Gold Rate: ദേ…സ്വർണം വീണ്ടും താഴേക്ക്, ഇന്നിത് മൂന്നാം തവണ! ഒരു പവന് ഇത്രയും കൊടുത്താൽ മതി
Kerala Gold Rate: ഇന്ന് മൂന്ന തവണയാണ് വിലയിൽ മാറ്റം വന്നത്. ഒറ്റ ദിവസത്തിൽ 960 രൂപയാണ് കുറഞ്ഞത്. മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ വില ഒരു ലക്ഷത്തിനടുത്തെത്തും.
സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും പ്രതീക്ഷ നൽകി സംസ്ഥാനത്ത് സ്വർണവില കുറയുന്നു. ഇന്ന് മൂന്ന തവണയാണ് വിലയിൽ മാറ്റം വന്നത്. ഒറ്റ ദിവസത്തിൽ 960 രൂപയാണ് കുറഞ്ഞത്. ഡിസംബർ 27ന് 1,04,440 രൂപ രേഖപ്പെടുത്തി ചരിത്രവില തൊട്ട സ്വർണം 28ാം തീയതി മാറ്റമില്ലാതെ തുടർന്നെങ്കിലും പിന്നീടങ്ങോട്ട് ഇടിയുകയായിരുന്നു. ഇന്നിതാ, ഒരു ലക്ഷത്തിൽ നിന്ന് വില വീണ്ടും 98,000ലെത്തി.
ഇന്ന് (ഡിസംബർ 31) രാവിലെ ഒരു പവന് 99640 രൂപയായിരുന്നു വില. ഉച്ചയ്ക്ക് 99,160 രൂപയായി വില കുറഞ്ഞു. ഇപ്പോഴിതാ, വീണ്ടും വില കുറഞ്ഞിരിക്കുകയാണ്. നിലവിൽ ഒരു പവൻ സ്വർണത്തിന് 98,920 രൂപയാണ് നൽകേണ്ടത്. ഒരു ഗ്രാമിന്, 12,365 രൂപയും. 18 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 10,190 രൂപയിലെത്തി.
രാജ്യാന്തര വിപണിയിൽ പുതുവത്സരത്തോട് അനുബന്ധിച്ച് വലിയ ലാഭമെടുപ്പ് നടന്നിരുന്നു. ഇതാണ് സംസ്ഥാനത്ത് സ്വർണവില കുറയാനുള്ള പ്രധാനകാരണം. വിപണിവില 98,920 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ വില ഒരു ലക്ഷത്തിനടുത്തെത്തും.
ALSO READ: പ്രതീക്ഷയ്ക്ക് വകയുണ്ടേ, താഴ്ന്നിറങ്ങി സ്വർണവില; ഉച്ചയ്ക്ക് വൻ ഇടിവ്
ഡിസംബർ മാസത്തിലെ സ്വർണവില
ഡിസംബർ 1: 95680
ഡിസംബർ 2: 95480 (രാവിലെ)
ഡിസംബർ 2: 95240 (വൈകിട്ട്)
ഡിസംബർ 3: 95760
ഡിസംബർ 4: 95600 (രാവിലെ)
ഡിസംബർ 4: 95080 (വൈകിട്ട്)
ഡിസംബർ 5: 95280 (രാവിലെ)
ഡിസംബർ 5: 95840 (വൈകിട്ട്)
ഡിസംബർ 6: 95440
ഡിസംബർ 7: 95440
ഡിസംബർ 8: 95640
ഡിസംബർ 9: 95400 (രാവിലെ)
ഡിസംബർ 9: 94,920 (വൈകിട്ട്)
ഡിസംബർ 10: 95560
ഡിസംബർ 11: 95480 (രാവിലെ)
ഡിസംബർ 11: 95880 (വൈകിട്ട്)
ഡിസംബർ 12: 97280 (രാവിലെ)
ഡിസംബർ 12: 97680 (ഉച്ചയ്ക്ക്)
ഡിസംബർ 12: 98400 (വൈകിട്ട്)
ഡിസംബർ 13: 98200
ഡിസംബർ 14: 98200
ഡിസംബർ 15: 98800 (രാവിലെ)
ഡിസംബർ 15: 99280 (വൈകിട്ട്)
ഡിസംബർ 16: 98160
ഡിസംബർ 17: 98640
ഡിസംബർ 18: 98880
ഡിസംബർ 19: 98400
ഡിസംബർ 20: 98400
ഡിസംബർ 21: 98400
ഡിസംബർ 22: 99200 (രാവിലെ)
ഡിസംബർ 22: 99840 (വൈകിട്ട്)
ഡിസംബർ 23: 101600
ഡിസംബർ 24: 1,01,880
ഡിസംബർ 25: 1,02,120
ഡിസംബർ 26: 102680
ഡിസംബർ 27: 103560
ഡിസംബർ 27: 1,04,440 (വൈകിട്ട്)
ഡിസംബർ 28: 1,04,440
ഡിസംബർ 29: 103920 (രാവിലെ)
ഡിസംബർ 29: 102960 (ഉച്ചയ്ക്ക്)
ഡിസംബർ 29: 102120 (വൈകിട്ട്)
ഡിസംബർ 30: 99880
ഡിസംബർ 31: 99640 (രാവിലെ)
ഡിസംബർ 31: 99,160 (ഉച്ചയ്ക്ക്)
ഡിസംബർ 31: 98,920 (വൈകിട്ട്)