8th Pay Commission: ജീവനക്കാർക്ക് 7% ശമ്പള വർദ്ധനവ്; 10 വർഷത്തിനുള്ളിൽ ലക്ഷങ്ങളുടെ അധിക വരുമാനം

8th Pay Commission Salary Hike Update: നിലവിലുള്ള 3 ശതമാനം വാർഷിക ഇൻക്രിമെന്റ് നിരക്ക് 5 മുതൽ 7 ശതമാനം വരെയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. ഈ പശ്ചാത്തലത്തിൽ, ലെവൽ 9, 10, 11 ജീവനക്കാർക്ക് ശമ്പളത്തിൽ എന്തുമാറ്റമുണ്ടാകും എന്ന് പരിശോധിക്കാം.....

8th Pay Commission: ജീവനക്കാർക്ക് 7% ശമ്പള വർദ്ധനവ്; 10 വർഷത്തിനുള്ളിൽ ലക്ഷങ്ങളുടെ അധിക വരുമാനം

പ്രതീകാത്മക ചിത്രം

Updated On: 

31 Oct 2026 | 11:09 AM

രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കമ്മീഷന്റെ നടപടികൾ പുരോഗമിക്കുമ്പോൾ ജീവനക്കാരുടെ സംഘടനകൾ വിവിധ ആവശ്യങ്ങളും കമ്മീഷന് മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. നിലവിലുള്ള 3 ശതമാനം വാർഷിക ഇൻക്രിമെന്റ് (Annual Increment) നിരക്ക് 5 മുതൽ 7 ശതമാനം വരെയായി ഉയർത്തണമെന്നാണ് പ്രധാന ആവശ്യം. ഈ പശ്ചാത്തലത്തിൽ, ലെവൽ 9, 10, 11 ജീവനക്കാർക്ക് ശമ്പളത്തിൽ എന്തുമാറ്റമുണ്ടാകും എന്ന് പരിശോധിക്കാം…..

വാർഷിക ഇൻക്രിമെന്റും ചർച്ചകളും

എട്ടാം ശമ്പള കമ്മീഷന്റെ മുംബൈയിലെ യോഗങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. അടുത്ത യോഗങ്ങളുടെ വിശദാംശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇക്കണോമിക് ടൈംസ് റിപ്പോർട്ട് അനുസരിച്ച്, മുംബൈ യോഗത്തിൽ, കമ്മീഷൻ ജീവനക്കാരുമായും പെൻഷൻകാരുടെ സംഘടനകളുമായും മറ്റ് പങ്കാളികളുമായും ശമ്പളം, പെൻഷൻ, അലവൻസുകൾ, ജോലി സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ചർച്ച നടത്തിയിട്ടുണ്ട്. ഇതെല്ലാം കമ്മീഷൻ റിപ്പോർട്ടിൽ നിർണായകമാകും.

ചർച്ചകളിൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെ സംഘടനകൾ നിലവിലെ വാർഷിക ഇൻക്രിമെന്റ് നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ 3% ശതമാനമാണ് വാർഷിക ഇൻക്രിമെന്റ്. നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി എട്ടാം ശമ്പള കമ്മീഷന് സമർപ്പിച്ച മെമ്മോറാണ്ടത്തിൽ 6% വാർഷിക വർദ്ധനവാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഓൾ ഇന്ത്യ ഡിഫൻസ് എംപ്ലോയീസ് ഫെഡറേഷനും ഫെഡറേഷൻ ഓഫ് നാഷണൽ പോസ്റ്റൽ ഓർഗനൈസേഷനും 6% വർദ്ധനവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഓൾ ഇന്ത്യ ന്യൂ പെൻഷൻ സ്കീം എംപ്ലോയീസ് ഫെഡറേഷൻ 7 ശതമാനം, ഇന്ത്യൻ റെയിൽവേ ടെക്നിക്കൽ സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ 5 ശതമാനം വർദ്ധനവും നിർദ്ദേശിച്ചു.

ALSO READ: കേന്ദ്ര ജീവനക്കാർ vs സംസ്ഥാന സർക്കാർ ജീവനക്കാർ; ശമ്പളം, ഡിഎ… വ്യത്യാസങ്ങളെന്തെല്ലാം?

