AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bank Holidays in October 2025: അവധികള്‍ ഒത്തിരിയുള്ളൊരു ഒക്ടോബര്‍; ബാങ്കുകള്‍ ഇത്ര ദിവസമേ പ്രവര്‍ത്തിക്കൂ

Kerala Bank Holidays in October 2025: ഓരോ മാസത്തെയും അവധികള്‍ വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കലണ്ടര്‍ പുറത്തിറക്കുന്നു. ഈ കലണ്ടര്‍ പ്രകാരം രാജ്യത്ത് ഒക്‌ടോബര്‍ മാസത്തില്‍ എത്ര ദിവസം ബാങ്ക് അവധികളുണ്ടെന്ന് പരിശോധിക്കാം.

Bank Holidays in October 2025: അവധികള്‍ ഒത്തിരിയുള്ളൊരു ഒക്ടോബര്‍; ബാങ്കുകള്‍ ഇത്ര ദിവസമേ പ്രവര്‍ത്തിക്കൂ
ബാങ്ക് അവധി Image Credit source: TV9 Telugu
shiji-mk
Shiji M K | Published: 27 Sep 2025 10:32 AM

ഉത്സവങ്ങളാല്‍ നിറഞ്ഞൊരു ഒക്ടോബര്‍ വന്നെത്തിയിരിക്കുകയാണ്. ഗാന്ധി ജയന്തി, ദീപാവലി, ദസറ തുടങ്ങി നിരവധി ആഘോഷങ്ങളാണ് ഒക്ടോബറിലുള്ളത്. അതിനാല്‍ തന്നെ ഒട്ടനവധി അവധികളും ഒക്ടോബറിലുണ്ട്. ഓരോ മാസത്തെയും അവധികള്‍ വ്യക്തമാക്കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കലണ്ടര്‍ പുറത്തിറക്കുന്നു. ഈ കലണ്ടര്‍ പ്രകാരം രാജ്യത്ത് ഒക്‌ടോബര്‍ മാസത്തില്‍ എത്ര ദിവസം ബാങ്ക് അവധികളുണ്ടെന്ന് പരിശോധിക്കാം.

ഒക്ടോബറിലെ ബാങ്ക് അവധികള്‍

ഒക്ടോബര്‍ 1: മഹാ നവമി (ബീഹാര്‍, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മേഘാലയ, നാഗാലാന്‍ഡ്, തമിഴ്നാട്, തെലങ്കാന, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ അവധി)

ഒക്ടോബര്‍ 2: ഗാന്ധി ജയന്തി (രാജ്യവ്യാപകമായി)

ഒക്ടോബര്‍ 5: ഞായര്‍

ഒക്ടോബര്‍ 7: മഹര്‍ഷി വാല്മീകി ജയന്തി (ഡല്‍ഹി, ഹരിയാന, പഞ്ചാബ്, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്)

ഒക്ടോബര്‍ 11: രണ്ടാം ശനി

ഒക്ടോബര്‍ 12: ഞായര്‍

ഒക്ടോബര്‍ 17: കര്‍വാ ചൗത്ത് (പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി)

ഒക്ടോബര്‍ 19: ഞായര്‍

ഒക്ടോബര്‍ 20 മുതല്‍ 23 വരെ: ദീപാവലി, നരക ചതുര്‍ദശി, ലക്ഷ്മി പൂജ, ഭായി ദൂജ് (സംസ്ഥാനത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു)

ഒക്ടോബര്‍ 27-28: ഛത് പൂജ (ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ഡല്‍ഹിയുടെ ഭാഗങ്ങള്‍)

ഒക്ടോബര്‍ 25: നാലാം ശനി

ഒക്ടോബര്‍ 26: ഞായര്‍

ഒക്ടോബര്‍ 31: കാളി പൂജ (പശ്ചിമ ബംഗാള്‍), സര്‍ദാര്‍ പട്ടേല്‍ ജയന്തി (ഗുജറാത്ത്), ദീപാവലി (ഡല്‍ഹി)

Also Read: Credit Card: ക്രെഡിറ്റ് കാര്‍ഡുകൊണ്ട് സുഹൃത്തുക്കളെ സഹായിക്കാറുണ്ടോ? ഇതിനെല്ലാം നികുതിയുണ്ട് കേട്ടോ!

കേരളത്തിലെ അവധികള്‍

ഒക്ടോബര്‍ 1: മഹാ നവമി

ഒക്ടോബര്‍ 2: ഗാന്ധി ജയന്തി

ഒക്ടോബര്‍ 11: രണ്ടാം ശനി

ഒക്ടോബര്‍ 12: ഞായര്‍

ഒക്ടോബര്‍ 19: ഞായര്‍

ഒക്ടോബര്‍ 20: ദീപാവലി

ഒക്ടോബര്‍ 25: നാലാം ശനി

ഒക്ടോബര്‍ 26: ഞായര്‍