AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Financial Planning: 30 വയസുണ്ടോ? SIP, HIP, TIP ഇവയെ കുറിച്ചറിയാതെ എന്ത് സാമ്പത്തികാസൂത്രണം

Financial Growth Strategy: ചെറിയ പ്രായത്തില്‍ തന്നെ പണം സമ്പാദിച്ച് തുടങ്ങുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച നേട്ടം സൃഷ്ടിക്കാന്‍ നിങ്ങളെ സഹായിക്കും. വീട്, വിവാഹം, കുട്ടികള്‍, അവരുടെ വിദ്യാഭ്യാസം, വിരമിക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിനായി സാമ്പത്തികാസൂത്രണം അനിവാര്യമാണ്.

Financial Planning: 30 വയസുണ്ടോ? SIP, HIP, TIP ഇവയെ കുറിച്ചറിയാതെ എന്ത് സാമ്പത്തികാസൂത്രണം
പ്രതീകാത്മക ചിത്രം Image Credit source: Peter Dazeley/Getty Images Creative
shiji-mk
Shiji M K | Published: 24 Oct 2025 11:53 AM

പ്രായമാകുന്നതിന് അനുസരിച്ചാണ് പലര്‍ക്കും സാമ്പത്തികാസൂത്രണം നടത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാകുന്നത്. ചെറിയ പ്രായത്തില്‍ തന്നെ പണം സമ്പാദിച്ച് തുടങ്ങുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ മികച്ച നേട്ടം സൃഷ്ടിക്കാന്‍ നിങ്ങളെ സഹായിക്കും. വീട്, വിവാഹം, കുട്ടികള്‍, അവരുടെ വിദ്യാഭ്യാസം, വിരമിക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിനായി സാമ്പത്തികാസൂത്രണം അനിവാര്യമാണ്.

30 വയസാകുമ്പോഴേക്ക് ശക്തമായ നിക്ഷേപ അടിത്തറ കെട്ടിപ്പടുക്കുന്നത് നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷയും അതിലുപരി സമാധാനവും നല്‍കുന്നു. നിലവില്‍ സാമ്പത്തികാസൂത്രണം നടത്തുന്നയാളാണ് നിങ്ങളെങ്കില്‍ കേള്‍ക്കാനിടയുള്ള വാക്കുകളാണ് എസ്‌ഐപി, എച്ച്‌ഐപി, ടിഐപി എന്നത്. എസ്‌ഐപി എന്നാല്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍, എച്ച്‌ഐപി എന്നാല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍, ടിഐപി എന്നാല്‍ ടേം ഇന്‍ഷുറന്‍സ് പ്ലാന്‍.

എസ്‌ഐപി

മ്യച്വല്‍ ഫണ്ടുകളുടെ ഭാഗമായ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ എല്ലാവര്‍ക്കും സുപരിചിതമാണ്.. ഇത് നിങ്ങളുടെ പണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വളരുന്നതിന് സഹായിക്കുന്നു. ഓരോ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്നതിലൂടെ റുപ്പീ-കോസ്റ്റ് ആവറേജിങ്ങിന്റെയും കോമ്പൗണ്ടിങ്ങിന്റെയും നേട്ടങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും.

ടേം ഇന്‍ഷുറന്‍സ്

നിങ്ങളുടെ വരുമാനം സംരക്ഷിക്കുന്നതിനായി ഒരു ടേം ഇന്‍ഷുറന്‍സ് പ്ലാന്‍ എടുക്കേണ്ടത് അനിവാര്യമാണ്. 30 വയസില്‍ എടുക്കുമ്പോള്‍ പ്രീമിയങ്ങളും കുറവായിരിക്കും. സാധാരണയായി വാര്‍ഷിക വരുമാനത്തിന്റെ 15 മടങ്ങോളം ആയിരിക്കണം ഇന്‍ഷുറന്‍സിന്റെ കവറേജ്. നിങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നിങ്ങളുടെ കുടുംബത്തിന്റെ ചെലവുകളും നിങ്ങളുടെ കുട്ടികളുടെ ഭാവിയും സംരക്ഷിക്കപ്പെടും

Also Read: Retirement Planning: വിരമിക്കല്‍ ആസൂത്രണം ആരംഭിച്ചോ? 5 ഗോള്‍ഡന്‍ നിയമങ്ങള്‍ അറിഞ്ഞിരിക്കൂ

ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

ഇന്ത്യയിലെ മെഡിക്കല്‍ രംഗത്തെ പണപ്പെരുപ്പം പ്രതിവര്‍ഷം 12 ശതമാനത്തോളമാണ്. നിലവില്‍ ഇന്ത്യയിലെ ആകെ മെഡിക്കല്‍ ചെലവുകളുടെ പകുതിയോളവും പോകുന്നത് ആളുകളുടെ പോക്കറ്റില്‍ നിന്നാണ്. ഇന്‍ഷുറന്‍സ് എടുക്കുന്നത് നിങ്ങളെ ആശുപത്രി ബില്ലുകളെ കൈകാര്യം ചെയ്യുന്നതിന് സഹായിക്കും.

ഇവ എങ്ങനെ പ്രധാനപ്പെട്ടതാകുന്നു?

സ്വപ്‌നങ്ങള്‍ക്കായി സമ്പത്ത് സൃഷ്ടിക്കാന്‍ എസ്‌ഐപികള്‍ നിങ്ങളെ സഹായിക്കുന്നു. വരുമാനം പെട്ടെന്ന് നിലച്ചാലും സമ്പത്ത് സംരക്ഷിക്കാന്‍ ടേം ഇന്‍ഷുറന്‍സുണ്ടാകും. മെഡിക്കല്‍ ചെലവുകള്‍ ഒരു ബാധ്യതയാകാതെ കൈകാര്യം ചെയ്യാന്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സുകളും സഹായിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.