AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PAN Bank Account Linking: വീട്ടിലിരുന്ന് ചെയ്യാം, പാന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കാന്‍ ഇത്ര ഈസിയാണോ?

How To Link PAN Card With Bank Account: മിക്ക ബാങ്കുകളും ഓണ്‍ലൈന്‍ ബാങ്കിങ് മുഖേന പാന്‍ ലിങ്ക് ചെയ്യാവുന്ന സൗകര്യം നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന നിങ്ങള്‍ പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുകയാണെങ്കില്‍ ആദ്യം നിങ്ങളുടെ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക.

PAN Bank Account Linking: വീട്ടിലിരുന്ന് ചെയ്യാം, പാന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും ബന്ധിപ്പിക്കാന്‍ ഇത്ര ഈസിയാണോ?
പ്രതീകാത്മക ചിത്രം Image Credit source: TV9 Network
shiji-mk
Shiji M K | Published: 24 Nov 2025 11:00 AM

തടസങ്ങളില്ലാത്ത സാമ്പത്തിക ഇടപാടുകള്‍ക്കും ആദായനികുതി റീഫണ്ടുകള്‍ക്കും നിങ്ങളുടെ പാന്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കണം. ഇവ രണ്ടും തമ്മില്‍ ബന്ധിപ്പിക്കുന്ന റീഫണ്ടുകള്‍ എളുപ്പത്തില്‍ പ്രോസസ് ചെയ്യാന്‍ അനുവദിക്കുന്നു. മാത്രമല്ല, നികുതി ക്രെഡിറ്റുകള്‍, നിക്ഷേപങ്ങള്‍, മറ്റ് വരുമാനവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ എന്നിവ നിങ്ങളുടെ പാന്‍ കാര്‍ഡിന് കീഴില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കുന്നു.

എങ്ങനെയാണ് വളരെ ലളിതമായി പാന്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും തമ്മില്‍ ബന്ധിപ്പിക്കേണ്ടതെന്ന് അറിയാം. നിങ്ങളുടെ വീട്ടിലിരുന്നത് തന്നെ ഇത് ചെയ്യാവുന്നതാണ്.

മിക്ക ബാങ്കുകളും ഓണ്‍ലൈന്‍ ബാങ്കിങ് മുഖേന പാന്‍ ലിങ്ക് ചെയ്യാവുന്ന സൗകര്യം നല്‍കുന്നുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന നിങ്ങള്‍ പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യുകയാണെങ്കില്‍ ആദ്യം നിങ്ങളുടെ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക. ശേഷം നിങ്ങളുടെ ക്രെഡന്‍ഷ്യലുകള്‍ നല്‍കി പാന്‍ അപ്‌ഡേറ്റ് അല്ലെങ്കില്‍ കെവൈസി വിഭാഗത്തിലേക്ക് പോകുക. ബാങ്കില്‍ നേരിട്ടെത്തിയും എങ്ങനെ ലിങ്ക് ചെയ്യാമെന്ന് ചുവടെ വിശദീകരിക്കുന്നു.

പാന്‍ വിശദാംശങ്ങള്‍ നല്‍കാം

നിങ്ങളുടെ പാന്‍ കാര്‍ഡിലുള്ള വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുക. 10 അക്ക പാന്‍ നമ്പറും നല്‍കണം. തെറ്റുകള്‍ സംഭവിച്ചിട്ടില്ലെന്ന കാര്യം ഉറപ്പുവരുക. ചെറിയൊരു പിശക് പോലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

കെവൈസി രേഖകള്‍

ചില ബാങ്കുകള്‍ നിങ്ങളുടെ പാന്‍ കാര്‍ഡിന്റെ പകര്‍പ്പും സാധുവായ ഐഡി പ്രൂഫും സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടേക്കാം. ഓണ്‍ലൈന്‍ അപേക്ഷകര്‍ സ്‌കാന്‍ ചെയ്ത രേഖകള്‍ അപ്ലോഡ് ചെയ്യണം.

സ്ഥിരീകരണം

ആവശ്യമായ വിവരങ്ങളും രേഖകളും സമര്‍പ്പിച്ചുകഴിഞ്ഞാല്‍, ബാങ്ക് ആദായ നികുതി വകുപ്പുമായി വിവരങ്ങള്‍ പരിശോധിക്കാം. ശേഷം ലിങ്കിങ് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്ക് എസ്എംഎസ് വഴിയോ ഇമെയില്‍ വഴിയോ സ്ഥിരീകരണം ലഭിക്കുന്നതാണ്.

സ്റ്റാറ്റസ് പരിശോധിക്കാം

നിങ്ങളുടെ ബാങ്കിന്റെ വെബ്‌സൈറ്റ് വഴിയോ കസ്റ്റമര്‍ കെയര്‍ ഹെല്‍പ്പ്‌ലൈന്‍ വഴിയോ നിങ്ങള്‍ക്ക് പാന്‍-ബാങ്ക് അക്കൗണ്ട് ലിങ്കിങ് സ്റ്റാറ്റസ് പരിശോധിക്കാം. കൂടാതെ ആദായനികുതി ഇ ഫയലിങ് പോര്‍ട്ടല്‍ വഴിയും നിങ്ങള്‍ക്ക് വിവരങ്ങള്‍ അറിയാവുന്നതാണ്.