AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Patanjali Credit Card: രാജ്യത്തെ രണ്ട് പ്രധാന ബാങ്കുകളുമായി ബന്ധം; നിരവധി ആനുകൂല്യങ്ങളുമായി പതഞ്ജലി ക്രെഡിറ്റ് കാർഡ്

ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ രണ്ട് തരം പതഞ്ജലി കാർഡുകളാണ് ആർ‌ബി‌എൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നത് . പതഞ്ജലി സ്റ്റോറുകളിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് രണ്ട് കാർഡുകളിൽ നിന്നും മികച്ച ആനുകൂല്യങ്ങൾ ലഭിക്കും

Patanjali Credit Card: രാജ്യത്തെ രണ്ട് പ്രധാന ബാങ്കുകളുമായി ബന്ധം; നിരവധി ആനുകൂല്യങ്ങളുമായി പതഞ്ജലി ക്രെഡിറ്റ് കാർഡ്
Patranjali Credit CardImage Credit source: TV9 Network
arun-nair
Arun Nair | Published: 24 Oct 2025 14:15 PM

ആയുർവേദ ഉൽപ്പന്നങ്ങൾ മാത്രമല്ല പതഞ്ജലി ഉപഭോക്താക്കൾക്ക് ക്രെഡിറ്റ് കാർഡുകളും വാഗ്ദാനം ചെയ്യുന്നു. പഞ്ചാബ് നാഷണൽ ബാങ്ക്, ആർബിഎൽ എന്നീ ബാങ്കുകളുമായി സഹകരിച്ചാണ് പതഞ്ജലി ഇത് നടപ്പാക്കുന്നത്. ഓരോ തവണയും കാർഡ് വഴി നടത്തുന്ന് ഇടപാടുകൾക്ക് അധിക ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ആർബിഎൽ- പതഞ്ജലി ക്രെഡിറ്റ് കാർഡ്

ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെ രണ്ട് തരം പതഞ്ജലി കാർഡുകളാണ് ആർ‌ബി‌എൽ ബാങ്ക് വാഗ്ദാനം ചെയ്യുന്നത് . പതഞ്ജലി സ്റ്റോറുകളിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് രണ്ട് കാർഡുകളിൽ നിന്നും മികച്ച ആനുകൂല്യങ്ങൾ ലഭിക്കും. പതഞ്ജലി ഗോൾഡ് ക്രെഡിറ്റ് കാർഡിൽ ഉപഭോക്താക്കൾക്ക് പതഞ്ജലി സ്റ്റോറുകളിൽ എല്ലാ മാസവും 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും, പരമാവധി 750 വരെ ഇത്തരത്തിൽ ലഭിക്കും. കൂടാതെ, ആദ്യ ഇടപാടിൽ വെൽക്കം റിവാർഡ് പോയൻ്റുകളും ലഭിക്കും. എയർപോർട്ട് ലോഞ്ച് ആക്‌സസ്, ഹോട്ടൽ താമസം, സിനിമാ ടിക്കറ്റുകളിലെ കിഴിവുകൾ എന്നിവയാണ് അധിക ആനുകൂല്യങ്ങൾ.

പ്ലാറ്റിനം ക്രെഡിറ്റ് കാർഡ്

പതഞ്ജലി പ്ലാറ്റിനം ക്രെഡിറ്റ് കാർഡിൽ പ്രതിമാസം 5,000 പരിധി വരെ 10 ശതമാനം ക്യാഷ്ബാക്ക് കമ്പനി വാഗ്ദാനം ചെയ്യുന്നു, . ഈ കാർഡിന് വാർഷിക ഫീസ് ഉണ്ട്, ഒരു നിശ്ചിത വാർഷിക ചെലവ് പരിധി എത്തുമ്പോൾ ഇത് ഒഴിവാക്കാവുന്നതാണ്.

പിഎൻബി- ക്രെഡിറ്റ് കാർഡ്

പതഞ്ജലിയുമായി സഹകരിച്ച് പഞ്ചാബ് നാഷ്ണൽ ബാങ്ക് റുപേ സെലക്ട്, റുപേ പ്ലാറ്റിനം കാർഡുകൾ പുറത്തിറക്കി. പതഞ്ജലി സ്റ്റോറുകളിൽ മാത്രമല്ല, മറ്റ് വ്യാപാര കേന്ദ്രങ്ങളിലും ഈ കാർഡുകൾ റിവാർഡുകളും ക്യാഷ്ബാക്കും വാഗ്ദാനം ചെയ്യുന്നു. ഈ കാർഡുകൾ ഉപയോഗിച്ച്, ആദ്യ ഇടപാടിൽ 300-ലധികം റിവാർഡ് പോയിന്റുകൾ, സമഗ്ര ഇൻഷുറൻസ് പരിരക്ഷ, 300-ലധികം മർച്ചന്റ് ഓഫറുകൾ എന്നിവ ഉപഭോക്താക്കൾക്ക് ലഭിക്കും. കൂടാതെ, പതഞ്ജലി സ്റ്റോറുകളിൽ ₹2,500-ൽ കൂടുതലുള്ള വാങ്ങലുകൾക്ക് 2% ക്യാഷ്ബാക്ക് (ഓരോ ഇടപാടിനും ₹50 വരെ) ഉപഭോക്താക്കൾക്ക് ലഭിക്കും.

സ്വദേശി സമൃദ്ധി കാർഡ് ഉടമകൾക്ക് അധിക ആനുകൂല്യങ്ങൾ

പതഞ്ജലിയുടെ സ്വദേശി സമൃദ്ധി കാർഡ് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് പിഎൻബി-പതഞ്ജലി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന റീചാർജുകൾക്കോ ​​ഇടപാടുകൾക്കോ ​​5-7% അധിക ക്യാഷ്ബാക്ക് ലഭിക്കും. സാധാരണ പതഞ്ജലി ഉപഭോക്താക്കൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ സവിശേഷത, ഓരോ പർച്ചേസിലും കൂടുതൽ ആനുകൂല്യങ്ങൾ ആസ്വദിക്കാൻ അവരെ അനുവദിക്കുന്നു.