുകയാണെങ്കിൽ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയിൽ നിന്ന് 26,000 രൂപയായി വർദ്ധിക്കും.

ഈ പരിഷ്കാരം ഏകദേശം 48 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 67 ലക്ഷത്തോളം പെൻഷൻകാർക്കും നേരിട്ട് ഗുണകരമാകും. കോവിഡ് കാലത്തിന് ശേഷമുള്ള വിലക്കയറ്റം കണക്കിലെടുത്ത് ശമ്പളത്തിൽ വലിയ മാറ്റം വേണമെന്ന ആവശ്യം ശക്തമാണ്.

ഫുഡ് ഡെലിവറി ബോയിക്ക് എത്ര രൂപ ശമ്പളം ലഭിക്കും?
‘ജനനായകൻ’ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും
പഴയ വെള്ളി കൊലുസ് പുത്തൻ ആക്കാം
മൺചട്ടിയിൽ ഇനി പൂപ്പൽ പിടിക്കില്ല; ഇത് പരീക്ഷിക്കൂ
നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ? നിലപാട് വ്യക്തമാക്കി ശശി തരൂർ
വഡോദരയിൽ വിരാട് കോലി എത്തിയപ്പോഴുള്ള ജനക്കൂട്ടം
വയനാട് ചിറക്കരയിൽ കടുവ
പുൽപ്പള്ളിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞപ്പോൾ