AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aadhar New Rule: ആധാറിന്റെ രൂപവും ഭാവവും ഇനി മാറും! പുതിയ നിയമം യുഐഡിഎഐ ഡിസംബറിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു

Aadhaar card new rule: പല സംഘടനകളും നിയമവിരുദ്ധമായി ആധാർ കാർഡുകളുടെ ഫോട്ടോകോപ്പികൾ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. ഇതിലൂടെ ജനങ്ങൾ വഞ്ചിക്കപ്പെടുന്നത്...

Aadhar New Rule: ആധാറിന്റെ രൂപവും ഭാവവും ഇനി മാറും! പുതിയ നിയമം യുഐഡിഎഐ ഡിസംബറിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നു
Aadhar New RulesImage Credit source: Tv9 Network
ashli
Ashli C | Published: 24 Nov 2025 10:39 AM

കാഴ്ചയിലും ഭാവത്തിലും അടിപൊളി മാറ്റങ്ങൾക്കൊരുങ്ങി ആധാർ കാർഡ്. പേര്, വിലാസം, പന്ത്രണ്ടക്ക ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഒഴിവാക്കി ഉടമയുടെ ഫോട്ടോയും ക്യു ആർ കോഡ് മാത്രം പ്രദർശിപ്പിക്കുന്ന രീതിയിൽ ആധാർ കാർഡുകൾ പ്രത്യേകമായി രൂപകല്പന ചെയ്യാൻ ഒരുങ്ങുകയാണ് യു ഐ ഡി എ ഐ. ഹോട്ടലുകളിൽ മറ്റു പരിപാടി സംഘാടകർ മറ്റ് സ്ഥാപനങ്ങൾ എന്നിവരുടെ ഡാറ്റ ദുരുപയോഗം തടയുന്നതിനും നിയമവിരുദ്ധമായ ഔഫ് ലൈൻ സ്ഥിരീകരണ രീതികൾ തടയുന്നതിനും വേണ്ടിയാണ് നീക്കം.

ഈ വർഷം ഡിസംബറോടെ പുതിയ നിയമങ്ങൾ അവതരിപ്പിക്കാൻ ആണ് അതോറിറ്റിയുടെ നീക്കം എന്നാണ് യുഐഡിഎഐ സി ഭുവനേഷ് കുമാർ അറിയിച്ചത്. ആധാർ ഡിജിറ്റലൈസ് ചെയ്തില്ലെങ്കിൽ ആളുകൾ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത മുൻനിർത്തിയാണ് ഈ നീക്കം. പല സംഘടനകളും നിയമവിരുദ്ധമായി ആധാർ കാർഡുകളുടെ ഫോട്ടോകോപ്പികൾ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നു. ഇതിലൂടെ ജനങ്ങൾ വഞ്ചിക്കപ്പെടുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നീക്കം.

പുതിയ കാർഡിൽ ഒരു വ്യക്തിയുടെ എല്ലാ വിവരങ്ങളും ക്യു ആർ കോഡിനുള്ളിൽ സുരക്ഷിതമായിരിക്കും. ശരിയായ പ്രമാണികരണ മാർഗങ്ങളുടെ മാത്രമേ മറ്റൊരാൾക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുവാൻ സാധിക്കൂ.ഈ നിയമംമാറ്റം 2025 ഡിസംബർ ഒന്നിന് ആധാർ അതോറിറ്റി പരിഗണിക്കും എന്നാണ് സൂചന. ഈ പരിവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി, നിലവിലുള്ള mAadhaar ആപ്ലിക്കേഷന് പകരമായി UIDAI ഒരു പുതിയ ആധാർ ആപ്പ് പുറത്തിറക്കുന്നു.

ALSO READ: ഹോട്ടലുകൾ മാളുകൾ ഓഫീസുകൾ എല്ലായിടത്തും ഇനി ആധാർ; പുതിയ നിയമം ഉടൻ വരുന്നു

അപ്ഡേറ്റ് ചെയ്ത ഈ ആപ്പ്, മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയുമായി ജോടിയാക്കിയ QR കോഡ് അധിഷ്ഠിത പരിശോധന പ്രാപ്തമാക്കും. ഇത് ഉപയോക്താക്കൾക്ക് സ്വകാര്യത നിലനിർത്തിക്കൊണ്ട് വിവരങ്ങൾ തിരഞ്ഞെടുത്ത് പങ്കിടാനുള്ള സൗകര്യങ്ങൾ നൽകുന്നു. വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്ന DigiYatra സിസ്റ്റത്തിന് സമാനമായി പ്രവർത്തിക്കുന്ന ഇവന്റ് എൻട്രികൾ, ഹോട്ടൽ ചെക്ക്-ഇന്നുകൾ, വാങ്ങലുകൾക്കുള്ള പ്രായ പരിശോധന, റെസിഡൻഷ്യൽ കോംപ്ലക്സുകളിലേക്കുള്ള പ്രവേശനം എന്നിവയുൾപ്പെടെ വിവിധ ഉപയോഗ കേസുകളെ പ്ലാറ്റ്ഫോം പിന്തുണയ്ക്കും.