Investment Options: സിംഗിള്‍ ആണോ? എങ്കില്‍ നിങ്ങള്‍ക്കായിതാ മികച്ച സമ്പാദ്യ പദ്ധതികള്‍
Investment Options For Singles in India: കുടുംബമായി ജീവിക്കുന്നവരേക്കാള്‍ അല്‍പം കുറവായിരിക്കും ഒറ്റയ്ക്ക് താമസിക്കുന്നവരുടെ ചെലവുകള്‍. എങ്കിലും പണമില്ലാതെ എങ്ങനാ! സിംഗിള്‍ ആണെങ്കിലും മിംഗിള്‍ ആണെങ്കിലും പണത്തിന് പണം തന്നെ വേണം. സിംഗിള്‍ ആയിരിക്കുന്ന നിങ്ങള്‍ക്ക് പണം സമ്പാദിക്കാനും ഇന്നത്തെ കാലത്ത് ഒട്ടനവധി വഴികളുണ്ട്. അവയൊന്ന് പരിചയപ്പെട്ടാലോ?

പണമില്ലാതെ എന്ത് ജീവിതം. നമ്മുടെ ആവശ്യങ്ങള്‍ നിറവേറുന്നതിനായി പണം അനിവാര്യമാണ്. കുടുംബമായി ജീവിക്കുന്നവരേക്കാള്‍ അല്‍പം കുറവായിരിക്കും ഒറ്റയ്ക്ക് താമസിക്കുന്നവരുടെ ചെലവുകള്‍. എങ്കിലും പണമില്ലാതെ എങ്ങനാ! സിംഗിള്‍ ആണെങ്കിലും മിംഗിള്‍ ആണെങ്കിലും പണത്തിന് പണം തന്നെ വേണം. സിംഗിള്‍ ആയിരിക്കുന്ന നിങ്ങള്‍ക്ക് പണം സമ്പാദിക്കാനും ഇന്നത്തെ കാലത്ത് ഒട്ടനവധി വഴികളുണ്ട്. അവയൊന്ന് പരിചയപ്പെട്ടാലോ?
മ്യൂച്വല്‍ ഫണ്ടുകള്‍
റിസ്‌ക് അല്‍പം കൂടുതലാണെങ്കിലും മികച്ച റിട്ടേണ്‍ സമ്മാനിക്കുന്ന അടിപൊളി പദ്ധതിയാണ് മ്യൂച്വല്‍ ഫണ്ടുകള്‍. ദീര്‍ഘകാല സമ്പത്ത് സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായിട്ടും ഈ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്. ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ്, ഇ എല്‍ എസ് എസ് എന്നിവയില്‍ നിക്ഷേപിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നികുതി ലാഭവും നേടാനാകുന്നതാണ്.
മ്യൂച്വല്‍ ഫണ്ടുകളില്‍ ഒരുമിച്ച് പണം നിക്ഷേപിക്കാന്‍ സാധിക്കില്ല എങ്കില്‍ എസ്‌ഐപികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. എസ്‌ഐപികളിലൂടെ നിങ്ങള്‍ക്ക് നിശ്ചിത തുക നിശ്ചിത ഇടവേളകളില്‍ നിക്ഷേപിക്കാം. 70 രൂപയില്‍ ആരംഭിക്കുന്ന എസ്‌ഐപികള്‍ പോലും ഇന്ന് ലഭ്യമാണ്.




ഫിക്‌സഡ് ഡെപ്പോസിറ്റ്
വിവാഹം കഴിക്കാതെയോ അല്ലെങ്കില്‍ ഒരു പങ്കാളിയെ കണ്ടെത്താന്‍ സാധിക്കാതെയോ മുന്നോട്ട് പോകുന്നവര്‍ക്ക് വാര്‍ധക്യ കാലത്തേക്ക് മുതല്‍ക്കൂട്ടായി ഫിക്‌സഡ് ഡെപ്പോസിറ്റുകളെ പരിഗണിക്കാവുന്നതാണ്. നിങ്ങളുടെ കൈവശമുള്ള പണം ആരോഗ്യമുള്ള കാലത്ത് ഫികസഡ് ഡഡെപ്പോസിറ്റ് ആക്കുകയാണെങ്കില്‍ ഭാവി ജീവിതത്തില്‍ ആരുമില്ല നോക്കാന്‍ എന്ന അവസ്ഥയില്‍ പകുതി വരെ ആശ്വാസം കണ്ടെത്താന്‍ സാധിക്കും.
നിങ്ങള്‍ നിക്ഷേപിക്കുന്ന തുകയുടെ 6 മുതല്‍ 8 ശതമാനം വരെ പലിശയാണ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. മാത്രമല്ല റിസ്‌ക് ഒട്ടും തന്നെ ഇല്ലാത്തതും നിങ്ങള്‍ക്ക് ആശ്വാസം നല്‍കും.
പബ്ലിക് പ്രൊവിഡന്റ് ഫണ്ട്
നികുതിയില്‍ നിന്ന് രക്ഷപ്പെടുന്നതിനായി നിങ്ങളെ സഹായിക്കുന്ന നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. നിങ്ങളുടെ വാര്‍ധക്യ കാലം മനോഹരമാക്കാന്‍ പിപിഎഫ് സഹായിക്കും. ഏകദേശം 7.1 ശതമാനം പലിശയാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. 15 വര്‍ഷത്തെ ലോക്കിന്‍ കാലാവധിയുള്ള ഈ നിക്ഷേപം നിങ്ങളുടെ റിട്ടയര്‍മെന്റ് പ്ലാനിങ്ങിനും വളരെ മികച്ചതാണ്.
സ്വര്‍ണം
സ്വര്‍ണവിലയില്‍ ദിവസേന വര്‍ധനവ് ഉണ്ടാകുന്നത് കൊണ്ട് തന്നെ നല്ലൊരു നിക്ഷേപമായി പരിഗണിക്കാവുന്നതാണ്. പണപ്പെരുപ്പത്തിനെ പ്രതിരോധിക്കാനും സാമ്പത്തിക അനിശ്ചിതത്വത്തില്‍ സുരക്ഷിത നിക്ഷേപമായും സ്വര്‍ണം മാറുന്നു.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ ഓരോ നിക്ഷേപത്തിന്റെയും അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.