8th Pay Commission: പഴയ പെൻഷൻ പദ്ധതി മതിയെന്ന് ജീവനക്കാർ; ആവശ്യം അംഗീകരിക്കുമോ? വാശിപിടിക്കുന്നത് വെറുതെയല്ല!

8th Pay Commission Updates: അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, കുടുംബയൂണിറ്റ്, പെൻഷൻ തുടങ്ങിയവയിൽ വിവിധ ആവശ്യങ്ങളാണ് ജീവനക്കാർ ഉന്നയിച്ചിട്ടുള്ളത്. ഇതിൽ പെൻഷൻ സംബന്ധിച്ച ഉന്നയിച്ച ആവശ്യങ്ങളാണ് പ്രധാനപ്പെട്ടത്. ശമ്പള വർധനവിനൊപ്പം ജീവനക്കാർ ഉന്നയിക്കുന്ന മറ്റൊരു ആവശ്യമാണ് പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നുള്ളത്.

8th Pay Commission: പഴയ പെൻഷൻ പദ്ധതി മതിയെന്ന് ജീവനക്കാർ; ആവശ്യം അംഗീകരിക്കുമോ? വാശിപിടിക്കുന്നത് വെറുതെയല്ല!

പ്രതീകാത്മക ചിത്രം

Updated On: 

07 Jun 2026 | 06:33 PM

എട്ടാം ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ സജീവമായി പുരോഗമിക്കുകയാണ്. നിലവിൽ ജീവനക്കാരുടെ സംഘടനകൾക്കും പെൻഷൻ ഫോറങ്ങൾക്കും തങ്ങളുടെ ആവശ്യങ്ങളും നിർദേശങ്ങളും സമർപ്പിക്കാനുള്ള അവസരമാണ്. ജൂൺ 15 വരെയാണ് സമയം നൽകിയിട്ടുള്ളത്. രണ്ട് തവണയാണ് സമയപരിധി നീട്ടിയത്. ആദ്യം പ്രിൽ 30 വരെയാണ് സമയം നൽകിയിരുന്നത്. ഇത് മെയ് 31 വരെ നീട്ടിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സമയം നീട്ടിനൽകിയിരിക്കുകയാണ്.

അടിസ്ഥാന ശമ്പളം, ഫിറ്റ്മെന്റ് ഫാക്ടർ, കുടുംബയൂണിറ്റ്, പെൻഷൻ തുടങ്ങിയവയിൽ വിവിധ ആവശ്യങ്ങളാണ് ജീവനക്കാർ ഉന്നയിച്ചിട്ടുള്ളത്. ഇതിൽ പെൻഷൻ സംബന്ധിച്ച ഉന്നയിച്ച ആവശ്യങ്ങളാണ് പ്രധാനപ്പെട്ടത്. ശമ്പള വർധനവിനൊപ്പം ജീവനക്കാർ ഉന്നയിക്കുന്ന മറ്റൊരു ആവശ്യമാണ് പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നുള്ളത്. ജീവനക്കാരുടെ ഈ ആവശ്യം അംഗീകരിക്കുമോ, ഇന്ത്യയ്ക്ക് നിലവിലെ സാഹചര്യത്തിൽ ഇത് താങ്ങാൻ സാധിക്കുമോ? പരിശോധിക്കാം….

പഴയ പെൻഷൻ പദ്ധതി

നിലവിലുള്ള നാഷണൽ പെൻഷൻ സിസ്റ്റത്തിന് പകരം മുമ്പുണ്ടായിരുന്ന പഴയ പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. പുതിയ പെൻഷൻ പദ്ധതിയിൽ സർക്കാരും ജീവനക്കാരും തുല്യമായ വിഹിതം സംഭാവന ചെയ്യുന്നു. വിപണിയിലെ ചലനങ്ങൾക്കനുസരിച്ചാണ് വിരമിച്ച ശേഷമുള്ള പെൻഷൻ തുക നിശ്ചയിക്കപ്പെടുന്നത്.

