AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: 319 രൂപയ്ക്ക് വെളിച്ചെണ്ണ വാങ്ങിയോ? ഉടന്‍ തന്നെ സപ്ലൈകോയിലേക്ക് വിട്ടോളൂ

Supplyco Coconut Oil Price: വിലക്കയറ്റം കുറയ്ക്കുന്നതിനായി തീരുമാനമെടുത്തുവെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ നിയമസഭയില്‍ അറിയിച്ചതിന് പിന്നാലെയാണ് കുറഞ്ഞ നിരക്കില്‍ ഉത്പന്നങ്ങളുടെ വില്‍പന ആരംഭിച്ചത്.

Coconut Oil Price: 319 രൂപയ്ക്ക് വെളിച്ചെണ്ണ വാങ്ങിയോ? ഉടന്‍ തന്നെ സപ്ലൈകോയിലേക്ക് വിട്ടോളൂ
വെളിച്ചെണ്ണ Image Credit source: jayk7/Getty Images Creative
shiji-mk
Shiji M K | Published: 25 Sep 2025 08:01 AM

വിലക്കയറ്റത്തെ പിടിച്ചുകെട്ടാന്‍ സര്‍ക്കാരിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ഓണം കഴിഞ്ഞെങ്കിലും സംസ്ഥാനത്ത് സാധനങ്ങളുടെ വിലയില്‍ വന്‍ കുതിച്ചുചാട്ടമാണ് സംഭവിക്കുന്നത്. നിത്യോപയോഗ സാധനങ്ങളില്‍ പലതിന്റെയും വില പിന്നെയും ഉയര്‍ന്നു. എന്നാല്‍ വിലയില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനായി സപ്ലൈകോ വഴി സര്‍ക്കാര്‍ വിവിധ ഉത്പന്നങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുന്നു.

സെപ്റ്റംബര്‍ 22 മുതല്‍ വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. വിലക്കയറ്റം കുറയ്ക്കുന്നതിനായി തീരുമാനമെടുത്തുവെന്ന് ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ നിയമസഭയില്‍ അറിയിച്ചതിന് പിന്നാലെയാണ് കുറഞ്ഞ നിരക്കില്‍ ഉത്പന്നങ്ങളുടെ വില്‍പന ആരംഭിച്ചത്.

വെളിച്ചെണ്ണ വിലയിലാണ് കാര്യമായ ഇടിവ് സംഭവിച്ചത്. അതിനായി കൃഷിമന്ത്രി, വ്യവസായ മന്ത്രി, വെളിച്ചെണ്ണ മൊത്തവിതരണക്കാര്‍ എന്നിവരുമായി ഭക്ഷ്യമന്ത്രി ചര്‍ച്ചകള്‍ നടത്തിയിരുന്നു.

വെളിച്ചെണ്ണ വില

ശബരി വെളിച്ചെണ്ണ ലിറ്ററിന് നേരത്തെ 339 രൂപയായിരുന്നു. ഇത് 20 രൂപ കുറച്ച് നിലവില്‍ 319 രൂപയ്ക്കാണ് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്.

എന്നാല്‍ സബസ്ഡിയില്ലാത്ത സപ്ലൈകോ വിതരണം ചെയ്യുന്ന ശബരി വെളിച്ചെണ്ണയുടെ വില 389 രൂപയില്‍ നിന്ന് 30 രൂപ കുറച്ച് 359 ലേക്ക് എത്തിച്ചു.

ശബരിക്ക് പുറമെ കേരഫെഡിന്റെ കേര വെളിച്ചെണ്ണയ്ക്കും വില കുറവാണ്. കേരള വെളിച്ചെണ്ണയുടെ വില ലിറ്ററിന് 429 രൂപയില്‍ നിന്ന് 10 രൂപ കുറച്ച് 419 ആക്കി.

Also Read: Coconut Oil Price: വെളിച്ചെണ്ണയ്ക്ക് വീണ്ടും വിലകുറച്ചു; സപ്ലൈകോ വഴി കൂടുതല്‍ സാധനങ്ങള്‍ വിലക്കിഴിവില്‍

വേറെയുമുണ്ട് സാധനങ്ങള്‍

തുവര പരിപ്പ് 1 കിലോഗ്രാമിന് 93 രൂപയായിരുന്നു നേരത്തെ ഇത് 88 രൂപയായി കുറഞ്ഞു.

ചെറുപയര്‍ 1 കിലോഗ്രാമിന് 90 രൂപയില്‍ നിന്ന് 85 രൂപയാക്കി കുറച്ചു.

20 കിലോ അരി കിലോയ്ക്ക് 25 രൂപ നിരക്കില്‍ ഒക്‌ടോബര്‍ മുതല്‍ വീണ്ടും വിതരണം ചെയ്യും.

കെ റെസ് എട്ട് കിലോ 33 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

സെപ്ഷ്യല്‍ അരി 20 കിലോ 25 രൂപ നിരക്കിലും വിതരണം ചെയ്യും.