8th Pay Commission: ജീവനക്കാരുടെ മിനിമം ശമ്പളം 69,000 രൂപ; പെൻഷൻ ഉയർത്താനും ശുപാർശ

8th Pay Commission Updates: ജീവനക്കാരുടെ യൂണിയനുകൾ, സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ നടത്തുകയും അവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. ജീവനക്കാരുടെ യൂണിയനുകൾ സമർപ്പിക്കുന്ന നിർദ്ദേശങ്ങൾ കമ്മീഷന് പ്രാധാന്യം നൽകുന്നുണ്ട്. അവയുടെ അടിസ്ഥാനത്തിലാകും കേന്ദ്ര സർക്കാരിന് അന്തിമ ശുപാർശകൾ നൽകുക.

8th Pay Commission: ജീവനക്കാരുടെ മിനിമം ശമ്പളം 69,000 രൂപ; പെൻഷൻ ഉയർത്താനും  ശുപാർശ

പ്രതീകാത്മക ചിത്രം

Updated On: 

20 Jul 2026 | 10:55 AM

കേന്ദ്ര സർക്കാർ ജീവനക്കാർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എട്ടാം ശമ്പള കമ്മീഷന്റെ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. നിലവിൽ, ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ സംബന്ധിച്ച് വിവിധ വിഭാഗങ്ങളിൽ നിന്ന് കമ്മീഷൻ അഭിപ്രായങ്ങൾ ശേഖരിച്ചുവരികയാണ്. ജീവനക്കാരുടെ യൂണിയനുകൾ, സംസ്ഥാന സർക്കാരുകൾ, കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ചകൾ നടത്തുകയും അവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുകയും ചെയ്യുന്നുണ്ട്. ജീവനക്കാരുടെ യൂണിയനുകൾ സമർപ്പിക്കുന്ന നിർദ്ദേശങ്ങൾ കമ്മീഷന് പ്രാധാന്യം നൽകുന്നുണ്ട്. അവയുടെ അടിസ്ഥാനത്തിലാകും കേന്ദ്ര സർക്കാരിന് അന്തിമ ശുപാർശകൾ നൽകുക.

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും വലിയ പ്രാതിനിധ്യ സ്ഥാപനമായി അംഗീകരിക്കപ്പെട്ട നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി (NC-JCM), എട്ടാം ശമ്പള കമ്മീഷന് നിരവധി പ്രധാന നിർദ്ദേശങ്ങൾ സമർപ്പിച്ചിട്ടുണ്ട്. റെയിൽവേ, പ്രതിരോധം, തപാൽ വകുപ്പ്, സെൻട്രൽ സെക്രട്ടേറിയറ്റ് തുടങ്ങിയ നിരവധി കേന്ദ്ര സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ യൂണിയനുകളെ ഈ സംഘടന പ്രതിനിധീകരിക്കുന്നു. അതുകൊണ്ട് തന്നെ, അവരുടെ നിർദേശങ്ങൾക്ക് ജീവനക്കാർക്കിടയിൽ താൽപര്യം ഉണർത്തുന്നുണ്ട്.

പേ സ്കെയിൽ ലയിപ്പിക്കുമോ?

വിവിധ പേ സ്കെയിലുകളുടെ അടിസ്ഥാനത്തിലാണ് ജീവനക്കാർക്ക് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 18,000 രൂപയാണ്. നിലവിലുള്ള പേ സ്കെയിലുകൾ ലയിപ്പിക്കാൻ നാഷണൽ കൗൺസിൽ-ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം. ലെവൽ-2 ഉം ലെവൽ-3 ഉം തമ്മിലും, ലെവൽ-4 ഉം ലെവൽ-5 ഉം തമ്മിലും, ലെവൽ-9, ലെവൽ-10 എന്നിവ ലയിപ്പിക്കണമെന്നുമാണ് ആവശ്യം. ലെവൽ-7, ലെവൽ-8 എന്നിവ ഒരേ ശമ്പള സ്കെയിലിലേക്ക് കൊണ്ടുവരണമെന്നും നിർദേശമുണ്ട്.

ALSO READ: അടിസ്ഥാന ശമ്പളവും അലവൻസുകളും മാറും; 8-ാം ശമ്പള കമ്മീഷനിലെ പ്രധാന മാറ്റങ്ങൾ ഇവയാണ്!