ഇൻക്രിമെന്റ് ഏഴ് ശതമാനമായാൽ…

ലെവൽ 9 ജീവനക്കാർ

ഏഴാം ശമ്പള കമ്മീഷൻ പ്രകാരം 53,100 രൂപ അടിസ്ഥാന ശമ്പളമുള്ള ലെവൽ 9 ജീവനക്കാരുടെ  അടിസ്ഥാന ശമ്പളം, ഫിറ്റ്‌മെന്റ് ഫാക്ടർ 2.28 ആയി കണക്കാക്കുമ്പോൾ, എട്ടാം കമ്മീഷനിൽ ഏകദേശം 1,21,068 രൂപയായി മാറും. 3% വാർഷിക ഇൻക്രിമെന്റ് നിരക്കിൽ ശമ്പളം വർദ്ധിച്ചാൽ 10 വർഷം കൊണ്ട് ആകെ ലഭിക്കുന്ന അടിസ്ഥാന ശമ്പളം ഏകദേശം 1.66 കോടി രൂപയായിരിക്കും. അതേസമയം, വാർഷിക വർദ്ധനവ് 7 ശതമാനമായി ഉയർത്തിയാൽ 10 വർഷത്തിനുള്ളിൽ ലഭിക്കുന്ന തുക ഏകദേശം 2 കോടി രൂപയായി ഉയരും. അതായത് പത്ത് വർഷത്തിനുള്ളിൽ ലെവൽ 9 ജീവനക്കാരന് അധികമായി ഏകദേശം 34.17 ലക്ഷം രൂപ കൂടുതൽ നേടാനാകും.

ലെവൽ 10 ജീവനക്കാർ

നിലവിൽ 56,100 രൂപ അടിസ്ഥാന ശമ്പളമുള്ള ലെവൽ 10 ജീവനക്കാരുടെ പ്രാരംഭ അടിസ്ഥാന ശമ്പളം എട്ടാം കമ്മീഷനിൽ 1,27,908 രൂപയായി മാറിയേക്കാം. 3% വാർഷിക വർദ്ധനവ് കണക്കാക്കിയാൽ, 10 വർഷത്തെ ആകെ അടിസ്ഥാന ശമ്പളം ഏകദേശം 1.75 കോടി രൂപ. 7% വാർഷിക വർദ്ധനവിൽ 10 വർഷത്തെ ആകെ അടിസ്ഥാന ശമ്പളം ഏകദേശം 2.12 കോടി രൂപ. അതായത്, ലെവൽ 10 ജീവനക്കാർക്ക് 7% ഇൻക്രിമെന്റ് വഴി അധികമായി ഏകദേശം 36.1 ലക്ഷം രൂപ വരെ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ട്.

ലെവൽ 11 ജീവനക്കാർ

നിലവിലെ 67,700 രൂപ അടിസ്ഥാന ശമ്പളമുള്ള ലെവൽ 11 ജീവനക്കാരുടെ പുതിയ പ്രാരംഭ അടിസ്ഥാന ശമ്പളം 1,54,356 രൂപയായി കണക്കാക്കാം. 3% വാർഷിക വർദ്ധനവിൽ 10 വർഷത്തെ ആകെ അടിസ്ഥാന ശമ്പളം ഏകദേശം 2.12 കോടി രൂപയായും 7% വാർഷിക വർദ്ധനവിൽ 10 വർഷത്തെ ആകെ അടിസ്ഥാന ശമ്പളം ഏകദേശം 2.55 കോടി രൂപയായും ഉയർന്നേക്കും.  ഈ വിഭാഗത്തിലുള്ള ജീവനക്കാർക്ക് 10 വർഷത്തിനുള്ളിൽ അധികമായി ഏകദേശം 43 ലക്ഷം രൂപ വരെ കൂടുതൽ വരുമാനം നേടാൻ സാധിക്കുമെന്നാണ് സൂചന.

English Summary:

The 8th Pay Commission has recently held discussions in Mumbai with central government employee associations, pensioners’ organisations and other stakeholders regarding salary, pensions, allowances and working conditions. One of the major demands raised by employee organisations is an increase in the annual salary increment from the existing 3% to between 5% and 7%.

Loading...
Unable to load recommendations.
Follow Us
നാരങ്ങ കൈപ്പ് വരാതെ സൂക്ഷിക്കാൻ വെളിച്ചെണ്ണ? ചെയ്യേണ്ടത്
​ഗംഭീര ലുക്കും 169 KM റേഞ്ചും - യമഹയുടെ ഇ.വി
രക്തം വെക്കാൻ ഉറുമാമ്പഴം എപ്പോൾ എങ്ങനെ കഴിക്കണം?
അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡൻ്റ് മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം