Investment: പണം സമ്പാദിക്കാന്‍ രണ്ട് വഴി; ഓണ്‍ലൈന്‍ വേണോ അതോ ഓഫ്‌ലൈനോ?
How to Earn Money Online and Offline: ഒരു ജോലി കൊണ്ട് പ്രയോജനമില്ലെന്ന് ചിന്തിക്കുന്നവരുമുണ്ട്. അങ്ങനെയെങ്കില്‍ നിങ്ങളെ സഹായിക്കുന്ന ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ആയിട്ടുള്ള ചില വഴികള്‍ പരിചയപ്പെടാം.
പണം സമ്പാദിക്കാന്‍ ഇന്ന് നിരവധി വഴികളുണ്ട്. ബാങ്കുകള്‍ വഴിയുള്ള നിക്ഷേപങ്ങളേക്കാളുപരി ഇന്ന് മറ്റ് പല വഴികള്‍ക്കുമാണ് ആളുകള്‍ പ്രാധാന്യം നല്‍കുന്നത്. എന്നാല്‍ ഒരു ജോലി കൊണ്ട് പ്രയോജനമില്ലെന്ന് ചിന്തിക്കുന്നവരുമുണ്ട്. അങ്ങനെയെങ്കില്‍ നിങ്ങളെ സഹായിക്കുന്ന ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ആയിട്ടുള്ള ചില വഴികള്‍ പരിചയപ്പെടാം.
ഫ്രീലാന്‍സ് സേവനങ്ങള്‍
പണം സമ്പാദിക്കുന്നതിനായി നിങ്ങള്‍ ഫ്രീലാന്‍സ് ആയിട്ട് ജോലി ചെയ്യാവുന്നതാണ്. എഴുത്ത്, ഡിസൈനിങ്, മാര്‍ക്കറ്റര്‍, ഡാറ്റ എന്‍ട്രി തുടങ്ങിയ മേഖലകള്‍ അതിനായി തിരഞ്ഞെടുക്കാം. Upwork, Fiverr, Freelancer.com പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ നിങ്ങളെ ക്ലയന്റുകളുമായി ബന്ധിപ്പിച്ച് ജോലി ഉറപ്പാക്കുന്നു.
വെബ്‌സൈറ്റുകളും മൊബൈല്‍ ആപ്പുകളും
UserTesting.com പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ വെബ്‌സൈറ്റുകളും ആപ്പുകളും അവലോകനം ചെയ്യാനും ഫീഡ്ബാക്ക് നല്‍കാനും ആളുകളെ നിയോഗിക്കുന്നു. ഒരു ചെറിയ ആപ്ലിക്കേഷന്‍ ടെസ്റ്റിന് പോലും ഇവിടെ പണം ലഭിക്കുന്നു.




എഐ ഉപകരണങ്ങള്‍
എഐ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ ഉണ്ടാക്കുകയും അത് വില്‍ക്കുകയും ചെയ്യാം.
സര്‍വേകള്‍
സ്വാഗ്ബക്‌സ്, സര്‍വേ ജങ്കി പോലുള്ള വെബ്‌സൈറ്റുകള്‍ സര്‍വേ നടത്തുന്നതിന് പണം നല്‍കുന്നു. പണത്തിന് പകരം പലപ്പോഴും സമ്മാന കാര്‍ഡുകളാണ് ഇവര്‍ നല്‍കാറുള്ളത്.
ബ്ലോഗുകള്‍
നിങ്ങളുടെ ബ്ലോഗിന് നല്ല ട്രോഫിക് ഉണ്ടെങ്കില്‍ റഫറല്‍ ലിങ്കുകള്‍ വഴി വരുമാനം നേടാം.
Etsy യില്‍ വില്‍പന നടത്താം
നിങ്ങള്‍ നിര്‍മിക്കുന്ന ആഭരണങ്ങള്‍, എംബ്രോയിഡറി, മണ്‍പാത്രങ്ങള്‍ എന്നിവ Esty യില്‍ വില്‍പന നടത്തി വരുമാനം കണ്ടെത്താം.
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍
ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ആകുന്നതിലൂടെയും നിങ്ങള്‍ക്ക് പണം സമ്പാദിക്കാം. ഇതും നിങ്ങള്‍ക്കും പരസ്യ വരുമാനം ഉള്‍പ്പെടെ നേടിതരും.
വാക്ക് ഡോഗ്‌സ് അല്ലെങ്കില്‍ പെറ്റ് സിറ്റ്
നായ്ക്കളെ പരിചരിക്കുന്ന തരത്തിലുള്ള സേവനങ്ങള്‍ വഴി പണം കണ്ടെത്താം.
ഗിഫ്റ്റ് കാര്‍ഡുകള്‍
ഗിഫ്റ്റ് കാര്‍ഡുകള്‍ നിര്‍മിച്ച് ബിസിനസ് നടത്താം.
Also Read: IRCTC Credit Card: IRCTC ക്രെഡിറ്റ് കാര്‍ഡുകളെടുക്കൂ മികച്ച ഓഫറുകള്‍ സ്വന്തമാക്കൂ
റൂം വാടകയ്ക്ക്
നിങ്ങളുടെ വീടോ മുറിയോ വാടകയ്ക്ക് നല്‍കിയും പണം കണ്ടെത്താവുന്നതാണ്.
വസ്ത്രങ്ങള്‍
ഉപയോഗിച്ച വസ്ത്രങ്ങള്‍ വില്‍പന നടത്തിയും പണം നേടാം.
വാടക
കാര്‍ വാടകയ്ക്ക് നല്‍കുന്നതും വരുമാനം കണ്ടെത്താന്‍ മികച്ച മാര്‍ഗമാണ്.
ട്യൂഷന്‍
കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്നതും നിങ്ങളെ പണം നേടാന്‍ അനുവദിക്കുന്നു.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.