8th Pay Commission: ജീവനക്കാർക്ക് സന്തോഷവാർത്ത, മൂന്ന് ലക്ഷം രൂപ ഒറ്റയടിക്ക് കൈയ്യിലെത്തും

Government Employee Salary arrears: മുൻകാല പ്രാബല്യത്തോടെയായിരുന്നു ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കിയത്. അതുകൊണ്ട് തന്നെ കുടിശ്ശിക ജീവനക്കാർക്ക് കിട്ടുകയും ചെയ്തു. എട്ടാം ശമ്പള കമ്മീഷനും സമാനമായ രീതിയിൽ നടപ്പിലാക്കുമെന്നാണ് സൂചന.

8th Pay Commission: ജീവനക്കാർക്ക് സന്തോഷവാർത്ത, മൂന്ന് ലക്ഷം രൂപ ഒറ്റയടിക്ക് കൈയ്യിലെത്തും

പ്രതീകാത്മക ചിത്രം

Published: 

18 Dec 2025 14:13 PM

ഏഴാം ശമ്പള കമ്മീഷന്റെ കാലാവധി ഡിസംബർ 31ന് അവസാനിക്കുമെന്നിരിക്കെ എട്ടാം ശമ്പള കമ്മീഷൻ എന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന കാത്തിരിപ്പിലാണ് സർക്കാർ ജീവനക്കാർ. ശമ്പളത്തില്‍ മാറ്റം വരുത്തണമെങ്കില്‍ എട്ടാം ശമ്പള കമ്മീഷന്റെ ശുപാര്‍ശ ലഭിക്കുകയും സര്‍ക്കാര്‍ അംഗീകരിക്കുകയും വേണം. ഇപ്പോഴിതാ, ജീവനക്കാർക്ക് മൂന്ന് ലക്ഷം വരെ കിട്ടാൻ സാധ്യതയുണ്ടെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആ കണക്ക് ഇങ്ങനെ….

 

എട്ടാം ശമ്പള കമ്മീഷൻ എന്ന് മുതൽ?

 

എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നതിൽ ഔദ്യോ​ഗിക അറിയിപ്പ് ഒന്നും വന്നിട്ടില്ല. ഓരോ പത്ത് വർഷത്തിലാണ് പുതിയ ശമ്പള കമ്മീഷൻ വരുന്നത്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ എട്ടാം ശമ്പള കമ്മീഷനെ നിയോ​ഗിക്കുന്നതിൽ കാലതാമസം വന്നിരുന്നു.

കഴിഞ്ഞ മാസം മുതലാണ് പ്രവർത്തനം ആരംഭിച്ചത്. 18 മാസം വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം അനുവദിച്ചിട്ടുണ്ട്. 2026ലായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പിന്നീട് സര്‍ക്കാരിന്റെ അവലോകനത്തിന് ആറ് മാസം വരെ അതിന് സമയമെടുക്കും.

 

കുടിശ്ശിക എത്ര?

 

മുൻകാല പ്രാബല്യത്തോടെയായിരുന്നു ഏഴാം ശമ്പള കമ്മീഷൻ നടപ്പാക്കിയത്. അതുകൊണ്ട് തന്നെ കുടിശ്ശിക ജീവനക്കാർക്ക് കിട്ടുകയും ചെയ്തു. എട്ടാം ശമ്പള കമ്മീഷനും സമാനമായ രീതിയിൽ നടപ്പിലാക്കുമെന്നാണ് സൂചന.

ശമ്പളത്തില്‍ 30 മുതല്‍ 34 ശതമാനം വരെ വര്‍ധനവ് വരുമെന്ന് പ്രതീക്ഷിക്കുന്നതായി വിപണി വിശകലന വിദഗ്ധരായ അംബിത് കാപിറ്റൽ പറയുന്നു. ഇത് ശരിയാണെങ്കിൽ എല്ലാ അലവന്‍സുകളും ചേര്‍ത്ത് ജീവനക്കാരുടെ ശമ്പളം 35000 വരെ ഉയര്‍ന്നേക്കാം. 34 ശതമാനം വര്‍ധനവ് വരികയാണെങ്കില്‍ ശമ്പളം 40000 കടക്കും.

2028 ജനുവരി മുതലാണ് പുതിയ ശമ്പള വര്‍ധനവ് നിലവില്‍ വരുന്നത് എങ്കില്‍ 2026, 2027 വര്‍ഷങ്ങളിലെ വര്‍ധനവ് കുടിശ്ശികയാകും. രണ്ട് വര്‍ഷത്തെ കുടിശ്ശിക ഏകദേശം മൂന്ന് ലക്ഷത്തോളം വരും.

മുട്ടകഴിക്കുന്നവർക്ക് ഹൃദ്രോ​ഗം ഉണ്ടാകുമോ?
കോഫി ലവര്‍ ആണോ? റ്റിറാമിസു പരീക്ഷിച്ചാലോ
മുടി വളരാന്‍ തണ്ണിമത്തന്‍ കുരു; സത്യമാണോ ഇത്?
പുട്ട് കട്ടിയാകുന്നുണ്ടോ? മാവിൽ ഇതൊന്ന് ചേ‍ർത്താൽ മതി
തടി കൊണ്ടാണ് ഇതുണ്ടാക്കുന്നത്
ട്രെയിൻ പാളത്തിലേക്കോടിച്ച് കേറ്റിയത് താർ, ഞെട്ടിയത് ജനം
പത്തി വിടർത്തി മൂർഖൻ, അവസാനം സംഭവിച്ചത്...
കൈക്കുഞ്ഞുമായി എത്തിയ യുവതിയുടെ മുഖത്തടിച്ച് സിഐ