8th Pay Commission: ജീവനക്കാർക്ക് കിട്ടും 2.17 ലക്ഷം രൂപ, ശമ്പളപരിഷ്കരണത്തിന് മുമ്പ് ഇതും അറിയണം!
8th Pay Commission Update: എട്ടാം ശമ്പളകമ്മീഷന്റെ നടപ്പാക്കലിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, മുൻ ശമ്പള കമ്മീഷനുകൾ ചില സൂചനകൾ നൽകുന്നുണ്ട്. ഓരോ ശമ്പളകമ്മീഷനുകളും അവയുടെ ശുപാർശകൾ നടപ്പിലാക്കാൻ ഏകദേശം രണ്ട് വർഷത്തെ കാലതാമസം വരുത്താറുണ്ട്.

പ്രതീകാത്മക ചിത്രം
എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ, മിക്കവാറും എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരുടെയും മനസ്സിലുള്ള ഒരു ചോദ്യമാണ്, പുതിയ ശമ്പള പാനൽ നടപ്പിലാക്കിക്കഴിഞ്ഞാൽ എനിക്ക് എത്ര കുടിശ്ശിക ലഭിക്കും? എട്ടാം ശമ്പളകമ്മീഷന്റെ നടപ്പാക്കലിനെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും, മുൻ ശമ്പള കമ്മീഷനുകൾ ചില സൂചനകൾ നൽകുന്നുണ്ട്. ഓരോ ശമ്പളകമ്മീഷനുകളും അവയുടെ ശുപാർശകൾ നടപ്പിലാക്കാൻ ഏകദേശം രണ്ട് വർഷത്തെ കാലതാമസം വരുത്താറുണ്ട്.
ഇത്തവണയും മുൻകാലങ്ങളിലെ പോലെ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനും സർക്കാർ അത് നടപ്പിലാക്കാനും കാലതാമസം നേരിട്ടാൽ, വലിയൊരു തുക കുടിശ്ശികയായി ജീവനക്കാർക്ക് ലഭിക്കും. ലെവൽ-1 ജീവനക്കാരുടെ കുടിശ്ശിക എങ്ങനെ കണക്കാക്കാമെന്ന് നോക്കിയാലോ….
ലെവൽ-1 ജീവനക്കാരുടെ കുടിശ്ശിക
നിലവിൽ ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച് ലെവൽ-1 ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. എട്ടാം ശമ്പള കമ്മീഷനിൽ ഫിറ്റ്മെന്റ് ഫാക്ടർ എത്രയായിരിക്കും എന്നതിനെ ആശ്രയിച്ചാണ് പുതിയ ശമ്പളവും കുടിശ്ശികയും നിശ്ചയിക്കപ്പെടുന്നത്.
വിദഗ്ധരുടെ കണക്കുകൂട്ടൽ അനുസരിച്ച്, എട്ടാം ശമ്പളകമ്മീഷൻ നടപ്പിലാക്കാൻ 2 വർഷം (24 മാസം) കാലതാമസം എടുത്തേക്കും. ലെവൽ-1 ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. ഡിഎ, അലവൻസുകളെല്ലാം ഉൾപ്പെടെ നിലവിലെ ആകെ ശമ്പളം ഏകദേശം 34,440 രൂപയാണ്.
ALSO READ: ജീവനക്കാർക്ക് കോളടിക്കും, എട്ടാം ശമ്പള കമ്മീഷനിൽ ശമ്പളം എത്ര കൂടും? ഇങ്ങനെ നോക്കിയാൽ മതി…
ഇത്തവണ, ഡിഎ 10 ശതമാനം കൂടി വർദ്ധിപ്പിച്ചാൽ, ക്ഷാമബത്ത 68% ആയി ഉയരും. എങ്കിൽ, എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോഴേക്കും മൊത്തം പ്രതിമാസ ശമ്പളം ഏകദേശം 36,240 രൂപയായി വർദ്ധിക്കും. ഫിറ്റ്മെന്റ് ഘടകം 2.57 ആയി കണക്കാക്കിയാൽ, ജീവനക്കാരുടെ ശമ്പളം പ്രതിമാസം 45,300 രൂപയായി ഉയരും. അതായത്, നിലവിലുള്ള ശമ്പളത്തേക്കാൾ പ്രതിമാസ വർദ്ധനവ് 9,060 രൂപ.
പുതുക്കിയ ശമ്പളം 24 മാസത്തേക്ക് മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുകയാണെങ്കിൽ, ആകെ കുടിശ്ശിക,
രൂപ 9,060 × 24 മാസം = രൂപ 2,17,440