5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Bird’s eye chili Price hike: കാന്താരി മുളകിന് വില കുതിക്കുന്നതിന്റെ കാരണം അറിയുമോ? ​ഗുണമേറെ ഉള്ള കുഞ്ഞൻ മുളകിന്റെ പ്രത്യേകത ഇങ്ങനെ

Kanthari chilli price hike reasons: രാസവസ്തുക്കളുടെ സാന്നിധ്യമില്ല എന്നതും ഉണക്കി വെച്ചാൽ ദീർഘകാലം കേടുകൂടാതെയിരിക്കും എന്നതും കാന്താരിക്ക് മാർക്കറ്റ് കൂട്ടുന്ന മറ്റു ​ഗുണങ്ങൾ.

Bird’s eye chili Price hike: കാന്താരി മുളകിന് വില കുതിക്കുന്നതിന്റെ കാരണം അറിയുമോ? ​ഗുണമേറെ ഉള്ള കുഞ്ഞൻ മുളകിന്റെ പ്രത്യേകത ഇങ്ങനെ
കാന്താരി മുളക് (Image- Priscila Zambotto/ Pramote Polyamate/ getty images )
Follow Us
aswathy-balachandran
Aswathy Balachandran | Published: 21 Sep 2024 12:34 PM

കൊച്ചി: കാന്താരി മുളകിന് വില കുതിച്ചുയരുകയാണ്. കൃഷി ചെയ്യുന്നവർക്ക് ഇത് നല്ലകാലവും. ഉപയോഗം വർധിക്കുകയും ലഭ്യത കുറയുകയും ചെയ്തതോടെയാണ് വില കൂടിയത്. കിലോയ്ക്ക് 600 രൂപയ്ക്കുമേൽ ആണ് വില. ഉണങ്ങിയ കാന്താരിമുളകിനാണെങ്കിൽ പറയുന്ന വിലയാണ് ലഭിക്കുക.

കാന്താരി വലിയ അളവിൽ മാർക്കറ്റിലേക്ക് എത്താത്തതിനാലാണ് ഈ വില കുതിച്ചു കയറ്റം എന്നാണ് വിവരം. രണ്ടുമാസം മുൻപ്‌ പച്ചക്കാന്താരിക്ക്‌ ആയിരത്തിനു മുകളിൽ വില എത്തിയിരുന്നു. കാന്താരിമുളക് ഉപ്പിട്ട് വഴറ്റി ഉണക്കി വിദേശത്തേക്ക് കൊണ്ടുപോകാൻ തുടങ്ങിയതാണ് പെട്ടെന്ന് ആവശ്യക്കാർ ഏറാനുള്ള കാരണം.

ഇതോടെ കാന്താരിയുടെ നല്ലകാലം തുടങ്ങി. വിദേശ മലയാളികൾ അവധിക്കു വന്നു പോകുമ്പോൾ സ്വന്തം ആവശ്യത്തിനും സുഹൃത്തുക്കൾക്കും നൽകാനും എല്ലാം വലിയ അളവിൽ ഉണക്കി കൊണ്ടു പോകുന്നത്.

ALSO READ – നീലകുറിഞ്ഞി പൂത്തത് കാണാൻ പോകണ്ട, പണി കിട്ടും

ഉണങ്ങിയ കാന്താരിമുളക് പായ്ക്കറ്റിലും ഇപ്പോൾ ലഭ്യമാണ്. രാസവസ്തുക്കളുടെ സാന്നിധ്യമില്ല എന്നതും ഉണക്കി വെച്ചാൽ ദീർഘകാലം കേടുകൂടാതെയിരിക്കും എന്നതും കാന്താരിക്ക് മാർക്കറ്റ് കൂട്ടുന്ന മറ്റു ​ഗുണങ്ങൾ. മുളക് അച്ചാറിനും ആവശ്യക്കാർ കൂടുതലാണ് എന്നാണ് വിവരം. പച്ചനിറമുള്ള കാന്താരിക്കാണ് വെള്ളക്കാന്താരിയെക്കാൾ വില കൂടുതൽ. വെള്ളക്കാന്താരിക്ക് വലുപ്പംപോലെ തൂക്കം കൂടുതലാണ്.

മഴക്കാലത്ത് ഉത്‌പാദനം തീരെ കുറവായതും വിലയെ ബാധിച്ച മറ്റൊരു ഘടകമാണ്. ആവശ്യമുയർന്നതിനാലും വില കൂടിവരുന്നതിനാലും ഇത് ഒരു വരുമാന മാർ​ഗം ആക്കാനുള്ള നീക്കത്തിലാണ് പലരും. പ്രത്യേകിച്ച് വീട്ടമ്മമാർ ഈ മേഖലയിൽ ഇപ്പോൾ സജീവമാണ്. കാന്താരിമുളകിന് കാര്യമായ കീടബാധയില്ല എന്നതും കൃഷി ലാഭമാക്കുന്നുണ്ട്. പ്രത്യേക പരിചരണവും ഇതിന് വേണ്ട.

കാന്താരിയുടെ ​ഗുണങ്ങൾ

  • കാന്താരി മുളകിന് അതിന്റേതായ മണവും രുചിയും നൽകുന്നത് കാപ്സിസിൻ എന്ന ഘടകമാണ്. ഇതിൽ ധാരാളം ഔഷധ ഗുണങ്ങളുണ്ട്. കാപ്സിസിൻ ദഹനത്തെ കൂട്ടാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും സഹായിക്കുന്നുണ്ട്.
  • പൊണ്ണത്തടി കുറയ്ക്കാനും ഹൃദയസംബന്ധിയായ അസുഖങ്ങൾ തടയാനും മിതമായ തോതിൽ കാന്താരി മുളക് സഹായിക്കുന്നുണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.
  • ഇൻസുലിൻ ഉൽപാദനത്തിന് കാന്താരി സഹായിക്കുന്നുണ്ട്. ഇതിലൂടെ പ്രമേഹത്തിനും കാന്താരി നല്ലൊരു മരുന്നാണ്. രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിക്കാൻ കാന്താരിക്ക് സാധിക്കും എന്നത് മറ്റൊരു സവിശേഷത.
  • ഇതിലുള്ള ‘ജീവകം സി’ ശ്വാസകോശരോഗങ്ങളിൽ നിന്നു സംരഭിക്കുന്നു. കൂടാതെ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകങ്ങളും ഇതിലുണ്ട്. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കുമെന്നാണ് പഠനം.

Latest News