AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Gold Rate: കടുംപിടിത്തം മാറ്റി പവൽ, ഡോളർ വീണു; സ്വ‍ർണവില വീണ്ടും റെക്കോർഡിലേക്കോ?

Kerala Gold Rate Forecast‍ for next week: ഫെഡ് നിരക്ക് കുറയ്ക്കുമെന്ന യുഎസ് ഫെഡറൽ റിസർവ് ചെയർ ജെറോം പവലിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഡോളർ ഇടിഞ്ഞതോടെയാണ് വീണ്ടും സ്വർണ വില കൂടിയത്.

Kerala Gold Rate: കടുംപിടിത്തം മാറ്റി പവൽ, ഡോളർ വീണു; സ്വ‍ർണവില വീണ്ടും റെക്കോർഡിലേക്കോ?
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 24 Aug 2025 | 01:58 PM

കേരളത്തിൽ സ്വർണവില കൂടിയും കുറഞ്ഞും മുന്നേറുകയാണ്. വിവാഹ സീസണിന്റെ സമയത്തുള്ള സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾ സാധാരണക്കാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഇന്ന്, ഒരു പവൻ സ്വർണത്തിന്റെ വില 74,520 രൂപയാണ്. ഒരു ​ഗ്രാം സ്വർണത്തിന് 9315 രൂപയും നൽകണം.

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് ഓഗസ്റ്റ് 8നാണ്. അന്ന് ഒരു പവൻ സ്വർണത്തിന് 75,760 രൂപയായിരുന്നു വില. ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ഉയർന്ന നിരക്കിൽ സ്വർണം എത്തുന്നത്. എന്നാൽ, അടുത്ത ദിവസങ്ങളിൽ തന്നെ വില താഴോട്ടിറങ്ങി. അതിന് ശേഷം ചെറിയ ചാഞ്ചാട്ടങ്ങൾ ഉണ്ടായെങ്കിലും ഇന്നലെ വീണ്ടും 74,520 രൂപ രേഖപ്പെടുത്തുകയായിരുന്നു.

ഫെഡ് നിരക്ക് കുറയ്ക്കുമെന്ന യുഎസ് ഫെഡറൽ റിസർവ് ചെയർ ജെറോം പവലിന്റെ പ്രഖ്യാപനത്തെ തുടർന്ന് ഡോളർ ഇടിഞ്ഞതോടെയാണ് വീണ്ടും സ്വർണ വില കൂടിയത്. ഡോണൾഡ് ട്രംപ് പലതവണ പലിശനിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടും പവൽ വഴങ്ങിയിരുന്നില്ല. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ഏറ്റവും വലിയ ശത്രുവായാണ് ട്രംപ് പവലിനെ വിശേഷിപ്പിച്ചിരുന്നത്.

രാജ്യാന്തരവില ഓരോ ഡോളർ ഉയരുമ്പോഴും കേരളത്തിൽ ഗ്രാമിന് 2-2.50 രൂപ വരെ കൂടാൻ സാധ്യതയുണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഡോളർ ദുർബലമാകുമ്പോൾ ബദൽ നിക്ഷേപമായി സ്വർണ്ണത്തെ കണക്കാക്കുന്നത് അത് സ്വർണവിലയെ ഉയർത്തും. ഗോൾഡ് ഇടിഎഫിന് സ്വീകാര്യത കൂടുന്നത് സ്വർണവില വർധിപ്പിക്കുമെന്നാണ് സൂചന.