ദീപാവലിക്ക് മുമ്പ് ഓഹരി ഉടമകൾക്ക് ബമ്പർ സമ്മാനം; പതഞ്ജലിയുടെ ഇരട്ടി ആനുകൂല്യം
ഒരു ഓഹരിക്ക് 2 രൂപയാണ് ലാഭവിഹിതമായി നൽകുന്നത്. നേരത്തെ, 2024 ൽ കമ്പനി രണ്ടുതവണ നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയിരുന്നു. ആദ്യം 8 രൂപ ലാഭവിഹിതവും രണ്ടാം തവണ 14 രൂപയും
ദീപാവലിക്ക് മുൻപ് തങ്ങളുടെ ഓഹരി ഉടമകൾക്ക് ബമ്പർ സമ്മാനം നൽകാൻ ഒരുങ്ങുകയാണ് പതഞ്ജലി. നിക്ഷേപകർക്ക് ഒരു ഓഹരിക്ക് 2 ഓഹരികളുടെ ബോണസാണ് കമ്പനി നൽകുന്നത്. ഇത് 2025 സെപ്റ്റംബർ 11 ആയിരിക്കും. . 2 രൂപ മുഖവിലയുള്ള ഒരു സ്റ്റോക്കിന് നിക്ഷേപകർക്ക് 2 ഓഹരികൾ ബോണസായി ആണ് കമ്പനി നൽകുന്നത്. ബോണസ് ഓഹരികൾ നൽകുന്നതിന് മുമ്പ്, കമ്പനി തങ്ങളുടെ ലാഭവിഹിതവും നൽകുമെന്നാണ് വിവരം. ഇതിനായി പതഞ്ജലി നിശ്ചയിച്ചിട്ടുള്ള തീയ്യതി സെപ്റ്റംബർ 3 ആണ്. ഒരു ഓഹരിക്ക് 2 രൂപയാണ് ലാഭവിഹിതമായി നൽകുന്നത്. നേരത്തെ, 2024 ൽ കമ്പനി രണ്ടുതവണ നിക്ഷേപകർക്ക് ലാഭവിഹിതം നൽകിയിരുന്നു. ആദ്യം 8 രൂപ ലാഭവിഹിതവും രണ്ടാം തവണ 14 രൂപ ലാഭവിഹിതവും വാഗ്ദാനം ചെയ്തിരുന്നു.
കമ്പനി പ്രകടനം
ജൂൺ പാദത്തിൽ പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് മികച്ച നേട്ടമാണുണ്ടാക്കിയത്. കമ്പനിയുടെ മൊത്തം വരുമാനം 8,899.70 കോടി രൂപയായിരുന്നു, കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 7,177.17 കോടി രൂപയായിരുന്നു. കമ്പനിയുടെ മൊത്ത ലാഭം 1,259.19 കോടി രൂപയായിരുന്നു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23.81% വർദ്ധനവാണ്. നികുതിക്ക് ശേഷമുള്ള ലാഭം (PAT) 180.39 കോടി രൂപയായിരുന്നു, 2.02% മാർജിൻ.
മറ്റു വിഭാഗത്തിൽ നിന്നുള്ള വരുമാനം
ഭക്ഷ്യ, മറ്റ് എഫ്എംസിജി ഉൽപ്പന്നങ്ങളിൽ നിന്ന് 1,660.67 കോടി രൂപ.
വീട്, വ്യക്തിഗത പരിചരണം എന്നിവയിൽ നിന്ന് 639.02 കോടി രൂപ.
ഭക്ഷ്യ എണ്ണയിൽ നിന്ന് 6,685.86 കോടി രൂപയുടെ വരുമാനം ലഭിച്ചു.
കമ്പനി ഓഹരികളുടെ നിലവാരം
കഴിഞ്ഞ വ്യാപാര ദിനമായ വെള്ളിയാഴ്ച, ഇന്ത്യൻ ഓഹരി വിപണി ഇടിവിന് സാക്ഷ്യം വഹിച്ചു. വിപണിയിലെ പ്രധാന സൂചികയായ സെൻസെക്സ് 693.86 പോയിന്റ് നേട്ടത്തോടെ 81,306.85 ൽ ക്ലോസ് ചെയ്തു. ഇത് പതഞ്ജലി ഫുഡ്സ് ലിമിറ്റഡിന്റെ ഓഹരികളെയും ബാധിച്ചു. പതഞ്ജലി ഓഹരികൾ 0.47 ശതമാനം നേരിയ ഇടിവോടെ 1804.05 രൂപയിൽ ക്ലോസ് ചെയ്തു.