ഇതിനോടൊപ്പം, ലെവൽ-5 ജീവനക്കാർക്ക് പ്രത്യേക ആശ്വാസം നൽകാനും എൻ‌സി-ജെ‌സി‌എം ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽ‌വേ, പ്രതിരോധം, പോസ്റ്റൽ, സെൻട്രൽ സെക്രട്ടേറിയറ്റ് തുടങ്ങിയ വകുപ്പുകളിലെ ആയിരക്കണക്കിന് ജീവനക്കാരാണ് ലെവൽ-5 ൽ ഉൾപ്പെടുന്നത്. എന്നാൽ, കൃത്യമായ സ്ഥാനക്കയറ്റ അവസരങ്ങളുടെ അഭാവം മൂലം അവരുടെ ശമ്പള വർദ്ധനവും പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു. ഇത് മുൻനിർത്തിയാണ് ലെവൽ-5 ൽ നിലവിലുള്ള എല്ലാ ജീവനക്കാരെയും നേരിട്ട് ലെവൽ-6 ലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ എൻ‌സി-ജെ‌സി‌എം നിർദ്ദേശിക്കുന്നത്. ഈ ആവശ്യം നടപ്പിലാക്കുകയാണെങ്കിൽ, ആയിരക്കണക്കിന് ജീവനക്കാർക്ക് ഉടനടി ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് മാത്രമല്ല, അവരുടെ ശമ്പളത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

അടിസ്ഥാന ശമ്പളം 69,000 രൂപയിലേക്ക്?

നിലവിലെ വിവരങ്ങൾ അനുസരിച്ച് എട്ടാം ശമ്പള കമ്മീഷൻ നടപ്പിലാക്കുമ്പോൾ കേന്ദ്ര ജീവനക്കാരുടെ കുറഞ്ഞ അടിസ്ഥാന ശമ്പളം നിലവിലുള്ള 18,000 രൂപയിൽ നിന്ന് വലിയ തോതിൽ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. ജീവനക്കാരുടെ യൂണിയനുകൾ ഫിറ്റ്‌മെന്റ് ഫാക്ടർ ഉയർത്തണമെന്നും അതിലൂടെ കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയായി നിശ്ചയിക്കണമെന്നും ശക്തമായി ആവശ്യപ്പെടുന്നുണ്ട്. ഫിറ്റ്മെന്റ് ഫാക്ടർ 2.57-ൽ നിന്നും പുതിയ നിരക്കുകളിലേക്ക് ഉയർത്തുന്നതോടെ എല്ലാ തസ്തികകളിലെയും ശമ്പളത്തിൽ വൻ വർദ്ധനവ് പ്രതിഫലിക്കും.

പെൻഷനും മാറും

ശമ്പള വർദ്ധനവിനൊപ്പം പെൻഷൻകാർക്കും അനുകൂലമായ വാർത്തകളാണ് പുറത്തുവരുന്നത്. അടിസ്ഥാന ശമ്പളം ഉയരുന്നതിന് ആനുപാതികമായി പെൻഷൻ തുകയിലും കാര്യമായ വർദ്ധനവുണ്ടാകും. കൂടാതെ, കേന്ദ്ര സർക്കാർ നിലവിൽ ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് കൊണ്ടുള്ള ഏകീകൃത പെൻഷൻ പദ്ധതി, പഴയ പെൻഷൻ പദ്ധതി  എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകളും പുരോഗമിക്കുന്നുണ്ട്. പെൻഷൻ പരിഷ്കരണവുമായി ബന്ധപ്പെട്ട്  കമ്മീഷൻ ഔദ്യോഗികമായി ശുപാർശകൾ സമർപ്പിച്ച് കേന്ദ്ര മന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ, ഒരു കോടിയിലധികം വരുന്ന കേന്ദ്ര ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനം ലഭിക്കുന്നതാണ്.

English Summary:

Employee unions are demanding a major revision of central government salaries and pensions. The key proposal is to raise the minimum basic salary from Rs 18,000 to around Rs 69,000 by using a higher fitment factor and merging several lower pay levels.

Follow Us
വാഴപ്പഴം വളഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? പിന്നിലെ രഹസ്യമിതാ
ദാരിദ്ര്യം ഒഴിയുന്നില്ലേ? വീട്ടിൽ അരി സൂക്ഷിക്കുന്നത് ഇവിടെയാണോ?
വെറുതേ പൈസ കളയണോ, ഇഞ്ചി വീട്ടുമുറ്റത്തും നടാം
മുട്ടത്തോട് മതി ഇനി ചെടികൾ തഴച്ചുവളരും, ചെയ്യേണ്ടത്
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി
Video | മൂർഖനെ കഴുത്തിലിട്ട് സ്ത്രീ