AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

8th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഇനി പഴയ പെൻഷൻ ലഭിക്കും!

Center Extends Old Pension Scheme Benefits: ഓൾ ഇന്ത്യ എൻ.പി.എസ് എംപ്ലോയീസ് ഫെഡറേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തതായി അറിയിച്ചിട്ടുണ്ട്. എങ്കിലും, നിലവിൽ ഈ ഇളവ് ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാണ്. എല്ലാ ജീവനക്കാർക്കും പഴയ പെൻഷൻ ബാധകമാക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. 

8th Pay Commission: സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഇനി പഴയ പെൻഷൻ ലഭിക്കും!
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 24 Jun 2026 | 01:16 PM

രാജ്യത്തെ ദശലക്ഷക്കണക്കിന് ജീവനക്കാർ എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമായി പുരോഗമിക്കുന്നുണ്ടെങ്കിലും ഇനിയും ഒരു വർഷം കൂടി കാത്തിരിക്കേണ്ടതിന്‍റെ നിരാശയിലാണ് ജീവനക്കാർക്ക്. എന്നാൽ, 8-ാം ശമ്പള കമ്മീഷൻ ചർച്ചകൾക്കിടെ നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ രംഗത്തെത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കിടയിൽ പഴയ പെൻഷൻ പദ്ധതി (OPS) പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സർക്കാരിന്റെ നിർണായക ഉത്തരവ്.

ഒ.പി.എസ് ആനുകൂല്യം

ആശ്രിത നിയമനം വഴി ജോലി ലഭിച്ച ഒരു വിഭാഗം ജീവനക്കാരെ പഴയ പെൻഷൻ പദ്ധതിയുടെ പരിധിയിൽ കൊണ്ടുവരുമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. കേന്ദ്ര പെൻഷൻ മന്ത്രാലയത്തിന്റെ പുതിയ വിശദീകരണമനുസരിച്ച്, ആശ്രിത നിയമനത്തിനായി, ജോലിയിൽ പ്രവേശിച്ച തീയതിയല്ല മറിച്ച് അപേക്ഷിച്ച തീയതിയാണ് പഴയ പെൻഷൻ ലഭിക്കാനുള്ള മാനദണ്ഡമായി കണക്കാക്കുക.

2003 ഡിസംബർ 31-നോ അതിന് മുൻപോ ആശ്രിത നിയമനത്തിനായി അപേക്ഷ സമർപ്പിക്കുകയും, എന്നാൽ ഭരണപരമായ കാലതാമസം കാരണം 2004 ജനുവരി 1-ന് ശേഷവും ജോലിയിൽ പ്രവേശിച്ചവർക്ക് ഇനി പഴയ പെൻഷൻ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാകും. 2004 ജനുവരി 1 മുതലാണ് രാജ്യത്ത് പുതിയ നാഷണൽ പെൻഷൻ സിസ്റ്റം നിലവിൽ വന്നത്. ഇതിന് മുമ്പ് അപേക്ഷ നൽകിയിട്ടും തസ്തികകൾ ഒഴിവില്ലാത്തതിനാലോ മറ്റ് ഓഫീസ് നടപടികൾ വൈകിയതിനാലോ 2004-ന് ശേഷം ജോലി കിട്ടിയവർക്ക് ഇതുവരെ എൻ.പി.എസ് മാത്രമാണ് ലഭിച്ചിരുന്നത്. പുതിയ ഉത്തരവോടെ ഇതിന് മാറ്റം വരും.

ALSO READ: ഡിഎ വർധനവ് 3 %; പ്രഖ്യാപനം ജൂലൈയിലോ സെപ്റ്റംബറിലോ?

ഓൾ ഇന്ത്യ എൻ.പി.എസ് എംപ്ലോയീസ് ഫെഡറേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തതായി അറിയിച്ചിട്ടുണ്ട്. എങ്കിലും, നിലവിൽ ഈ ഇളവ് ആശ്രിത നിയമനം ലഭിച്ച ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാണ്. എല്ലാ ജീവനക്കാർക്കും പഴയ പെൻഷൻ ബാധകമാക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.

പഴയ പെൻഷൻ പദ്ധതിയുടെ പ്രത്യേകത

വിപണിയിലെ മാറ്റങ്ങളുമായി ബന്ധമില്ലാതെ, ഒരു ജീവനക്കാരൻ അവസാനം വാങ്ങിയ ശമ്പളത്തിന്റെ പകുതി തുക പെൻഷനായി ഉറപ്പുനൽകുന്നതാണ് ഒപിഎസ്. എന്നാൽ പുതിയ എൻപിഎസ് പദ്ധതി വിപണിയിലെ നിക്ഷേപങ്ങളുടെ ലാഭനഷ്ടങ്ങൾക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ഒപിഎസ് വേണമെന്ന ആവശ്യം ജീവനക്കാർ ശക്തമായി ഉന്നയിക്കുന്നത്.

ഡിഎ വർധനവ് എന്ന്?

ജൂലൈ മാസം മുതൽ പ്രാബല്യത്തിൽ വരേണ്ട പുതിയ ഡി.എ വർദ്ധനവിന്റെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബറിൽ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ. ജൂൺ വരെയുള്ള അഖിലേന്ത്യാ കൺസ്യൂമർ പ്രൈസ് ഇൻഡക്സ് വിവരങ്ങൾ അടിസ്ഥാനമാക്കിയായിരിക്കും ഈ വർധനവ് എത്ര ശതമാനമെന്ന് സർക്കാർ തീരുമാനിക്കുക. സെപ്റ്റംബറിൽ 3 മുതൽ 4 ശതമാനം വരെ ഡിഎ വർധനവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. വർധിച്ചുവരുന്ന പണപ്പെരുപ്പ നിരക്കുകൾ അടിസ്ഥാനമാക്കി കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഡിഎയിൽ 3 ശതമാനത്തിന്റെ വർധനവ് ഉണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്.

English Summary:

Central Government has provided relief to a specific group of employees by extending the benefits of the Old Pension Scheme to compassionate appointees whose applications for government jobs were submitted before January 1, 2004, even if their actual appointments took place after the National Pension System came into effect.

Follow Us