Bonds vs Debentures: ബോണ്ടോ ഡിബഞ്ചറുകളോ? സമ്പത്ത് ഉണ്ടാക്കുന്നതിനായി ഇവയുടെ വ്യത്യാസം അറിഞ്ഞിരിക്കാം
Difference Between Bonds and Debentures: സര്‍ക്കാര്‍, ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ കോര്‍പ്പറേഷനുകള്‍ അല്ലെങ്കില്‍ ലിസ്റ്റഡ് കമ്പനികള്‍ എന്നിവയാണ് ബോണ്ടുകള്‍ പുറപ്പെടുവിക്കുന്നത്. ഉയര്‍ന്ന പലിശ ലഭിക്കുന്നതിനായും അപകട സാധ്യത കുറവായതിനാലും നിക്ഷേപകരെ ആകര്‍ഷിക്കുന്നു.
സ്ഥിര വരുമാനം നേടിയതിന് നിക്ഷേപത്തിലേക്ക് കടക്കുന്നതാണ് പൊതുവേ ആളുകള്‍ പിന്തുടരുന്ന രീതി. ഇതിന് ബോണ്ടുകളും കടപ്പത്രങ്ങളും അത്യാന്താപേക്ഷിതമാണ്. വ്യത്യസ്ത വരുമാനങ്ങള്‍ തരുന്ന ഇവയ്ക്ക് അപകട സാധ്യതയുമുണ്ട്. എന്നാല്‍ ബോണ്ടുകളും കടപ്പത്രങ്ങളും വരുമാനം ഉണ്ടാക്കിയെടുക്കാന്‍ എങ്ങനെയാണ് സഹായിക്കുന്നതെന്ന കാര്യം നിങ്ങള്‍ക്കറിയാമോ?
അതിനാല്‍ ഇവ എന്താണെന്നും എങ്ങനെ നിക്ഷേപകരെ ദീര്‍ഘകാല ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സഹായിക്കുന്നുവെന്നും പരിശോധിക്കാം.
ബോണ്ടുകള്‍
സ്ഥിര വരുമാന സംവിധാനമാണ് ബോണ്ടുകള്‍. ഇവിടെ ഒരു നിക്ഷേപകന്‍ ഒരു സ്ഥാപനത്തിനോ സര്‍ക്കാരിനോ ഫണ്ട് വായ്പ നല്‍കുന്നു. ബോണ്ട് ഇഷ്യൂവറാണ് ഈ ഫണ്ട് സ്വീകരിക്കുന്നത്. ഇതിന് പതിവായി പലിശ നല്‍കുമെന്നും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ തുക തിരികെ നല്‍കുമെന്നും വാഗ്ദാനം ചെയ്യുന്നു. ബോണ്ടുകള്‍ പൊതുവേ കൊളാറ്ററല്‍ അല്ലെങ്കില്‍ സര്‍ക്കാര്‍ സംരക്ഷണത്തിലാണ്. ഇത് മറ്റ് നിക്ഷേപങ്ങളേക്കാള്‍ സുരക്ഷിതമാണ്.




സര്‍ക്കാര്‍, ബാങ്കുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വകാര്യ കോര്‍പ്പറേഷനുകള്‍ അല്ലെങ്കില്‍ ലിസ്റ്റഡ് കമ്പനികള്‍ എന്നിവയാണ് ബോണ്ടുകള്‍ പുറപ്പെടുവിക്കുന്നത്. ഉയര്‍ന്ന പലിശ ലഭിക്കുന്നതിനായും അപകട സാധ്യത കുറവായതിനാലും നിക്ഷേപകരെ ആകര്‍ഷിക്കുന്നു. സ്ഥിര നിരക്കിലുള്ള ബോണ്ടുകള്‍, ഫ്‌ളോട്ടിങ് ബോണ്ടുകള്‍, ഗവണ്‍മെന്റ് ബോണ്ടുകള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍ എന്നിങ്ങനെ നിരവധി ബോണ്ടുകളുണ്ട്.
കടപ്പത്രങ്ങള്‍
പണം കണ്ടെത്തുന്നതിനായി കമ്പനികള്‍ പൊതുജനങ്ങളില്‍ നിന്നെടുക്കുന്ന ദീര്‍ഘകാല വായ്പയാണ് കടപ്പത്രങ്ങള്‍. സ്വകാര്യ കമ്പനികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം കടപ്പത്രങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. കടപ്പത്രങ്ങളുടെ സുരക്ഷ പ്രധാനമായും ആസ്തികളുടെയോ കൊളാറ്ററലിനെയോ ആശ്രയിക്കുന്നില്ല. പകരം ഇഷ്യു ചെയ്യുന്നയാളുടെ സമഗ്രത, ക്രെഡിറ്റ് യോഗ്യത, തിരിച്ചടവ് കഴിവ് എന്നിവയെ ആശ്രയിച്ചിരിക്കുന്നു. അതിനാല്‍ തന്നെ കടപ്പത്രങ്ങള്‍ക്ക് റിസ്‌ക് കൂടുതലാണ്. എന്നിരുന്നാലും ഉയര്‍ന്ന പലിശ തന്നെയാണ് ഇവിടെയും വാഗ്ദാനം ചെയ്യുന്നത്.