Post Office Savings Scheme: 8.2% പലിശ, 2.46 ലക്ഷം രൂപയുടെ നേട്ടം; പോസ്റ്റ് ഓഫീസ് പദ്ധതികള്‍ സൂപ്പറാണ്
Post Office Senior Citizen Savings Scheme Interest Rate: ലംപ്സം അല്ലെങ്കില്‍ തവണകളായ നിക്ഷേപം എന്നിവയിലൂടെ നിങ്ങള്‍ക്ക് മികച്ച സമ്പാദ്യം നേടിയെടുക്കാം. പ്രതിമാസം 20,000 ത്തിലധികം വരുമാനം പദ്ധതി വാഗ്ദാനം ചെയ്യുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ തന്നെ നിങ്ങള്‍ക്ക് ഈ പദ്ധതി വഴി സമ്പാദ്യമുണ്ടാക്കാം.
ജനപ്രിയമായ ഒട്ടേറെ സമ്പാദ്യ പദ്ധതികള്‍ പോസ്റ്റ് ഓഫീസ് സാധാരണക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അക്കൂട്ടത്തിലൊന്നാണ് പോസ്റ്റ് ഓഫീസ് സീനിയര്‍ സിറ്റിസണ്‍ സേവിങ്‌സ് സ്‌കീം. ലംപ്സം അല്ലെങ്കില്‍ തവണകളായ നിക്ഷേപം എന്നിവയിലൂടെ നിങ്ങള്‍ക്ക് മികച്ച സമ്പാദ്യം നേടിയെടുക്കാം. പ്രതിമാസം 20,000 ത്തിലധികം വരുമാനം പദ്ധതി വാഗ്ദാനം ചെയ്യുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകളില്ലാതെ തന്നെ നിങ്ങള്‍ക്ക് ഈ പദ്ധതി വഴി സമ്പാദ്യമുണ്ടാക്കാം.
സേവിങ്സ് സ്‌കീം
8.2 ശതമാനം വാര്‍ഷിക പലിശയാണ് പോസ്റ്റ് ഓഫീസ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. പല ബാങ്കുകള്‍ വാഗ്ദാനം ചെയ്യുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ് ഇവിടെ നിങ്ങള്‍ക്ക് ലഭിക്കുന്നത്. പദ്ധതി പ്രകാരം നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം 1.5 ലക്ഷം രൂപ വരെയുള്ള നികുതി ആനുകൂല്യങ്ങള്‍ ലഭിക്കും.
ആര്‍ക്കെല്ലാം നിക്ഷേപിക്കാം?
60 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ഏതൊരാള്‍ക്കും പദ്ധതിയില്‍ നിക്ഷേപം നടത്താം. സിംഗിള്‍ അല്ലെങ്കില്‍ ജോയിന്റായി അക്കൗണ്ട് തുറക്കാം. ഇതിന് പുറമെ സിവില്‍ മേഖലയിലെ സര്‍ക്കാര്‍ തസ്തികകളില്‍ നിന്ന് വിആര്‍എസ് എടുത്ത 55നും 60നുമിടയില്‍ പ്രായമുള്ളവര്‍ക്കും, പ്രതിരോധ മേഖലയില്‍ നിന്ന് വിരമിച്ച 50നും 60നുമിടയില്‍ പ്രായമുള്ളവര്‍ക്കും പദ്ധതിയുടെ ഭാഗമാകാം.




ലാഭം എങ്ങനെ നേടാം?
നിങ്ങള്‍ 30 ലക്ഷം രൂപ ഒറ്റത്തവണയായി പദ്ധതിയില്‍ നിക്ഷേപിക്കുന്നുവെന്ന് കരുതൂ, 8.2 ശതമാനം പലിശ നിരക്കില്‍, നിങ്ങള്‍ നടത്തിയ നിക്ഷേപത്തിന് 2.46 ലക്ഷം രൂപ വാര്‍ഷിക പലിശ നേടാനാകും. ഈ തുക പ്രതിമാസമായി കണക്കാക്കിയാല്‍ 20,500 രൂപ. 5 വര്‍ഷ കാലാവധിയാണ് പദ്ധതിയ്ക്കുള്ളത്.
Also Read: Rule of 72: സമ്പത്ത് സൃഷ്ടിക്കാനൊരു 72ാം നിയമം, പിന്നെല്ലാം സിമ്പിളാണ്; എങ്ങനെ പ്രയോഗിക്കാം
അക്കൗണ്ട് തുറന്നതിന് ശേഷം എപ്പോള്‍ വേണമെങ്കിലും നിക്ഷേപകര്‍ക്ക് അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള അവകാശമുണ്ട്. എന്നാല്‍ അക്കൗണ്ട് ക്ലോസ് ചെയ്യുന്നതിനും ചില നിയമങ്ങളുണ്ട്. നിക്ഷേപം ആരംഭിച്ച് 1 വര്‍ഷം പൂര്‍ത്തിയായതിന് ശേഷമോ 2 വര്‍ഷത്തിനിടയിലോ ക്ലോസ് ചെയ്യുകയാണെങ്കില്‍, പലിശയില്‍ നിന്ന് 1.5 ശതമാനം തുക കുറയും. 2 മുതല്‍ 5 വര്‍ഷം വരെയുള്ള ഘട്ടത്തില്‍ ക്ലോസ് ചെയ്താല്‍ 1 ശതമാനവും കുറയുന്നതാണ്.