Silver SIP: സ്വര്‍ണത്തേക്കാള്‍ മികച്ചതോ? എന്താണ് സില്‍വര്‍ എസ്‌ഐപി?
What is Silver SIP: എസ്‌ഐപികളില്‍ നിങ്ങള്‍ നിശ്ചിത തുക കൃത്യമായി നിക്ഷേപിക്കുന്നു, ആ പണം വെള്ളിയുടെ വില ട്രാക്ക് ചെയ്യുകയും സില്‍വര്‍ ഇടിഎഫിലേക്ക് മാറുകയും ചെയ്യുന്നു. ഇവിടെ നിങ്ങള്‍ക്ക് ഔതിക വെള്ളി വാങ്ങിക്കുകയോ സൂക്ഷിക്കുകയോ ചെയ്യേണ്ടതില്ല.
സ്വര്‍ണം ഗംഭീരമായ മുന്നേറ്റമാണ് ഇത്തവണ നടത്തുന്നത്. പുതിയ റെക്കോഡുകള്‍ ദിനംപ്രതി കീഴടക്കുമ്പോള്‍ സ്വര്‍ണം എപ്പോഴും സുരക്ഷിത നിക്ഷേപമായി മാറുന്നു. എന്നാല്‍ സ്വര്‍ണം ഉയരങ്ങളിലേക്ക് എത്തുന്നുണ്ടെങ്കിലും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെ (ഇടിഎഫ്) സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളില്‍ (എസ്‌ഐപി) കൂടുതല്‍ പ്രചാരം ലഭിക്കുന്നത് വെള്ളിയ്ക്കാണ്. ഈ ഉത്സവ സീസണില്‍ വെള്ളിയില്‍ നിക്ഷേപിക്കുന്ന ഗുണം ചെയ്യുമോ എന്നാണ് നിക്ഷേപകരില്‍ നിന്ന് ഉയരുന്ന ചോദ്യം.
സില്‍വര്‍ എസ്‌ഐപികള്‍
സില്‍വര്‍ എസ്ഐപി എന്നത് വെള്ളിയില്‍ നിശ്ചിത തുകയെങ്കിലും പതിവായി നിക്ഷേപിച്ച് ദീര്‍ഘകാലത്തേക്ക് സമ്പത്ത് ഉണ്ടാക്കിയെടുക്കുന്ന രീതിയാണ്. 100 മുതല്‍ നിക്ഷേപം ആരംഭിക്കാം. നിങ്ങളുടെ സാമ്പത്തികത്തിന് അനുസരിച്ച്, ദിവസേന, ആഴ്ചയില്‍, മാസത്തില്‍, വര്‍ഷത്തില്‍ എന്നിങ്ങനെ നിങ്ങള്‍ക്ക് നിക്ഷേപം നടത്താം.
എസ്‌ഐപികളില്‍ നിങ്ങള്‍ നിശ്ചിത തുക കൃത്യമായി നിക്ഷേപിക്കുന്നു, ആ പണം വെള്ളിയുടെ വില ട്രാക്ക് ചെയ്യുകയും സില്‍വര്‍ ഇടിഎഫിലേക്ക് മാറുകയും ചെയ്യുന്നു. ഇവിടെ നിങ്ങള്‍ക്ക് ഔതിക വെള്ളി വാങ്ങിക്കുകയോ സൂക്ഷിക്കുകയോ ചെയ്യേണ്ടതില്ല. പകരം, ഡീമാറ്റ് അക്കൗണ്ടില്‍ കാലക്രമേണ ചെലവ് ശരാശരിയായി മാറുകയും നിക്ഷേപങ്ങളുടെ അസ്ഥിരതയുണ്ടാക്കുന്ന ആഘാതം കുറയ്ക്കാനുമാകുന്നു.




ഇപ്പോള്‍ വെള്ളി വാങ്ങണോ?
ഇന്ത്യയില്‍ സ്വര്‍ണത്തിനും വെള്ളിക്കുമെല്ലാം ആചാരങ്ങളുമായി ഏറെ ബന്ധമുണ്ട്. വിശേഷ ദിവസങ്ങളില്‍ വിലയേറിയ ലോഹങ്ങള്‍ സമ്മാനമായി നല്‍കുന്നത് ഐശ്വര്യമായി ഇന്ത്യക്കാര്‍ കരുതുന്നു. എന്നാല്‍ ആഭരണത്തിന് അപ്പുറം, സോളാര്‍, ഇലക്ട്രോണിക്‌സ്, ഇലക്ട്രിക് വാഹനങ്ങള്‍ തുടങ്ങിയവയിലും വെള്ളി ഉപയോഗിക്കുന്നു.
ആഗോള വിപണിയ്ക്ക് അനുസരിച്ച് വ്യാവസായിക ആവശ്യങ്ങള്‍ വര്‍ധിക്കുകയും ചെയ്യുമ്പോള്‍ വെള്ളിയ്ക്ക് വില വര്‍ധിക്കും. അതിനാല്‍ വെള്ളിയില്‍ നിങ്ങള്‍ ഇപ്പോള്‍ നിക്ഷേപിക്കുന്നത് നേട്ടം നല്‍കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
Also Read: Mutual Funds: മോട്ടിലാല്‍ ഓസ്വാളില്‍ നിക്ഷേപിക്കണോ? ഇതാ മികച്ച അഞ്ച് ഇക്വിറ്റി ഫണ്ടുകള്‍
എന്നാല്‍ വെള്ളി വിപണി വേഗത്തില്‍ ഉയരുകയും താഴുകയും ചെയ്‌തേക്കാം. വെള്ളി ആകര്‍ഷകമായി മാറുന്നുണ്ടെങ്കിവും വെള്ളിവില സ്വര്‍ണത്തേക്കാള്‍ സ്ഥിരത കുറഞ്ഞതാണ്. വ്യാവസായിക മേഖലയിലെ ആവശ്യകത കുറയ്ക്കുന്നത് വിലയിടിവ് വഴിവെക്കും.
ഏതാണ് കൂടുതല്‍ മികച്ചത്?
ഭാവിയെ അടിസ്ഥാനമാക്കിയാല്‍ വെള്ളിയ്ക്ക് ശക്തമായ വളര്‍ച്ചാ നിരക്കുണ്ട്. അതിനാല്‍ വെള്ളി മികച്ച വരുമാനം നല്‍കിയേക്കാം. എന്നിരുന്നാലും സ്വര്‍ണത്തെ അപേക്ഷിച്ച് വെള്ളിയ്ക്ക് സ്ഥിരത കുറവാണ്. അതിനാല്‍ നിക്ഷേപം നടത്തുന്നതിന് മുമ്പ് സാമ്പത്തിക വിദഗ്ധന്റെ അഭിപ്രായം തേടാം.