Coconut Oil Price Hike: വെളിച്ചെണ്ണ അതിനി നോക്കേണ്ടാ! എണ്ണപ്പന വിത്ത് ഇറക്കുമതി ചെയ്ത് ഇന്ത്യ
Oil Palm Seed: പാമോയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ദേശീയ ഭക്ഷ്യ എണ്ണ-എണ്ണപ്പന മിഷന്‍ പദ്ധതി അനുസരിച്ച് 2029-2030 ആകുന്നതോടെ രാജ്യത്ത് ഏകദേശം 2.8 ദശലക്ഷം ടണ്‍ ക്രൂഡ് പാമോയില്‍ ഉത്പാദിപ്പിക്കാനാണ് നീക്കം.

വെളിച്ചെണ്ണ
നമ്മുടെ രാജ്യത്ത് വെളിച്ചെണ്ണ വില ദിനംപ്രതി വര്‍ധിക്കുകയാണ്. പാമോയില്‍ വിപണിയില്‍ എത്തിച്ചാണ് പ്രധാനമായും വെളിച്ചെണ്ണ വില വര്‍ധനവിനെ നേരിടുന്നത്. എന്നാല്‍ ഇന്ത്യയില്‍ തന്നെ പാമോയില്‍ ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് നമ്മുടെ സര്‍ക്കാര്‍.
മലേഷ്യയില്‍ നിന്നും എണ്ണപ്പനയുടെ വിത്തുകള്‍ വലിയ തോതിലാണ് നമ്മുടെ രാജ്യം ഇറക്കുമതി ചെയ്തത്. പാമോയില്‍ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. ദേശീയ ഭക്ഷ്യ എണ്ണ-എണ്ണപ്പന മിഷന്‍ പദ്ധതി അനുസരിച്ച് 2029-2030 ആകുന്നതോടെ രാജ്യത്ത് ഏകദേശം 2.8 ദശലക്ഷം ടണ്‍ ക്രൂഡ് പാമോയില്‍ ഉത്പാദിപ്പിക്കാനാണ് നീക്കം.
നിലവില്‍ 370,000 ഹെക്ടറില്‍ രാജ്യത്ത് എണ്ണപ്പന കൃഷിയുണ്ട്. ഇത് പ്രധാനമായും നടക്കുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ദ്വീപുകളിലുമാണ്. വെളിച്ചെണ്ണ ഉള്‍പ്പടെയുള്ള ഭക്ഷ്യ എണ്ണകളുടെ വില വര്‍ധിച്ചതോടെ പാചക എണ്ണയുടെ ആഭ്യന്തര വിതരണം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന വിലയില്‍ എത്തിക്കുന്നതിനും വേണ്ടി പാമോയിലിന്റെ തീരുവ രാജ്യം അടുത്തിടെ കുറച്ചിരുന്നു. ഇതോടെ മലേഷ്യയില്‍ നിന്നുമുള്ള പാമോയിലിന്റെ വരവ് കുറഞ്ഞു.
ജൂണ്‍ മാസത്തില്‍ 11 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പാമോയില്‍ ഇറക്കുമതിയെത്തിയത്. മെയ് മാസത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനവാണ് ജൂണില്‍ ഉണ്ടായത്.
അതേസമയം, മലേഷ്യന്‍ പാമോയില്‍ ബോര്‍ഡ് നിലവില്‍ ഉയര്‍ന്ന ഫലം നല്‍കുന്ന പാമോയില്‍ വിത്തിനങ്ങള്‍ വികസിപ്പിച്ചെടുത്തിരിക്കുകയാണ്. പ്രതിവര്‍ഷം ഹെക്ടറിന് 30 ടണ്ണിലധികം പുതിയ കുലകള്‍ ഇവ ഉത്പാദിപ്പിക്കും. 2020-2023 കാലയളവില്‍ മലേഷ്യയില്‍ രേഖപ്പെടുത്തിയ ദേശീയ ശരാശരിയായ 15.47-16.73 ടണ്ണിനേക്കാള്‍ ഇരട്ടിയാണിത്.
Also Read: Coconut Oil Hike: ഓണക്കാലത്ത് വില കുറവിൽ വെളിച്ചെണ്ണ ഇവിടെ കിട്ടും!
മാത്രമല്ല ഉയര്‍ന്ന ഇനങ്ങള്‍ക്ക് ദീര്‍ഘ വളര്‍ച്ചാ നിരക്കുള്ളതിനാല്‍ തന്നെ പനകളുടെ ആയുസ് 25 വര്‍ഷത്തില്‍ കൂടുതലുമാണ്. വലിപ്പം കുറവായതിനാല്‍ തന്നെ വിളവെടുപ്പ് എളുപ്പമാകുകയും ചെയ്യുന്നു.