AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: അമേരിക്ക അത് ചെയ്യും? സ്വര്‍ണവില ബഹിരാകാശമെത്തും

Federal Reserve Interest Rate Cut Effect on Gold: ഡിസംബര്‍ അവസാനത്തോടെ സ്വര്‍ണം 1 ലക്ഷം കടക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡിസംബറില്‍ സ്വര്‍ണവില ഉയരുന്നതിന് ഒട്ടേറെ കാരണങ്ങളാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്.

Gold Rate: അമേരിക്ക അത് ചെയ്യും?  സ്വര്‍ണവില ബഹിരാകാശമെത്തും
പ്രതീകാത്മക ചിത്രം Image Credit source: Pakin Songmor/Moment/Getty Images
shiji-mk
Shiji M K | Published: 28 Nov 2025 11:33 AM

സ്വര്‍ണവില സര്‍വ്വകാല റെക്കോഡ് ഉയരത്തിലേക്ക് കുതിക്കുകയാണ്, ഇനിയെന്ന് താഴോട്ടെത്തുമെന്ന കാര്യം ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. സ്വര്‍ണവില 2026 ല്‍ വന്‍ കുതിപ്പ് നടത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ഡിസംബര്‍ അവസാനത്തോടെ സ്വര്‍ണം 1 ലക്ഷം കടക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഡിസംബറില്‍ സ്വര്‍ണവില ഉയരുന്നതിന് ഒട്ടേറെ കാരണങ്ങളാണ് വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നത്.

ഫെഡറല്‍ റിസര്‍വ്

യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. പലിശ നിരക്ക് കുറയുന്നത് സ്വര്‍ണത്തെ വീണ്ടും നേട്ടത്തിലേക്ക് എത്തിക്കും. വെള്ളിയാഴ്ച ബുള്ളിയന്‍ ഔണ്‍സിന് 4,170 ഡോളറിന് അടുത്തേക്കാണ് സ്വര്‍ണം വളര്‍ന്നത്. 2 ശതമാനത്തിലധികം വര്‍ധനവാണ് സംഭവിച്ചിരിക്കുന്നത്.

ഫെഡ് ഉദ്യോഗസ്ഥരുടെ അഭിപ്രായത്തില്‍ പലിശ നിരക്ക് കുറയുന്നത് സ്വര്‍ണത്തിന് ഗുണം ചെയ്യും. ഡിസംബറില്‍ ക്വാര്‍ട്ടര്‍ പോയിന്റ് കുറവുണ്ടാകാനുള്ള സാധ്യത 80 ശതമാനത്തില്‍ കൂടുതലാണെന്നാണ് വിവരം. ചരിത്രത്തിലെ ദൈര്‍ഘ്യമേറിയ അടച്ചുപൂട്ടലിലൂടെ യുഎസ് കടന്നുപോയത് സമ്പദ്‌വ്യവസ്ഥ വിലയിരുത്തുന്നതില്‍ ഫെഡിനും നിക്ഷേപകര്‍ക്കും വെല്ലുവിളി സൃഷ്ടിച്ചു.

ഈ വര്‍ഷം ബുള്ളിയന്‍ എല്ലാ മാസത്തിലും ഉയര്‍ന്ന നേട്ടമാണുണ്ടാക്കിയത്. 1979ന് ശേഷമുള്ള ഏറ്റവും മികച്ച വാര്‍ഷിക പ്രകടനമാണ് നടന്നത്. സെന്‍ട്രല്‍ ബാങ്ക് സ്വര്‍ണം ശേഖരിക്കുന്നതിലുണ്ടായ വര്‍ധനവ്, എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള ഒഴുക്ക് തുടങ്ങിയവയെല്ലാം മഞ്ഞലോഹത്തിന് കരുത്തേകി.

Also Read: Gold Rate: ഡിസംബറില്‍ സംഭവിക്കാന്‍ പോകുന്നത് മഹാത്ഭുതം; സ്വര്‍ണവില കുറയുമോ?

നവംബറില്‍ സ്വര്‍ണം ഔണ്‍സിന് 4,000 ഡോളര്‍ എന്നതില്‍ തന്നെ തുടരുകയായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി സ്വര്‍ണ ഇടിഎഫുകളിലേക്കുള്ള നിക്ഷേപവും കൂടിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. വീണ്ടുമൊരു ഫെഡ് പലിശ നിരക്ക് കുറയ്ക്കല്‍ സംഭവിച്ചാല്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണം വര്‍ധിക്കും. ഇത് ലോഹത്തിന്റെ ഡിമാന്‍ഡ് ഉയര്‍ത്തും വില വര്‍ധനവിന് കാരണമാകുകയും ചെയ്യും.