AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

8th Pay Commission: ജീവനക്കാർക്ക് കോളടിക്കും, എട്ടാം ശമ്പള കമ്മീഷനിൽ ശമ്പളം എത്ര കൂടും? ഇങ്ങനെ നോക്കിയാൽ മതി…

8th Pay Commission Salary Calculation: ബാങ്ക് അക്കൗണ്ടില്‍ ഓരോ മാസവും ക്രെഡിറ്റ് ചെയ്യപ്പെടുന്ന തുകയാണ് ടേക്ക് ഹോം ശമ്പളം. കഴിഞ്ഞ ഡിസംബറിൽ ഏഴാം ശമ്പളകമ്മീഷന്റെ കാലാവധി അവസാനിച്ചതിനാൽ ജനുവരി മുതൽ പുതിയ ശമ്പളപരിഷ്കരണം നടപ്പിലാക്കേണ്ടതാണ്.

8th Pay Commission: ജീവനക്കാർക്ക് കോളടിക്കും, എട്ടാം ശമ്പള കമ്മീഷനിൽ ശമ്പളം എത്ര കൂടും? ഇങ്ങനെ നോക്കിയാൽ മതി…
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 13 Jan 2026 | 05:10 PM

രാജ്യത്ത് ദക്ഷലക്ഷക്കണക്കിന് ജീവനക്കാരാണ് എട്ടാം ശമ്പളകമ്മീഷനെ കാത്തിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിൽ ഏഴാം ശമ്പളകമ്മീഷന്റെ കാലാവധി അവസാനിച്ചതിനാൽ ജനുവരി മുതൽ പുതിയ ശമ്പളപരിഷ്കരണം നടപ്പിലാക്കേണ്ടതാണ്. എന്നാൽ ഇതുവരെയും അതുസംബന്ധിച്ച അറിയിപ്പുകൾ ഉണ്ടായിട്ടില്ല. പുതിയ ശമ്പള മാട്രിക്സ് പ്രാബല്യത്തിൽ വന്നുകഴിഞ്ഞാൽ എന്റെ ടേക്ക്-ഹോം ശമ്പള വർദ്ധനവ് എത്രത്തോളം ഉണ്ടാകും? എന്നാണ് ഓരോ ജീവനക്കാരുടെയും സംശയം.

 

ശമ്പളത്തിലെ പ്രധാന ഘടകങ്ങൾ

 

എല്ലാ കിഴിവുകളും കുറച്ചതിന് ശേഷം ഒരു ജീവനക്കാരന്‍ കൈയിൽ ലഭിക്കുന്ന, അതായത്, ബാങ്ക് അക്കൗണ്ടില്‍ ഓരോ മാസവും ക്രെഡിറ്റ് ചെയ്യപ്പെടുന്ന തുകയാണ് ടേക്ക് ഹോം ശമ്പളം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഫിറ്റ്മെന്റ് ഫാക്ടർ: ഫിറ്റ്മെന്റ് ഫാക്ടർ അടിസ്ഥാനമാക്കിയാണ് ശമ്പളം തീരുമാനിക്കുന്നത്.

പുതിയ അടിസ്ഥാന ശമ്പളം = നിലവിലെ അടിസ്ഥാന ശമ്പളം × ഫിറ്റ്മെന്റ് ഫാക്ടർ

ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ഫിറ്റ്മെന്റ് ഫാക്ടർ 2.57 ആണ്. എട്ടാം ശമ്പള കമ്മീഷനിൽ ഇത് 2.86 മുതൽ 3 വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.

ഡിഎ: ഇത്തവണ ക്ഷാമബത്ത അടിസ്ഥാശമ്പളത്തോടൊപ്പം ലയിപ്പിക്കുന്നതിനാൽ ഡിഎ പൂജ്യമായിരിക്കുമെന്നാണ് വിവരം.

വീട് വാടക അലവൻസ്: താമസ സ്ഥലമനുസരിച്ച് 24%, 16%, 8% എന്നിങ്ങനെയായിരിക്കും വീട് വാടക അലവൻസ്. ഉദാഹരണത്തിന് മെട്രോ സിറ്റിയാണെങ്കിൽ 92,040 രൂപയുടെ വീട് വാടക അലവൻസ് 24% കണക്കാക്കിയാൽ 22,090 രൂപയായിരിക്കും.

മറ്റ് അലവൻസുകൾ: ​ഗതാ​ഗത അലവൻസ് പോലുള്ളവ

ALSO READ: ബജറ്റിന് മുമ്പോ, അടുത്ത വർഷമോ; എട്ടാം ശമ്പളകമ്മീഷൻ എവിടെ?

ടേക്ക്-ഹോം ശമ്പളം കണക്കാക്കുന്നത് എങ്ങനെ?

 

പുതിയ അടിസ്ഥാന ശമ്പളം = നിലവിലെ അടിസ്ഥാന ശമ്പളം × ഫിറ്റ്മെന്റ് ഫാക്ടർ

മൊത്തം ശമ്പളം = പുതിയ അടിസ്ഥാന ശമ്പളം + എച്ച് ആ‍ർഎ + മറ്റ് അലവൻസുകൾ

ടേക്ക് ഹോം സാലറി = മൊത്തം ശമ്പളം – കിഴിവുകൾ

(കിഴിവുകൾ: ഇന്‍കം ടാക്സ്, പെന്‍ഷന്‍, പ്രൊവിഡന്റ് ഫണ്ട്, ഇൻഷുറൻസ്, ലോൺ ഇഎംഐ മുതലായവ)