Business Ideas: ഗിഫ്റ്റ് ഹാംമ്പർ വിൽക്കാം, മാസം 10000-ങ്ങൾ പോക്കറ്റിൽ
Business Ideas From Low Budget: ഒരു രൂപ പോലും നിക്ഷേപം ഇല്ലാതെ തന്നെ മികച്ചൊരു ബിസിനസ്സ് ആരംഭിക്കാനും ലക്ഷങ്ങൾ സമ്പാദിക്കാനും നിങ്ങൾക്ക് കഴിയും.

പ്രതീകാത്മക ചിത്രം
ബിസിനസ്സ് ചെയ്യണം.. നല്ല പണം സമ്പാദിക്കണം.. അടിപൊളിയായി ജീവിക്കണം. പലർക്കും ഇത്തരം ചിന്തകൾ ഉണ്ടാകാറുണ്ട്. പക്ഷേ, സാഹചര്യങ്ങളും മുതൽമുടക്കാൻ പണമില്ലാത്തതും ആ ആഗ്രഹങ്ങൾ തടസമാകുന്നു. എന്നാൽ ഒരു രൂപ പോലും നിക്ഷേപം ഇല്ലാതെ തന്നെ മികച്ചൊരു ബിസിനസ്സ് ആരംഭിക്കാനും ലക്ഷങ്ങൾ സമ്പാദിക്കാനും നിങ്ങൾക്ക് കഴിയും. അത്തരത്തിലുള്ള ചില ബിസിനസ് ഐഡിയകൾ പരിചയപ്പെട്ടാലോ…
ഗിഫ്റ്റ് ഹാംബർ
അധികം മുതൽമുടക്കില്ലാതെ മികച്ച വരുമാനം നേടാൻ സഹായിക്കുന്ന ബിസിനസ് ഐഡിയയാണ് ഗിഫ്റ്റ് ഹാംബർ. പ്രത്യേകിച്ച് വീട്ടമ്മമാർക്ക് ഇത് വളരെയധികം പ്രയോജനപ്പെടും. ഗിഫ്റ്റ് ഹാംപർ ബിസിനസ് എന്നത് വെറും ഒരു സൈഡ് ബിസിനസ് മാത്രമല്ല. പ്രതിമാസം ലക്ഷങ്ങൾ വരുമാനം നേടാൻ സാധിക്കുന്ന ഒരു വലിയ സംരംഭമാണിത്. 1,000 – 5,000 രൂപയുടെ ചെറിയ ഓർഡറുകളിൽ ആരംഭിച്ച് 1 ലക്ഷം മുതൽ 10 ലക്ഷം വരെയുള്ളയുള്ള ഓർഡറുകൾ നേടാവുന്നതാണ്. നിങ്ങൾ ചെയ്ത വർക്കുകൾ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കാനും കൃത്യ സമയത്ത് ഡെലിവറി ഉറപ്പാക്കാനും ശ്രദ്ധിക്കുക.
ഹാന്റ്മെയ്ഡ് ഉല്‍പന്നങ്ങള്‍
ആഭരണങ്ങൾ, കളിമൺ ഉൽപന്നങ്ങൾ, കര കൗശലോ വസ്തുക്കളോ, അല്ലെങ്കില്‍ കസ്റ്റമൈസ് ചെയ്തു നല്‍കുന്ന കീ ചെയിനുകള്‍ക്കും ഗ്രീറ്റിങ് കാര്‍ഡുകള്‍, റെസിന്‍ പ്രിസര്‍വേഷന്‍, ഹാന്റ് മെയ്ഡ് സോപ്പുകള്‍, ലോക്കറ്റുകള്‍ തുടങ്ങി ഏത് തരം വസ്തുക്കളും നിങ്ങളുടെ ബിസിനസിന് വേണ്ടി തിരഞ്ഞെടുക്കാം. പ്രാഗത്ഭ്യവും ഐഡിയയും അനുസരിച്ചുള്ള ബിസിനസ് എടുക്കാം. വളരെ ചെറിയ മുതല്‍ മുടക്കില്‍ തുടങ്ങി, സോഷ്യല്‍ മീഡിയയിലൂടെയും മറ്റു വഴികളിലൂടെയും വില്‍പന നടത്താവുന്നതാണ്.
ALSO READ: ‘സാര്‍ നിങ്ങള്‍ക്ക് 1 ലക്ഷം ലോണ്‍ അപ്രൂവായിട്ടുണ്ട്’! ഇങ്ങനെ കോള്‍ വരാറില്ലേ? കാരണം ഇതാണ്
കാറ്ററിംഗ്
ഭക്ഷണമില്ലാതെ എന്ത് പരിപാടിയല്ലേ, പണ്ട് ഓരോ ആഘോഷത്തിനും വീടുകളിൽ തന്നെ ഭക്ഷണം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇന്ന് കഥ മാറി, കാറ്ററിംഗിനാണ് സ്ഥാനം. അതുകൊണ്ട് കാറ്ററിംഗ് അല്ലെങ്കില്‍ പായ്ക്കറ്റ് ഭക്ഷണ സാധനങ്ങള്‍ ഒരു ബിസിനസ് തിരഞ്ഞെടുക്കാം. എഫ് എസ് എസ് എ ഐയുടേതുൾപ്പെടെ സർട്ടിഫിക്കറ്റുകൾ ഇതിനായി എടുക്കേണ്ടി വന്നേക്കും.
കാറ്ററിംഗ് അല്ലെങ്കിൽ അച്ചാറുകൾ, ചെറുകടികൾ, ചമ്മന്തിപ്പൊടി പോലെയുള്ള ഹോംമെയ്ഡ് ഭക്ഷണസാധനങ്ങൾ പാക്ക് ചെയ്ത് വിപണിയിൽ എത്തിക്കുകയോ സ്വയമേവ മാർക്കറ്റ് ചെയ്യുന്നതും മികച്ചൊരു ബിസിനസ് ആശയമാണ്.
സാരി ഡ്രേപ്പിംഗ്, പ്ലീറ്റിംഗ്
സാരി ഡ്രേപ്പിംഗ്, പ്ലീറ്റിംഗ് വീട്ടമ്മമാർക്ക് നല്ലൊരു വരുമാനം നേടാൻ സഹായിക്കുന്ന ബിസിനസ് ഐഡിയയാണ്. വിവാഹം, മോഡലിംഗ്, ഫാഷൻ ഷോകൾ തുടങ്ങി എല്ലാവിധ പരിപാടികളിലും സാരിയാണ് താരം. അതുകൊണ്ട് തന്നെ സാരി ഡ്രേപ്പിംഗ്, പ്ലീറ്റിംഗ് എന്നിവയ്ക്ക് വലിയൊരു സാധ്യതയുണ്ട്. പരിപാടി നടക്കുന്ന ഇടങ്ങളിൽ ചെന്ന് സാരി ഉടുത്തുകൊടുക്കുകയോ സാരി ഭംഗിയായി തേയ്ച്ച് ഡെലിവർ ചെയ്യുകയോ ചെയ്യാം. നിങ്ങൾ ചെയ്ത മികച്ച ഡ്രേപ്പിംഗ് വർക്കുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാവുന്നതുമാണ്.