8th Pay Commission: പെൻഷൻ 67% വർദ്ധിക്കും! ജനുവരി മുതൽ 45,000 രൂപ അക്കൗണ്ടിലോ?

8th Pay Commission Pension Hike: എട്ടാം ശമ്പള കമ്മീഷന് നടപ്പിലാക്കുന്നതിലൂടെ ഏകദേശം 48 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിച്ചേക്കും. ജീവനക്കാരുടെ എണ്ണത്തെ അപേക്ഷിച്ച് പെൻഷൻകാരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിൽ ഭൂരിഭാഗം പെൻഷൻകാരും പഴയ പെൻഷൻ പദ്ധതിക്ക് കീഴിൽ വരുന്നവരാണ്.

8th Pay Commission: പെൻഷൻ 67% വർദ്ധിക്കും! ജനുവരി മുതൽ 45,000 രൂപ അക്കൗണ്ടിലോ?

പ്രതീകാത്മക ചിത്രം

Published: 

03 Nov 2026 | 12:06 PM

എട്ടാം ശമ്പള കമ്മീഷൻ (8th Pay Commission) കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, പെൻഷൻ എന്നിവ പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പണിപ്പുരയിലാണ്. കാത്തിരിപ്പിന് പ്രതീക്ഷ കൂട്ടുന്ന തരത്തിലുള്ള വിവിധ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇത്തവണ അടിസ്ഥാന ശമ്പളത്തിൽ വൻ വർദ്ധനവാണ് പ്രവചിച്ചിരിക്കുന്നത്. രാജ്യത്തെ കോടിക്കണക്കിന് പെൻഷൻകാർക്ക് വലിയ ആശ്വാസം പകരുന്ന നിർദ്ദേശങ്ങളാണ് വിവിധ പെൻഷനേഴ്സ് സംഘടനകൾ കമ്മീഷന് മുമ്പിൽ സമർപ്പിച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് കുറഞ്ഞ പെൻഷൻ തുക ഉയർത്തണമെന്ന ആവശ്യമാണ്.

പെൻഷനിൽ വൻ വർദ്ധനവോ?

പെൻഷനിൽ വലിയ രീതിയിലുള്ള വർദ്ധനവ് വരുത്തണമെന്നാണ് വിവിധ ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകൾ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കുറഞ്ഞ പെൻഷൻ തുക ഉയർത്തുന്നത് മുതൽ അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്റെ 67 ശതമാനം പെൻഷനായും 50 ശതമാനം കുടുംബ പെൻഷനായും നൽകണമെന്ന നിർദ്ദേശം വരെ ഈ ആവശ്യങ്ങളിൽ ഉൾപ്പെടുന്നു. സർക്കാർ ഈ ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ, വിരമിച്ച ജീവനക്കാരുടെ വരുമാനത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായേക്കാം.

എട്ടാം ശമ്പള കമ്മീഷന് നടപ്പിലാക്കുന്നതിലൂടെ ഏകദേശം 48 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 68 ലക്ഷം പെൻഷൻകാർക്കും പ്രയോജനം ലഭിച്ചേക്കും. ജീവനക്കാരുടെ എണ്ണത്തെ അപേക്ഷിച്ച് പെൻഷൻകാരുടെ എണ്ണം വളരെ കൂടുതലാണ്. ഇതിൽ ഭൂരിഭാഗം പെൻഷൻകാരും പഴയ പെൻഷൻ പദ്ധതിക്ക് (OPS) കീഴിൽ വരുന്നവരാണ്. ഫിറ്റ്മെന്റ് ഫാക്ടർ നിശ്ചയിച്ച ശേഷം, ജീവനക്കാരുടെ ശമ്പളത്തിനൊപ്പം പെൻഷൻ കണക്കാക്കുന്ന രീതിയിലും മാറ്റങ്ങൾ ഉണ്ടായേക്കാം.

ALSO READ: കേന്ദ്ര ജീവനക്കാർക്ക് പുതുവർഷ സമ്മാനം; ജനുവരിയിൽ ഡിഎ 5% വർധിച്ചേക്കും

പെൻഷൻകാരുടെ പ്രധാന ആവശ്യങ്ങൾ എന്തൊക്കെയാണ്?

വിവിധ ജീവനക്കാരും പെൻഷൻകാർ സംഘടനകളും സർക്കാരിന് മുമ്പിൽ നിരവധി പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. സംഘടനകളുടെ പ്രധാന ആവശ്യം നിലവിലുള്ള പെൻഷൻ നിരക്കുകൾ വർദ്ധിപ്പിക്കുക എന്നതാണ്. ജീവനക്കാരുടെ വിരമിക്കലിന് ശേഷം ലഭിക്കുന്ന പെൻഷൻ, അവസാനത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനത്തിൽ നിന്ന് 67 ശതമാനമായി ഉയർത്തണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. അതുപോലെ, കുടുംബ പെൻഷൻ നിരക്ക് 30 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തണമെന്നും നി‍ർദേശമുണ്ട്.

ഭാരത് പെൻഷനേഴ്സ് സമാജ് കുറഞ്ഞ അടിസ്ഥാന പെൻഷൻ നേരിട്ട് 45,000 രൂപയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. ഓൾ ഇന്ത്യ ന്യൂ പെൻഷൻ സ്കീം എംപ്ലോയീസ് ഫെഡറേഷനും റെയിൽവേ സംഘടനകളും സിവിൽ ജീവനക്കാർക്കും ‘ഒരു റാങ്ക്, ഒരു പെൻഷൻ’ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ, പെൻഷനെ പ്രത്യേക വകുപ്പുതല ബജറ്റിൽ നിന്ന് മാറ്റി ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിന് കീഴിൽ കൊണ്ടുവരണമെന്നാണ് ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷൻസിന്റെ ആവശ്യം.

ജനുവരി മുതൽ കണക്കാക്കുമോ?

2025 നവംബർ 3-നാണ് ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായിയുടെ അധ്യക്ഷതയിൽ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ചത്. പ്രൊഫസർ പുലക് ഘോഷ്, പങ്കജ് ജെയ്ൻ (മെമ്പർ സെക്രട്ടറി) എന്നിവരാണ് മറ്റ് അംഗങ്ങൾ. കമ്മീഷന്റെ ടേംസ് ഓഫ് റഫറൻസ് പ്രകാരം, രൂപീകരിച്ച് 18 മാസത്തിനകം അന്തിമ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിക്കേണ്ടതുണ്ട്. എട്ടാം ശമ്പള കമ്മീഷനിൽ, 2026 ജനുവരി 1 എന്നത് പ്രാബല്യത്തിൽ വരുന്ന തീയതിയായി വരാൻ സാധ്യതയുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കിയാൽ അത്രയും മാസത്തെ തുക കുടിശ്ശികയായി ലഭിക്കും.

English Summary:

Various employee and pensioners’ organisations have submitted several proposals to the 8th Pay Commission, seeking significant improvements in pension benefits for central government retirees. One of the major demands raised by Bharat Pensioners Samaj is to increase the minimum basic pension to Rs 45,000 per month.

Loading...
Unable to load recommendations.
Follow Us
എണ്ണയിൽ വറുക്കേണ്ട, തവയിൽ മൊരിച്ച ബ്രെഡ് റോൾ തയാറാക്കാം
തണുപ്പുകാലത്ത് എങ്ങനെ ആസ്മ നിയന്ത്രിക്കാം?
തണുപ്പ് കാലം ദാ എത്തി! പെട്ടെന്ന് ദഹിക്കാൻ സഹായിക്കുന്ന ഭക്ഷണം
തലവേദന വരുമ്പോൾ ചായ കുടിക്കുന്നവരാണോ നിങ്ങൾ?
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം