Aadhaar New Rule: ഹോട്ടലുകൾ മാളുകൾ ഓഫീസുകൾ എല്ലായിടത്തും ഇനി ആധാർ; പുതിയ നിയമം ഉടൻ വരുന്നു
Aadhaar New Rule: . ഇത് സുരക്ഷിതമായി ഉപയോഗിക്കുവാൻ ഒരു പുതിയ ആധാർ സംവിധാനം നടപ്പിലാക്കാൻ കേന്ദ്രസർക്കാരും യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
ആധാർ ഇനി വെറും ഒരു തിരിച്ചറിയൽ കാർഡ് മാത്രമല്ല. ദൈനംദിന ജീവിതത്തിലെ ആവശ്യസേവനങ്ങൾക്കുള്ള പാസ്പോർട്ട് ആയി മാറിക്കൊണ്ടിരിക്കുകയാണ് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് മുമ്പ് സ്കൂൾ പ്രവേശനത്തിന് അപേക്ഷിക്കുന്നതിന് പുതിയ സിം കാർഡ് വാങ്ങുന്നതിന് സർക്കാരുമായി ബന്ധപ്പെട്ട ഏത് പ്രവർത്തനങ്ങൾക്കും ഇപ്പോൾ ആധാർ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒരു ഘടകമായി മാറിയിരിക്കുകയാണ്.
എന്നാൽ ഇനി അതിനു മാത്രമല്ല മറ്റ് സാധാരണ ആവശ്യങ്ങൾക്ക് പോലും ആധാർ ഇല്ലാതെ നടക്കില്ല എന്ന അവസ്ഥയിലേക്ക് എത്തുകയാണ് കാര്യങ്ങൾ എന്നാണ് സൂചന. ഹോട്ടലുകൾ റസ്റ്റോറന്റുകൾ ഷോപ്പിംഗ് മാളുകൾ മറ്റ് ഓഫീസുകൾ അപ്പാർട്ട്മെന്റുകൾ തുടങ്ങിയ മനുഷ്യന്റെ ദൈനംദിന സ്ഥലങ്ങളിലെല്ലാം ഇനി ആധാർ പരിശോധന കൂടുതൽ വ്യാപിപ്പിക്കും. ഇത് സുരക്ഷിതമായി ഉപയോഗിക്കുവാൻ ഒരു പുതിയ ആധാർ സംവിധാനം നടപ്പിലാക്കാൻ കേന്ദ്രസർക്കാരും യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും ( യു ഐ ഡി എ ഐ) ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
അതായത് ഒരു ഹോട്ടലിൽ ചെക്കിങ് ചെയ്യുമ്പോഴോ ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ പ്രവേശിക്കുമ്പോഴോ ഓഫീസുകളിലും റെസിഡൻഷ്യൽ കെട്ടിടങ്ങളിലും സന്ദർശകരായി എത്തുമ്പോൾ പോലും ഇനി നിങ്ങളുടെ ആധാർ പരിശോധനയ്ക്കായി ആവശ്യപ്പെട്ടേക്കാം. യുഐഡിഎഐ ഒരു പുതിയ ഓഫ്‌ലൈൻ ആധാർ പരിശോധനാ സംവിധാനം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഇന്റർനെറ്റ് അധിഷ്ഠിത ഒടിപികൾ, ബയോമെട്രിക്സ് അല്ലെങ്കിൽ സെർവർ അധിഷ്ഠിത പ്രാമാണീകരണം എന്നിവയെ ആശ്രയിക്കുന്ന നിലവിലെ സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി, സുരക്ഷിത ഡിജിറ്റൽ ഫയലുകളോ ക്യുആർ കോഡുകളോ ഉപയോഗിച്ച് ഇന്റർനെറ്റ് ഇല്ലാതെ തന്നെ പുതിയ പ്രക്രിയ പ്രവർത്തിക്കും.
അതായത് ബയോമെട്രിക് ഡാറ്റയോ വ്യക്തിഗത വിവരങ്ങളോ പങ്കിടാതെ മൊബൈൽ കണക്ടിവിറ്റി ആവശ്യമില്ലാതെയും ഒരു ഡിജിറ്റൽ പകർപ്പ് അല്ലെങ്കിൽ കോഡ് ഉപയോഗിച്ച് ആധാർ ലക്ഷണം പരിശോധിക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. സങ്കീർണ്ണമായ സ്കാനറകളോ ഓട്ടി കാലതാമസ ഇല്ലാതെ സുരക്ഷിതമായി വേഗത്തിലും ഐഡന്റിറ്റികൾ പരിശോധിക്കുന്നതിന് ഹോട്ടലുകൾ, ചെറുകിട ബിസിനസുകൾ, ഡെലിവറി സേവനങ്ങൾ, ഹൗസിംഗ് സൊസൈറ്റികൾ, സെക്യൂരിറ്റി ഡെസ്കുകൾ എന്നിവയ്ക്ക് ഉടൻ തന്നെ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയും.
നഗര ജീവിതത്തിൽ ഡിജിറ്റൽ സുരക്ഷയും ഐഡന്റിറ്റി പരിശോധനയും അത്യാവശ്യമായി വരുന്നതിനാൽ ആണ് ആധാർ തന്നെ കൂടുതൽ വിപുലമായി ക്രമീകരിക്കുവാനായി ഒരുങ്ങുന്നത്. വർദ്ധിച്ചുവരുന്ന നഗരവൽക്കരണം, ഓൺലൈൻ ഡെലിവറികൾ, വാടക സേവനങ്ങൾ, ഡിജിറ്റൽ ഇടപാടുകൾ എന്നിവയോടൊപ്പം, വിശ്വസനീയമായ ഐഡന്റിറ്റി പരിശോധനയുടെ ആവശ്യകത കൂടുതൽ ശക്തമായി. പൊതു, വാണിജ്യ ഇടങ്ങളിൽ സുരക്ഷയുടെ ഭാഗമായാണ് ഇത് ഒരുക്കുന്നത്.