Aadhaar App: ഇനി കൈയിൽ കൊണ്ടുനടക്കേണ്ട, ആധാറും ‘ആപ്പി’ലായി; പ്രത്യേകതകൾ അറിയാം
How To Download New Aadhaar App: ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ നിന്നും ആധാർ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌ത് ഉപയോഗിക്കാവുന്നതാണ്. ഡിജിറ്റലായി ആധാര്‍ കോപ്പി സ്‌മാര്‍ട്ട്‌ഫോണില്‍ കൊണ്ടുനടക്കാനുള്ള സൗകര്യം, ബയോമെട്രിക്, ഫേസ് അണ്‍ലോക്ക് തുടങ്ങിയ അനേകം ഫീച്ചറുകള്‍ പുതിയ ആധാര്‍ ആപ്പിലുണ്ട്.

Aadhaar App
ആധാർ കാർഡ് ഇനി കൈയിൽ കൊണ്ടുനടക്കേണ്ട. 140 കോടി പൗരന്മാർക്ക് സ്മാർട്ട്‌ഫോണുകളിൽ ഡിജിറ്റൽ ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യമൊരുക്കി യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). ആന്‍ഡ്രോയ്‌ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിളിന്‍റെ ആപ്പ് സ്റ്റോറില്‍ നിന്നും ആധാർ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌ത് ഉപയോഗിക്കാവുന്നതാണ്. ഡിജിറ്റലായി ആധാര്‍ കോപ്പി സ്‌മാര്‍ട്ട്‌ഫോണില്‍ കൊണ്ടുനടക്കാനുള്ള സൗകര്യം, ബയോമെട്രിക്, ഫേസ് അണ്‍ലോക്ക് തുടങ്ങിയ അനേകം ഫീച്ചറുകള്‍ പുതിയ ആധാര്‍ ആപ്പിലുണ്ട്.
ആധാർ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടത് എങ്ങനെ?
ഗൂഗിൾ പ്ലേ സ്റ്റോർ അല്ലെങ്കിൽ ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവയിൽ കയറി ആധാർ ആപ്പ് എന്ന് സെർച്ച് ചെയ്യുക. എന്നിട്ട് ഇൻസ്റ്റാൾ ഓപ്ഷൻ ക്ലിക് ചെയുക
ഫോണിലേക്ക് ആപ്പ് ഇൻസ്റ്റാൾ ആയിട്ടുണ്ടെങ്കിൽ, അത് തുറന്ന് ഭക്ഷ തിരഞ്ഞെടുക്കുക, ശേഷം നിങ്ങളുടെ 12 അക്ക ആധാർ നമ്പർ നൽകുക.
ആധാർ നമ്പർ നൽകിയാൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി ലഭിക്കും. ഈ നമ്പർ നൽകി നിങ്ങളുടെ പരിശോധന പൂർത്തിയാക്കുക
നിങ്ങളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിനും ആധാർ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും മുഖം തിരിച്ചറിയൽ പരിശോധനകൾ നടത്തുക.
പ്രൊഫൈൽ ലോക്ക് ചെയ്യുന്നതിനും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ആറ് അക്ക സുരക്ഷാ പിൻ ക്രമീകരിക്കുക.
ഡൗൺലോഡ് ചെയ്ത പരിശോധനകൾ പൂർത്തീകരിച്ച് കഴിഞ്ഞാൽ, ഏത് സമയത്ത് വേണമെങ്കിലും നിങ്ങൾക്ക് ഡിജിറ്റൽ ആധാർ ആക്സസ് ചെയ്യാൻ സാധിക്കുന്നതാണ്.