Bengaluru Jackfruit Price: ഹൊ ചക്കയ്‌ക്കൊക്കെ എന്താ വില; ബെംഗളൂരുകാര്‍ വിലക്കയറ്റത്തില്‍ പെട്ടു
Jackfruit Cost Per KG in Bengaluru: ബെംഗളൂരുവിലും ചക്ക വിപണി സജീവമായി കഴിഞ്ഞു. എന്നാല്‍ വിലക്കയറ്റം അതിരൂക്ഷമായി തുടരുകയാണ്. ബെംഗളൂരുവിലെ വഴിയോരങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഉള്‍പ്പെടെ ചക്ക എത്തിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വില തന്നെ ഇത്തവണ നല്‍കണം.

ചക്ക
ചക്ക സീസണ്‍ ആരംഭിച്ചുക്കഴിഞ്ഞാല്‍ ഈ ലോകമൊന്നാകെ ഒരു മേളമാണ്. ചക്ക ലഭ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ നിന്ന് കുറഞ്ഞിയിടങ്ങളിലേക്ക് കയറ്റി അയക്കുന്നതാണ് രീതി. ഇന്ത്യയുടെ പല ഭാഗങ്ങളിലും വ്യാപകമായി ചക്ക ഉത്പാദിപ്പിക്കുകയും കയറ്റി അയക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഗ്രാമങ്ങളില്‍ ഉള്ളതുപോലെ യഥേഷ്ടം ചക്ക കഴിക്കാനുള്ള ഭാഗ്യം നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്കില്ല, അവര്‍ എക്കാലവും വലിയ വില കൊടുത്ത് തന്നെ ചക്ക വാങ്ങിക്കേണ്ടതായി വരും.
ബെംഗളൂരുവിലും ചക്ക വിപണി സജീവമായി കഴിഞ്ഞു. എന്നാല്‍ വിലക്കയറ്റം അതിരൂക്ഷമായി തുടരുകയാണ്. ബെംഗളൂരുവിലെ വഴിയോരങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും ഉള്‍പ്പെടെ ചക്ക എത്തിയെങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടി വില തന്നെ ഇത്തവണ നല്‍കണം.
2025ല്‍ നാടന്‍ ചക്കയ്ക്ക് 60 രൂപ മുതല്‍ 100 രൂപ വരെയായിരുന്നു വില ഈടാക്കിയിരുന്നത്. ഉയര്‍ന്ന ഇനം ചക്കകള്‍ കിലോയ്ക്ക് 110 മുതല്‍ 130 രൂപ വരെയുമായിരുന്നു വില. എന്നാല്‍ ചില ഓണ്‍ലൈന്‍ വില്‍പന സ്ഥാപനങ്ങള്‍ 150 രൂപയ്ക്കും ചക്ക വിറ്റഴിച്ചു. ഈ നിരക്കില്‍ നിന്നും 40 വരെ വര്‍ധനവാണ് ഇതുവരെ സംഭവിച്ചത്.
അതെ, 2026ല്‍ ബെംഗളൂരുവില്‍ നാടന്‍ ചക്ക ലഭിക്കണമെങ്കില്‍ 80 രൂപ മുതല്‍ 140 രൂപ വരെ വില നല്‍കണം. ഉയര്‍ന്നയിനം ചക്കകള്‍ക്കാകട്ടെ 150 രൂപയ്ക്ക് മുകളിലും വിലയുണ്ട്. ഓണ്‍ലൈന്‍ സ്ഥാപനങ്ങളുടെ കാര്യം പറയേണ്ടല്ലോ, അവര്‍ 200 ലേക്ക് വില ഉയര്‍ത്തിയിരിക്കുന്നു.
സീസണിന്റെ തുടക്കത്തില്‍ തന്നെ നഗരത്തിന്റെ പലഭാഗങ്ങളിലും 15 മുതല്‍ 25 ശതമാനം വരെ വില വര്‍ധനവാണ് രേഖപ്പെടുത്തിയത്. കാലാവസ്ഥ വ്യതിയാനം, ഗതാഗതച്ചെലവ്, നഗരത്തില്‍ ആവശ്യകത വര്‍ധിച്ചത്, ഓര്‍ഗാനിക് ചക്കകളോടുള്ള ആളുകളുടെ താത്പര്യം എന്നിവയാണ് വില വര്‍ധനവിന് പ്രധാന കാരണം.
Also Read: Bengaluru Tender Coconut Price: ബെംഗളൂരുവില്‍ ഇളനീരിന് വീണ്ടും വില കൂടി; ദാഹം മാറ്റാന്‍ വഴിയില്ല
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്ക് ചക്ക എത്താറുണ്ട്. മംഗളൂരു, ഉഡുപ്പി, ശിവമോഗ, ഉത്തര കന്നഡ എന്നിവയാണ് ബെംഗളൂരുവിലേക്ക് ചക്ക എത്തിക്കുന്ന പ്രമുഖര്‍. മാത്രമല്ല തീരദേശവും ഉള്‍നാടന്‍ ഗ്രാമുകളുമെല്ലാം വ്യാപകമായി ചക്ക ഉത്പാദിപ്പിക്കുകയും കയറ്റി അയക്കുകയും ചെയ്യുന്നു.
കൂടാതെ, കേരളത്തിലെ വയനാട്, കാസര്‍കോട് ജില്ലകളില്‍ നിന്നും തമിഴ്‌നാട്ടിലെ നീലഗിരി, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്നും ബെംഗളൂരുവിലേക്ക് ചക്ക എത്തുന്നുണ്ട്. സീസണിന്റെ തുടക്കത്തില്‍ തന്നെ ഇത്രയും വില വര്‍ധനവ് ഉപഭോക്താക്കള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഏറെ ഇഷ്ടമുള്ള ചക്കയോട് എങ്ങനെ നോ പറയും?