AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Retirement Corpus: 40 വയസിന് ശേഷവും 1 കോടിയുണ്ടാക്കാം; 18X15X10 ഫോര്‍മുല മുറുകെ പിടിച്ചോളൂ

How To Save 1 Crore: 10X20X15 ഫോര്‍മുലയാണ് ഇവിടെ നിങ്ങള്‍ പിന്തുടരേണ്ടത്. ഈ തന്ത്രത്തില്‍ 18 എന്നത് നിക്ഷേപങ്ങളുടെ വര്‍ഷത്തെ സൂചിപ്പിക്കുന്നു. 15 വാര്‍ഷിക വരുമാനമാണ്. 10 പ്രതിമാസ നിക്ഷേപ തുകയാണ്.

Retirement Corpus: 40 വയസിന് ശേഷവും 1 കോടിയുണ്ടാക്കാം; 18X15X10 ഫോര്‍മുല മുറുകെ പിടിച്ചോളൂ
പ്രതീകാത്മക ചിത്രം Image Credit source: Wong Yu Liang/Moment/Getty Images
Shiji M K
Shiji M K | Published: 26 Sep 2025 | 11:28 AM

മികച്ച വിരമിക്കല്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കുന്നതിന് ഇന്ന് നിരവധി മാര്‍ഗങ്ങള്‍ ലഭ്യമാണ്. അക്കൂട്ടത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള ഒന്നാണ് മ്യൂച്വല്‍ ഫണ്ടുകളിലെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്‌ഐപി). ഏത് പ്രായത്തില്‍ വേണമെങ്കിലും നിങ്ങള്‍ക്ക് എസ്‌ഐപിയില്‍ നിക്ഷേപം ആരംഭിക്കാം. 40 വയസിന് മുകളില്‍ പ്രായമുള്ള ഒരാളാണ് നിങ്ങളെങ്കില്‍ എങ്ങനെയാണ് നിക്ഷേപം മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് അറിയാമോ?

10X20X15 ഫോര്‍മുലയാണ് ഇവിടെ നിങ്ങള്‍ പിന്തുടരേണ്ടത്. ഈ തന്ത്രത്തില്‍ 18 എന്നത് നിക്ഷേപങ്ങളുടെ വര്‍ഷത്തെ സൂചിപ്പിക്കുന്നു. 15 വാര്‍ഷിക വരുമാനമാണ്. 10 പ്രതിമാസ നിക്ഷേപ തുകയാണ്.

എങ്ങനെ പ്രവര്‍ത്തിക്കുന്നു?

10X20X15 ഫോര്‍മുലയില്‍ 18 വര്‍ഷത്തേക്ക് പ്രതിമാസം 10,000 രൂപ എസ്‌ഐപി നിക്ഷേപം നടത്തുകയും 15 ശതമാനം വാര്‍ഷിക വരുമാനം പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് 1 കോടിയിലധികം രൂപയുടെ സമ്പാദ്യമാണ് വാഗ്ദാനം ചെയ്യുന്നത്.

Also Read: Silver SIP: സ്വര്‍ണത്തേക്കാള്‍ മികച്ചതോ? എന്താണ് സില്‍വര്‍ എസ്‌ഐപി?

പ്രതീക്ഷിക്കുന്ന വരുമാനം

പ്രതിമാസം 10,000 രൂപ നിക്ഷേപിച്ചാല്‍ 18 വര്‍ഷത്തേക്കുള്ള നിങ്ങളുടെ ആകെ നിക്ഷേപം 21,60,000 രൂപയായിരിക്കും. ഇതിന് 15 ശതമാനം വാര്‍ഷിക വരുമാനം കണക്കാക്കിയാല്‍ ഏകദേശം 88,82,553 രൂപയുടെ ദീര്‍ഘകാല മൂലധന നേട്ടം പ്രതീക്ഷിക്കാം. അതായത് 18 വര്‍ഷത്തിന് ശേഷമുള്ള നിങ്ങളുടെ നിക്ഷേപത്തിന്റെ ആകെ മൂല്യം ഏകദേശം 1,20,42,553 രൂപയായിരിക്കും. 10X20X15 ഫോര്‍മുല വഴി നിങ്ങള്‍ക്ക് 1.10 കോടി രൂപ കോര്‍പ്പസ് ഉണ്ടാക്കിയെടുക്കാനാകുന്നു.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.