8th Pay Commission: 2017-ന് ശേഷം മാറിയിട്ടില്ല! പുതിയ ശമ്പള പരിഷ്കരണത്തിൽ HRA കൂടുമോ?

8th Pay Commission Updates, HRA Hike: ശമ്പള വർദ്ധനവ്, അലവൻസുകൾ, ശമ്പള ഘടന എന്നിവ സംബന്ധിച്ചുള്ള ചർച്ചകളിലാണ് ശമ്പള കമ്മീഷൻ. ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവു പ്രാധാനപ്പെട്ട ആവശ്യം വീട്ടുവാടക അലവൻസുകളിലെ വർദ്ധനവാണ്.

8th Pay Commission: 2017-ന് ശേഷം മാറിയിട്ടില്ല! പുതിയ ശമ്പള പരിഷ്കരണത്തിൽ HRA കൂടുമോ?

പ്രതീകാത്മക ചിത്രം

Published: 

23 Jul 2026 | 12:05 PM

എട്ടാം ശമ്പള കമ്മീഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് രാജ്യത്തെ കേന്ദ്ര സർക്കാർ ജീവനക്കാരും പെൻഷൻകാരും. ഏകദേശം 50 ലക്ഷത്തോളം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്കും 65 ലക്ഷത്തോളം വരുന്ന പെൻഷൻകാർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതാണ് എട്ടാം ശമ്പള കമ്മീഷൻ. പത്ത് വർഷത്തിലൊരിക്കലാണ് പുതിയ ശമ്പള കമ്മീഷൻ നടപ്പിലാക്കാറുള്ളത്. കഴിഞ്ഞ ഏഴാം ശമ്പള കമ്മീഷൻ 2016 ജനുവരി 1-നാണ് പ്രാബല്യത്തിൽ വന്നത്. ഇതനുസരിച്ച് അടുത്ത ശമ്പള പരിഷ്കരണം 2026 ജനുവരി മുതൽ നടപ്പിലാക്കേണ്ടതുണ്ട്.

നിലവിൽ ശമ്പള വർദ്ധനവ്, അലവൻസുകൾ, ശമ്പള ഘടന എന്നിവ സംബന്ധിച്ചുള്ള ചർച്ചകളിലാണ് ശമ്പള കമ്മീഷൻ. ജീവനക്കാരുടെ സംഘടനകളും യൂണിയനുകളും തങ്ങളുടെ ആവശ്യങ്ങൾ കമ്മീഷനെ അറിയിച്ചിട്ടുണ്ട്. ഇതിൽ ഏറ്റവു പ്രാധാനപ്പെട്ട ആവശ്യം വീട്ടുവാടക അലവൻസുകളിലെ വർദ്ധനവാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ വാടക നിരക്കുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിൽ വീട്ടുവാടക അലവൻസ് (HRA) നിരക്കുകളിൽ വൻ വർധനവ് വരുത്തണമെന്ന് നാഷണൽ കൗൺസിൽ – ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM) ആവശ്യപ്പെട്ടിരിക്കുകയാണ്.

നാഷണൽ കൗൺസിൽ – ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ശമ്പളവും അലവൻസുകളും പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തിക്കുന്ന മൂന്ന് പ്രധാന ജീവനക്കാരുടെ ഗ്രൂപ്പുകളിൽ ഒന്നാണ് NC-JCM. വീട്ടുവാടക അലവൻസിന് പുറമേ, അടിസ്ഥാന ശമ്പളം  69,000 രൂപയാക്കുക, ലളിതമായ ശമ്പള ഘടന, വാർഷിക ഇൻക്രിമെന്റ് 3% ൽ നിന്ന് 6% ആക്കുക, ഏകീകൃത ശമ്പള സ്കെയിലുകൾ എന്നീ ആവശ്യങ്ങളും അവർ ശമ്പള കമ്മീഷനെ അറിയിച്ചിട്ടുണ്ട്.

