AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: അടിസ്ഥാന ശമ്പളം 18,000 അല്ല, 37,800 രൂപ; അക്കൗണ്ടിൽ എത്ര കിട്ടുമെന്ന് ഫിറ്റ്മെന്റ് ഫാക്ടർ തീരുമാനിക്കും!

8th Pay Commission Salary Hike: ശമ്പള വർധനവ്, ആനുകൂല്യങ്ങൾ, കുടുംബയൂണിറ്റ്, പെൻഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകളും യൂണിറ്റുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പള വർധനവിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് ഫിറ്റ്മെന്റ് ഫാക്ടറാണ്. ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ എത്ര ആയിരിക്കുമെന്ന് പരിശോധിച്ചാലോ...

8th Pay Commission: അടിസ്ഥാന ശമ്പളം 18,000 അല്ല,  37,800 രൂപ; അക്കൗണ്ടിൽ എത്ര കിട്ടുമെന്ന് ഫിറ്റ്മെന്റ് ഫാക്ടർ തീരുമാനിക്കും!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 29 Jun 2026 | 01:50 PM

2027ൽ എട്ടാം ശമ്പള പരിഷ്കരണം നടപ്പിലാക്കുമ്പോൾ ശമ്പളം എത്ര കൂടുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാർ. അടിസ്ഥാന ശമ്പളത്തിൽ വൻ വർധനവ് ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. കൂടാതെ, ശമ്പള വർധനവ്, ആനുകൂല്യങ്ങൾ, കുടുംബയൂണിറ്റ്, പെൻഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ സംഘടനകളും യൂണിറ്റുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശമ്പള വർധനവിൽ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നത് ഫിറ്റ്മെന്റ് ഫാക്ടറാണ്. ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ എത്ര ആയിരിക്കുമെന്ന് പരിശോധിച്ചാലോ…

ഫിറ്റ്മെന്റ് ഫാക്ടറാണ് താരം

കേന്ദ്ര സർക്കാർ ജീവനക്കാരുടെ അടിസ്ഥാന ശമ്പളവും പെൻഷനും പുതുക്കി നിശ്ചയിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഗുണകമാണ് ഫിറ്റ്മെന്റ് ഫാക്ടർ. ഫിറ്റ്മെന്റ് ഫാക്ടർ ഉയരുന്നതിനനുസരിച്ച് ശമ്പളത്തിലും പെൻഷനിലും വർധനവ് ഉണ്ടാകും. നിലവിലെ അടിസ്ഥാന ശമ്പളത്തെ നിശ്ചയിക്കപ്പെട്ടിട്ടുള്ള ഫിറ്റ്‌മെന്റ് ഫാക്ടർ കൊണ്ട് ഗുണിച്ചാണ് പുതിയ അടിസ്ഥാന ശമ്പളം കണ്ടെത്തുന്നത്. ഏഴാം ശമ്പള കമ്മീഷൻ നടപ്പിലാക്കിയപ്പോൾ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 2.57 ആയിരുന്നു ഫിറ്റ്‌മെന്റ് ഫാക്ടർ. ഇതോടെ കേന്ദ്ര ജീവനക്കാരുടെ മിനിമം അടിസ്ഥാന ശമ്പളം 7,000 രൂപയിൽ നിന്നും 18,000 രൂപയായി ഉയർന്നു.

ഇത്തവണ ഫിറ്റ്മെന്റ് ഫാക്ടർ എത്ര?

എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.0 മുതൽ 2.57 വരെയും അതിനുമുകളിലും ആകാനിടയുണ്ടെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും ഏറ്റവും കൂടുതൽ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം അനുസരിച്ച്, ഫിറ്റ്മെന്റ് ഫാക്ടർ 2.10 ആയേക്കാനാണ് സാധ്യത. നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്ത് 2.10 ഫിറ്റ്‌മെന്റ് ഫാക്ടർ അടിസ്ഥാനമാക്കിയുള്ള ഒരു ഫോർമുലയിലേക്ക് കാര്യങ്ങൾ എത്തിയേക്കാമെന്ന് ഓൾ ഇന്ത്യ എൻപിഎസ് എംപ്ലോയീസ് ഫെഡറേഷൻ (AINPSEF) വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

ALSO READ: പ്രൊമോഷൻ കിട്ടിയാലും ശമ്പളത്തിൽ മാറ്റമില്ലേ? ശമ്പള കമ്മീഷനിൽ പ്രതീക്ഷയർപ്പിച്ച് ജീവനക്കാർ

എന്തുകൊണ്ട് 2.10?

ഏഴാം ശമ്പള കമ്മീഷന്റെ അവസാന നാളുകളിലെ അടിസ്ഥാന ശമ്പളം, 58% ക്ഷാമബത്ത, 30% എച്ച്.ആർ.എ, ട്രാൻസ്പോർട്ട് അലവൻസ് എന്നിവ ഒരുമിച്ച് ചേർത്താൽ ഒരു ലെവൽ-1 ജീവനക്കാരന്റെ ആകെ ശമ്പളം 37,080 രൂപയാകും. ഇതിനെ നിലവിലെ അടിസ്ഥാന ശമ്പളമായ 18,000 കൊണ്ട് ഹരിച്ചാൽ ലഭിക്കുന്നത് 2.06 ആണ്. ഇത് റൗണ്ട് ചെയ്യുമ്പോൾ ഫിറ്റ്‌മെന്റ് ഫാക്ടർ 2.10 ആയി നിശ്ചയിക്കാൻ സാധ്യതയുണ്ട്.

അതുപോലെ മുമ്പ്, ശമ്പള പരിഷ്കരണത്തിനായി 3 കുടുംബാംഗങ്ങളെയാണ് ഒരു യൂണിറ്റായി കണക്കാക്കിയിരുന്നത്. എന്നാൽ മാതാപിതാക്കളെക്കൂടി ഉൾപ്പെടുത്തി ഇത് 4.2 യൂണിറ്റായി ഉയർത്തണമെന്ന് ആവശ്യമുണ്ട്. ഇത് അംഗീകരിക്കപ്പെട്ടാൽ ഫിറ്റ്‌മെന്റ് ഫാക്ടർ എളുപ്പത്തിൽ 2.05-ൽ നിന്നും 2.10-ലേക്ക് എത്തും.

ഡിഎ ഫോർമുല മാറുമോ?

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവ കണക്കാക്കുന്ന രീതിയിൽ വൻ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജീവനക്കാരുടെ സംഘടനകൾ എട്ടാം ശമ്പള കമ്മീഷന് പുതിയ ശുപാർശ സമർപ്പിച്ചു. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പ്രമുഖ ജീവനക്കാരുടെ സംഘടനയായ ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷൻ (AIDEF) ആണ് ഈ ആവശ്യമുന്നയിച്ച് കമ്മീഷന് മെമ്മോറാണ്ടം നൽകിയത്. ഡിഎ, ഡിആർ പരിഷ്കരണങ്ങൾ വ്യാവസായിക തൊഴിലാളികൾക്കുള്ള അഖിലേന്ത്യാ ഉപഭോക്തൃ വില സൂചികയുടെ (എഐസിപിഐ-ഐഡബ്ല്യു) 12 മാസത്തെ ശരാശരിയെ അടിസ്ഥാനമാക്കിയാണ് നിശ്ചയിക്കുന്നത്.

English Summary:

The fitment factor is the multiplier used to revise basic pay and pensions. According to the latest reports, a 2.10 fitment factor under the proposed 8th Pay Commission could significantly increase the salaries of Central Government employees.

Follow Us