AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: അഞ്ഞൂറ് കടന്ന് വെളിച്ചെണ്ണ; കുതിച്ച് തേങ്ങ വിലയും

Coconut Oil Price Hike in Kerala: നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്കായി വടക്കേ ഇന്ത്യയിലേക്ക് കൊപ്ര സംഭരിച്ച് കൊണ്ടുപോകാന്‍ തുടങ്ങിയതാണ് നിലവിൽ വില ഉയരാന്‍ കാരണം.

Coconut Oil Price: അഞ്ഞൂറ് കടന്ന് വെളിച്ചെണ്ണ; കുതിച്ച് തേങ്ങ വിലയും
Coconut OilImage Credit source: Getty Images
Nithya Vinu
Nithya Vinu | Published: 23 Sep 2025 | 10:10 AM

ഓണക്കാലം കഴിഞ്ഞതോടെ വിപണിയിൽ വെളിച്ചെണ്ണ വില കുതിച്ചുയരുന്നു. പ്രമുഖ ബ്രാൻഡുകളിലെ വെളിച്ചെണ്ണ വില 500 രൂപ കടന്നു. കേര വെളിച്ചെണ്ണയുടെ വിലയും ഉയരുന്നുണ്ട്.

അതേസമയം, ലിറ്ററിന് 390 മുതൽ 420 വരെ രൂപയുള്ള വെളിച്ചെണ്ണ ബ്രാൻഡുകളും പൊതുവിപണിയിൽ ലഭ്യമാണ്. മില്ലുകളിൽ ചക്കിലാട്ടിയ വെളിച്ചെണ്ണയ്ക്ക് അഞ്ഞൂറ് രൂപയ്ക്ക് മുകളിലാണ് വില. കേര വെളിച്ചെണ്ണയുടെ വില 495ലെത്തി.

തേങ്ങ വില ഉയരുന്നതോടെയാണ് വെളിച്ചെണ്ണ വിലയിലും മാറ്റമുണ്ടാകുന്നത്. 2024 സെപ്റ്റംബറിൽ 40-48 രൂപയായിരുന്നു തേങ്ങ വില. എന്നാൽ കഴിഞ്ഞമാസം 90 രൂപയിൽ എത്തി. ഓണക്കാലത്ത് വീണ്ടും താഴ്ന്ന് 75 – 80 രൂപയായി. ഇപ്പോൾ മൊത്തവില 65 രൂപയും ചില്ലറ വില്പന വില 75 രൂപയുമാണ്. പൊതിക്കാത്ത തേങ്ങ 25-30 രൂപയ്ക്കും പൊതിച്ച തേങ്ങ കിലോയ്ക്ക് 60 രൂപയ്ക്കുമാണ് കർഷകർ വിൽക്കുന്നത്.

ALSO READ: വെളിച്ചെണ്ണയ്ക്ക് വീണ്ടും വിലകുറച്ചു; സപ്ലൈകോ വഴി കൂടുതല്‍ സാധനങ്ങള്‍ വിലക്കിഴിവില്‍

തേങ്ങ വില കൂടും തോറും വെളിച്ചെണ്ണ വിലയിൽ പത്ത് മുതൽ ഇരുപത് വരെ വ്യത്യാസം വരുമെന്ന് വ്യാപാരികൾ പറയുന്നു. നവരാത്രി, ദീപാവലി ആഘോഷങ്ങള്‍ക്കായി വടക്കേ ഇന്ത്യയിലേക്ക് കൊപ്ര സംഭരിച്ച് കൊണ്ടുപോകാന്‍ തുടങ്ങിയതാണ് നിലവിൽ വില ഉയരാന്‍ കാരണം.

അതേസമയം, സപ്ലൈകോയിൽ വെളിച്ചെണ്ണ വില കുറച്ചിട്ടുണ്ട്. ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്നും 319 ആയും ശബരി നോൺ സബ്‌സിഡി 389 രൂപയിൽ നിന്ന് 359 രൂപയായും കേര വെളിച്ചെണ്ണയുടെ വില 429 രൂപയിൽ നിന്നും 419 രൂപയായുമാണ് കുറച്ചത്.