ALSO READ: കാലാവധി പകുതിയോടടുക്കുന്നു; അടിസ്ഥാന ശമ്പളം ഇരട്ടിക്കാൻ ഫിറ്റ്മെന്റ് ഫാക്ടർ എത്രയാകണം?

എന്തുകൊണ്ട് HRA പരിഷ്കരിക്കണം?

ഏഴാം ശമ്പള കമ്മീഷന്റെ ശുപാർശ പ്രകാരം 2017-ലാണ് നിലവിലെ എച്ച്.ആർ.എ നിരക്കുകൾ നിശ്ചയിച്ചത്. അതിനുശേഷം രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ വീട്ടുവാടക നിരക്ക് 80% മുതൽ 120% വരെ വർധിച്ചിട്ടുണ്ടെന്നാണ് നാഷണൽ കൗൺസിൽ – ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ജീവനക്കാരുടെ എച്ച്.ആർ.എയിൽ ഇതിനനുസരിച്ചുള്ള മാറ്റമുണ്ടായിട്ടില്ല. ഉദാഹരണത്തിന്, നിലവിൽ, അടിസ്ഥാന ശമ്പളം 18,000 രൂപ ഉള്ള ഒരു ലെവൽ-1 ജീവനക്കാരന് പ്രതിമാസം എച്ച്.ആർ.എ ആയി ലഭിക്കുന്നത് 4,860 രൂപ (27%) മാത്രമാണ്. ഡൽഹി, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലെ ഉയർന്ന വാടക നിരക്കുകളുമായി തതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണെന്ന് സംഘടന സമർപ്പിച്ച നിവേദനത്തിൽ വ്യക്തമാക്കുന്നു.

NC-JCM നിർദ്ദേശിച്ച പുതിയ HRA നിരക്കുകൾ

നഗരവിഭാഗം ജനസംഖ്യ നിലവിലെ HRA  നിർദ്ദേശിക്കപ്പെട്ട HRA
X നഗരങ്ങൾ 50 ലക്ഷവും അതിനുമുകളിലും അടിസ്ഥാന ശമ്പളത്തിന്റെ 27% 40 %
Y നഗരങ്ങൾ 5 – 50 ലക്ഷം 18 % 35 %
Z നഗരങ്ങൾ 5 ലക്ഷത്തിന് താഴഎ 9 % 30 %

ശമ്പള പരിഷ്കരണം എന്ന് മുതൽ?

മുൻ സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായി അധ്യക്ഷയായ കമ്മീഷൻ കഴിഞ്ഞ നവംബറിലാണ് രൂപീകരിച്ചത്. തുടർന്ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ കാലയളവ് നൽകി. മുൻകാല കണക്കുകൾ വെച്ചുനോക്കുകയാണെങ്കിൽ, ഇത്തവണ ഏറ്റവും നേരത്തെ റിപ്പോർട്ട് ലഭിക്കുക 2027 ഫെബ്രുവരിയിലായിരിക്കും. കൂടാതെ, മുൻകാല പ്രവണതകളെ അടിസ്ഥാനമാക്കി, ശമ്പള കമ്മീഷന്റെ ശുപാർശകൾ വന്നുകഴിഞ്ഞാൽ, അത് നടപ്പിലാക്കാൻ 2 മുതൽ 3 വർഷം വരെ എടുക്കും. അതായത് 2027 ൽ പ്രഖ്യാപിച്ച വർദ്ധനവ് 2029 അല്ലെങ്കിൽ 2030 ഓടെ മാത്രമേ പൂർണ്ണമായും നടപ്പിലാക്കാൻ കഴിയൂ.

English Summary:

National Council–Joint Consultative Machinery (NC-JCM), representing central government employees, has urged the 8th Pay Commission to revise House Rent Allowance (HRA), arguing that HRA rates have remained unchanged since 2017 despite a sharp rise in housing rents across India.

Follow Us
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
സ്ത്രീകൾ ദിവസവും എത്ര മുട്ട കഴിക്കണം? കൂടിയാലും കുറഞ്ഞാലും
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി