Bengaluru Price Hike: നോൺ വെജ് പ്രേമികൾ പ്രശ്നത്തിൽ! ബെംഗളൂരു ചിക്കൻ, മുട്ട വില റെക്കോർഡ് കുതിപ്പിൽ
Chicken and Egg Prices Skyrocket to Record Highs: ചിക്കൻ, മുട്ട പ്രേമികൾക്ക് കനത്ത തിരിച്ചടിയായി വിപണിയിൽ വിലക്കയറ്റം സർവകാല റെക്കോർഡിലെത്തി. കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുന്ന വില, ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് എത്തിനിൽക്കുന്നത്. വിലക്കയറ്റം സാധാരണക്കാരായ ഉപഭോക്താക്കളുടെ കുടുംബ ബഡ്ജറ്റിനെ താളംതെറ്റിച്ചിരിക്കുകയാണ്.

പ്രതീകാത്മക ചിത്രം
ബെംഗളൂരുവിൽ കോഴിയിറച്ചി, മുട്ട വില കുതിക്കുന്നു. ഐടി നഗരത്തിലെ ചിക്കൻ, മുട്ട പ്രേമികൾക്ക് കനത്ത തിരിച്ചടിയായി വിപണിയിൽ വിലക്കയറ്റം സർവകാല റെക്കോർഡിലെത്തി. കഴിഞ്ഞ ഒരാഴ്ചയായി തുടർച്ചയായി ഉയർന്നുകൊണ്ടിരിക്കുന്ന വില, ഇപ്പോൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് എത്തിനിൽക്കുന്നത്. വിലക്കയറ്റം സാധാരണക്കാരായ ഉപഭോക്താക്കളുടെ കുടുംബ ബഡ്ജറ്റിനെ താളംതെറ്റിച്ചിരിക്കുകയാണ്.
റെക്കോർഡ് വിലയിൽ കോഴിയിറച്ചി
നിലവിൽ ബെംഗളൂരുവിൽ ഒരു കിലോ ബോയിലർ ചിക്കന്റെ വില 360 രൂപയായും ഒരു മുട്ടയുടെ ചില്ലറ വില 9 രൂപയായും ഉയർന്നു. വിപണിയിലെ നിലവിലെ വിലവിവരം അനുസരിച്ച്, മറ്റ് ചിക്കൻ ഇനങ്ങളുടെ വിലയും കൂടിയിട്ടുണ്ട്. വിത്തൗട്ട് സ്കിൻ ചിക്കൻ കിലോയ്ക്ക് 360 രൂപയും വിത്ത് സ്കിൻ ചിക്കന് കിലോയ്ക്ക് 340 രൂപയുമാണ് നൽകേണ്ടത്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് വരെ കിലോയ്ക്ക് 300 രൂപയ്ക്ക് അടുത്ത് നിന്നിരുന്ന ചിക്കൻ വിലയാണ് ഒറ്റയടിക്ക് 350-360 രൂപയിലേക്ക് ഉയർന്നത്.
തൊട്ടാൽ പൊട്ടും മുട്ട വില
മുട്ടയുടെ വിലയിലും സമാനമായ വർദ്ധനവാണുള്ളത്. മൊത്തവ്യാപാര വിപണിയിൽ ഒരു മുട്ടയ്ക്ക് 8 രൂപയാണ് വിലയെങ്കിൽ, ചില്ലറ വിപണിയിൽ എത്തുമ്പോൾ ഇത് 8.30 രൂപ മുതൽ 9 രൂപ വരെയായി. മൂന്ന് ദിവസം മുമ്പ് വരെ 7 മുതൽ 7.50 രൂപ വരെയായിരുന്നു ഒരു മുട്ടയുടെ വില. മുട്ടയുടെ വില ഇപ്പോൾ ഒമ്പത് രൂപയിലെത്തിയത് ഉപഭോക്താക്കൾക്ക് അധിക ബാധ്യത വരുത്തിവച്ചിട്ടുണ്ട്.
ALSO READ: മത്തി പഴയ മത്തിയല്ല! വില കുത്തനെ ഉയരുന്നു, 300 ലേക്ക് കുതിച്ച് കോഴിയിറച്ചിയും
വിലക്കയറ്റത്തിന് പിന്നിലെ കാരണം എന്ത്?
കോഴികളുടെ വളർച്ച വിപണിയിൽ പ്രതീക്ഷിച്ച നിരക്കിൽ ഉണ്ടാകാത്തതാണ് പെട്ടെന്നുള്ള വിലവർദ്ധനവിന് പ്രധാന കാരണമായി വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ കർണാടകയ്ക്ക് പുറത്തുള്ള സംസ്ഥാനങ്ങളിലേക്ക് വൻതോതിൽ കോഴികളെ കയറ്റി അയക്കുന്നതും പ്രാദേശിക വിപണിയിൽ സപ്ലൈ കുറയാൻ കാരണമായി. ആവശ്യത്തിന് കോഴികൾ മാർക്കറ്റിൽ എത്താതായതോടെ വില ദിവസം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
വില കുതിച്ചുയർന്നതോടെ ഉപഭോക്താക്കൾ വാങ്ങുന്നതിലും വലിയ മാറ്റം വന്നിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. മുമ്പ് ഒരു കിലോ ചിക്കൻ വാങ്ങിയിരുന്നവർ ഇപ്പോൾ 500 ഗ്രാമോ 750 ഗ്രാമോ മാത്രമാണ് വാങ്ങുന്നത്. പലയിടങ്ങളിലും കടകളിൽ എത്തുന്ന ആളുകളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്.
ഹോട്ടൽ ഭക്ഷണങ്ങൾക്കും വില കൂടിയേക്കും
ചിക്കന്റെയും മുട്ടയുടെയും വിലവർദ്ധനവ് ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കിൽ വരും ദിവസങ്ങളിൽ ചിക്കൻ ബിരിയാണി, ചിക്കൻ കറികൾ, എഗ്ഗ് കറി തുടങ്ങിയ വിവിധ നോൺ-വെജ് ഭക്ഷണങ്ങൾക്ക് ഹോട്ടലുകാർ വില കൂട്ടാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ സൂചിപ്പിക്കുന്നത്. ബെംഗളൂരു പോലുള്ള തിരക്കുള്ള സിറ്റിയിൽ ഹോട്ടൽ ഭക്ഷണങ്ങളുടെ വില കൂടുന്നത് കടുത്ത പ്രതിസന്ധി ഉയർത്തും.
English Summary:
Chicken and egg prices have surged to record levels in Bengaluru and several parts of Karnataka over the past week, putting additional pressure on household budgets. The retail price of skinless broiler chicken has climbed to Rs 360 per kg, while chicken with skin is selling for around Rs 340 per kg. At the same time, egg prices have risen sharply.