8th Pay Commission: ശമ്പളം കൂടുമോ? ഫിറ്റ്മെന്റ് ഫാക്ടർ തീരുമാനിക്കും! ആള് ചില്ലറക്കാരനല്ല…
What is Fitment Factor: പണപ്പെരുപ്പവും ജീവിത ചെലവുകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ അടിസ്ഥാനശമ്പളത്തിലും ആനുകൂല്യങ്ങളിലും വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ ഇവ തീരുമാനിക്കുന്നത് ഫിറ്റ്മെന്റ് ഫാക്ടർ അടിസ്ഥാനമാക്കിയാണ്. എന്താണ് ഫിറ്റ്മെന്റ് ഫാക്ടർ, ശമ്പളം കൂട്ടാൻ ഇവ സഹായിക്കുന്നത് എങ്ങനെ? വിശദമായി അറിയാം....
രാജ്യത്തെ ദശലക്ഷക്കണക്കിന് കേന്ദ്രസർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പളകമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ജനുവരി 1 മുതൽ നടപ്പിലാക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം നീണ്ടുപോവുകയാണ്. അതേസമയം, ശമ്പളപരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. പണപ്പെരുപ്പവും ജീവിത ചെലവുകളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ അടിസ്ഥാനശമ്പളത്തിലും ആനുകൂല്യങ്ങളിലും വൻ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിവരം. എന്നാൽ ഇവ തീരുമാനിക്കുന്നത് ഫിറ്റ്മെന്റ് ഫാക്ടർ അടിസ്ഥാനമാക്കിയാണ്. എന്താണ് ഫിറ്റ്മെന്റ് ഫാക്ടർ, ശമ്പളം കൂട്ടാൻ ഇവ സഹായിക്കുന്നത് എങ്ങനെ? വിശദമായി പരിശോധിച്ചാലോ…
എന്താണ് ഫിറ്റ്മെന്റ് ഫാക്ടർ?
കേന്ദ്രസർക്കാർ ജീവനക്കാരുടെ അടിസ്ഥാനശമ്പളവും പെൻഷനും പുതിയ ശമ്പള ഘടനയിലേക്ക് പരിഷ്കരിക്കുമ്പോൾ ഉപയോഗിക്കുന്ന ഒരു ഗുണിതമാണ് ഫിറ്റ്മെന്റ് ഫാക്ടർ. പണപ്പെരുപ്പം, ജീവിതച്ചെലവ്, മറ്റ് സാമ്പത്തിക സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഫിറ്റ്മെന്റ് ഫാക്ടർ തീരുമാനിക്കുന്നത്. ഏഴാം ശമ്പളകമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആയിരുന്നു. അതായത് ഏഴാം ശമ്പള കമ്മീഷന് കീഴിലുള്ള അടിസ്ഥാന ശമ്പളം പഴയ അടിസ്ഥാന ശമ്പളത്തിന്റെ 2.57 ഇരട്ടിയാണ്.
ALSO READ: കുറഞ്ഞത് 5 പ്രമോഷനുകൾ, വാർഷിക ഇൻക്രിമെന്റ് 6%; ആവശ്യങ്ങൾ പലത്
എട്ടാം ശമ്പളകമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ 3.0 നും 3.25 നും ഇടയിൽ നിശ്ചയിക്കണമെന്ന ആവശ്യം ജീവനക്കാർ ഉയർത്തിയിട്ടുണ്ട്. ഫിറ്റ്‌മെന്റ് ഫാക്ടർ 3.0 ആയി നിശ്ചയിച്ചാൽ, കുറഞ്ഞ അടിസ്ഥാന ശമ്പളം 54,000 രൂപയായി വർദ്ധിക്കുന്നതാണ്. നിലവിൽ 18,000 രൂപയാണ് ഏറ്റവും കുറഞ്ഞ അടിസ്ഥാനശമ്പളം.
നിലവിലെ സാഹചര്യത്തിൽ ഫിറ്റ്മെന്റ് ഫാക്ടർ 1.8 അല്ലെങ്കിൽ 1.9 ആയി ഉയർന്നേക്കാനാണ് സാധ്യത കൂടുതൽ. അങ്ങനെ സംഭവിച്ചാലും ജീവനക്കാർക്ക് അവരുടെ അടിസ്ഥാന ശമ്പളം, പെൻഷനുകൾ, അലവൻസുകളും എന്നിവയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായേക്കാം. എട്ടാം ശമ്പള കമ്മീഷൻ ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും എന്ന് പ്രഖ്യാപിച്ചെങ്കിലും അത് നടപ്പിലാക്കാൻ ഏതാണ്ട് രണ്ടു വർഷത്തോളം സമയം എടുത്തേക്കുമെന്നാണ് നിലവിലെ റിപ്പോർട്ട്.