Bengaluru Cheap Rent Areas: ബെംഗളൂരുവിൽ കുറഞ്ഞ വാടകയ്ക്ക് എങ്ങനെ താമസിക്കാം? എവിടൊക്കെ
വാടക കുറയുന്നതിനേക്കാൾ ഉപരി ജോലി സ്ഥലത്തേക്ക് എത്ര സമയം യാത്ര ചെയ്യേണ്ടി വരും എന്ന കാര്യം കൂടി വാടകക്ക് വീടുകൾ എടുക്കുമ്പോൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ

House Rent Bengaluru
വാടക കൊടുത്ത് കീശ കാലിയാകും എന്നാണ് ബെംഗളൂരുവിനെ പറ്റി പൊതുവേയുള്ള അഭിപ്രായം. ഒരു പരിധി വരെ ഇത് ശരിയുമാണ്. ഉയർന്ന ജീവിത നിലവാരമുള്ള ഇന്ത്യൻ നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. അതു കൊണ്ട് തന്നെ ഇവിടുത്തെ വാടകയും കൂടുതലായിരിക്കും, ഐടി, ടെക് കമ്പനികളിൽ ജോലി ചെയ്യുന്നവരായിരിക്കും ഇവിടുത്തെ താമസക്കാരിൽ അധികവും. എവിടെയാണ് ബെംഗളൂരുവിൽ കുറഞ്ഞ വാടകക്ക് താമസിക്കാൻ സാധിക്കുന്നത്. എത്ര രൂപയാണ് ആ വാടക തുടങ്ങിയ കാര്യങ്ങൾ ഒന്ന് പരിശോധിക്കാം.
5,500 മുതൽ 9,500 വരെ
താരതമ്യനെ ലിസ്റ്റിലുള്ള കുറഞ്ഞ നിരക്കാണിത്. യെലഹങ്കയും പ്രദേശങ്ങളുമാണിത്. സ്ഥലം നോർത്ത് ബെംഗളൂരുവിൻ്റെ ഭാഗമാണ്.ഇവിടെ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്ര താരതമ്യേനെ എളുപ്പമായിരിക്കും എന്നതാണ് പ്രത്യേകത. മാന്യത ടെക് പാർക്ക് , കെംപെഗൗഡ വിമാനത്താവളം എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പറ്റിയ സ്ഥലമാണിത്. നഗരത്തിരക്കുകളിൽ നിന്നും ഒഴിഞ്ഞ സ്ഥലമാണെന്ന പ്രത്യേകതയും ഇവിടുണ്ട്.
ALSO READ: പുതിയ ട്രെയിൻ വരുന്നു… ഫാസ്റ്റാകും ഇനി ബെംഗളൂരു – മുംബൈ യാത്ര
6,000 മുതൽ 9,000
മൈസൂർ റോഡിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കെംഗേരി, നഗര തിരക്കിൽ നിന്നും മാറി വളരെ ശാന്തമായൊരു സ്ഥലം കൂടിയാണിത്. 6,000 മുതൽ 9,000 രൂപ വരെടയാണ് ഇവിടെ നൽകേണ്ടി വരുന്ന വാടക. ഗ്രാമപ്രദേശമെന്ന് തോന്നുമെങ്കിലും ഇവിടെ മെട്രോ കണക്ടിവിറ്റിയും ലഭ്യമാണ്.
8,000 മുതൽ 12,000 വരെ
ഐടി പ്രൊഫഷണലുകൾക്കും ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന യുവാക്കൾക്കും പറ്റിയ ചോയ്സാണ് ബിടിഎം ലേഔട്ട്. ഇവിടുത്തെ ശരാശരി വാടക 8,000 രൂപ മുതൽ 12,000 രൂപ വരെയാണ്. കോറമംഗല, ഇലക്ട്രോണിക് സിറ്റി തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കും എന്നതും ഇവിടുത്തെ പ്രത്യേകതയാണ്. ഷോപ്പിംഗ് സെൻ്ററുകളും മാളുകളും ഇവിടുണ്ട്
7,000 മുതൽ 12,000 വരെ.
കാര്യം വലിയ ഐടി ഹബ്ബ് ആണെങ്കിലും ഫേസ് 2 പോലെയുള്ള പ്രദേശങ്ങളിലും അതിർത്തി മേഖലയിലും വാടക കുറവാണ്. ബെംഗളൂരുവിലെ ജോലിസ്ഥലത്തേക്ക് എത്തിച്ചേരാൻ മറ്റ് ഭാഗങ്ങളേക്കാൾ വളരെ കുറഞ്ഞ യാത്രാ സമയം മാത്രം മതിയാകു എന്നതാണ് പ്രത്യേകത.7,000 മുതൽ 12,000 വരെയാണ് ഇവിടങ്ങളിൽ ചോദിക്കാൻ സാധ്യതയുള്ള വാടക.
വാടക കുറയുന്നത് കൊണ്ട് മാത്രം കാര്യമില്ല
വാടക കുറയുന്നതിനേക്കാൾ ഉപരി ജോലി സ്ഥലത്തേക്ക് എത്ര സമയം യാത്ര ചെയ്യേണ്ടി വരും എന്ന കാര്യം കൂടി വാടകക്ക് വീടുകൾ എടുക്കുമ്പോൾ ശ്രദ്ധിക്കണം. അല്ലെങ്കിൽ വാടകയിൽ ലഭിക്കുന്ന ലാഭം യാത്രക്കായി ചിലവാക്കേണ്ടി വരും. സമയ നഷ്ടം വേറെയും. പെയിംഗ് ഗസ്റ്റ്, ഷെയർ അപ്പാർട്ട്മെൻ്റുകൾ എന്നിവ മികച്ച സാധ്യതയാണ്. ഇവയും പരിഗണിക്കാം. ബ്രോക്കർമാരില്ലാതെ നേരിട്ട് വീട് അന്വേഷിക്കുന്നതും ഗുണകരമാണ്.