ALSO READ: 20 മാസം, ജീവനക്കാർക്ക് നഷ്ടം 4 ലക്ഷം രൂപ! എത്ര രൂപ കുടിശ്ശിക ലഭിക്കും?

പഴയ പെൻഷൻ പദ്ധതിയിൽ ജീവനക്കാരന്റെ അവസാന ശമ്പളത്തിന്റെ അമ്പത് ശതമാനം തുക പെൻഷനായി ഉറപ്പ് നൽകുന്നു. ഇതിനായി ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് തുകയൊന്നും ഈടാക്കാറില്ല. ക്ഷാമബത്തയ്ക്ക് അനുസരിച്ച് പെൻഷൻ തുകയിലും വർധനവുണ്ടാകും.

പെൻഷൻ തുക നിലവിലെ അടിസ്ഥാന ശമ്പളത്തിന്റെ അമ്പത് ശതമാനത്തിൽ നിന്ന് 67 ശതമാനമായി ഉയർത്തണമെന്നും പ്രായം കൂടുന്നതിനനുസരിച്ച് ഓരോ 5 വർഷത്തിലും പെൻഷൻ തുകയിൽ അധിക വർദ്ധനവ് നൽകണമെന്നും തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.

ആവശ്യം അംഗീകരിക്കുമോ?

പഴയ പെൻഷൻ പദ്ധതി തിരികെ കൊണ്ടുവരുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ വൻ ആഘാതമുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുമ്പോൾ ഭാവിയിലെ പെൻഷൻ തുക പൂർണ്ണമായും കണ്ടെത്തേണ്ടത് സർക്കാരിന്റെ നികുതി വരുമാനത്തിൽ നിന്നാണ്. ഇത് വികസന പ്രവർത്തനങ്ങൾക്കും അടിസ്ഥാന സൗകര്യ വികസനങ്ങൾക്കുമുള്ള തുക കുറയ്ക്കാൻ ഇടയാക്കും. സംസ്ഥാനങ്ങളുടെ കടബാധ്യത വൻതോതിൽ വർദ്ധിപ്പിക്കുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ശമ്പള പരിഷ്കണം എന്ന്?

എട്ടാം ശമ്പളകമ്മീഷന്റെ രൂപീകരണത്തിൽ സംഭവിച്ച കാലതാമസമാണ് ശമ്പള പരിഷ്കരണത്തെയും ബാധിച്ചിരിക്കുന്നത്. ഡിസംബറിൽ ഏഴാം ശമ്പളകമ്മീഷൻ കാലാവധി അവസാനിക്കാനിരിക്കെ, നവംബറിലാണ് എട്ടാം ശമ്പള കമ്മീഷന്റെ പരിഗണനാ നിബന്ധനകൾക്ക് സർക്കാർ ഔദ്യോഗികമായി രൂപം നൽകിയത്. തുടർന്ന് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷന് 18 മാസത്തെ സമയവും അനുവദിച്ചു. ഇതനുസരിച്ച് 2027 പകുതിയോടെ മാത്രമേ കമ്മീഷൻ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കാൻ സാധ്യതയുള്ളൂ. അതുകൊണ്ട് തന്നെ ശമ്പളപരിഷ്കരണത്തിന് 2027 പകുതി വരെ കാത്തിരിക്കേണ്ടി വരും.

English Summary:

Work on the 8th Pay Commission is progressing actively, and employee unions as well as pensioners’ organizations have been invited to submit their demands and suggestions by June 15. Among the key issues being raised is the demand to replace the current National Pension System with the Old Pension Scheme.

Follow Us
വെളുത്ത അരിയാണോ മട്ട അരിയോണോ നല്ലത്?
നോര്‍വേ ചെസ് കിരീടം സ്വന്തമാക്കിയ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുന്നത്
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
പാൽ തിളച്ചു തൂവാതിരിക്കാൻ അല്പം നെയ്യ് മാത്രം മതി! ഇത് അറിയാമോ
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